Tumgik
gcnonline · 4 years
Photo
Tumblr media
തനിക്ക് കോവിഡ് ഭേദമായതായി ട്രംപ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും GCN ONLINE താന്‍ കോവിഡില്‍ നിന്നും മുക്തനായതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇപ്പോള്‍ തനിക്ക് നല്ല സുഖം തോന്നുന്നുവെന്നും കോവിഡ് ഭേദമായതായും ട്രംപ് അറിയിച്ചു. ഇതോടുകൂടി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. വരുന്ന തിങ്കളാഴ്ച ഫ്‌ലോറിഡയിലും പെന്‍സില്‍വാനിയയിലും അയോവയിലും ട്രംപ് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും.” പ്രിയപ്പെട്ടവരേ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി”- എന്ന്ശനിയാഴ്ച വൈറ്റ് ഹൌസിലെ ബാല്‍ക്കണിയില്‍ വച്ച് അവിടെ കൂടി നിന്നവരോടായി പറഞ്ഞു. നമ്മുടെ രാജ്യം ചൈനയുടെ വൈറസിനെ പരാജയപ്പെടുത്താന്‍ പോവുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം നൂറ് കണക്കിന് പേരാണ് ട്രംപിന്റെ പ്രസംഗം കേള്‍ക്കാന്‍ ശനിയാഴ്ച വൈറ്റ് ഹൌസിന് മുന്നില്‍ ഒത്തുകൂടിയത്. ജനങ്ങള്‍ മാസ്ക് ധരിച്ചിരുന്നെങ്കിലും സാമൂഹ്യ അകലം പാലിക്കാതെയായിരുന്നു ഈ കൂടിച്ചേരല്‍. #gcnonline #gcn #kerala #india #rahulrachari #CORONA #PINARAYI #VIJAYAN #covid19 #VIRUS #pinarayi #mallu #break_the_chain https://www.instagram.com/p/CGNxb9TjhI6/?igshid=mc1f4ja5gh4l
0 notes
gcnonline · 4 years
Photo
Tumblr media
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന ബ്രഹ്മകമലം വീണ്ടും ഹിമാലയത്തില്‍ വിരിയുമ്പോള്‍ GCN ONLINE കോവിഡ് മഹാമാരിയുടെ കാലത്തും ഒരിക്കൽ കൂടി മഞ്ഞുകാലത്തിന്റെ വരവറിയിച്ച് ബ്രഹ്മകമലം വിരിയുകയാണ് ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍. സാധാരണയായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന ബ്രഹ്മകമലം ഇക്കുറി വിരിയുമ്പോള്‍ ഉത്തരാഖണ്ഡും ഹിമാചല്‍ പ്രദേശും ഉള്‍പ്പടെയുള്ള രാജ്യത്തിന്റെ ഹിമാലയന്‍ മേഖലകളില്‍ മഞ്ഞുകാലത്തിന്റെ തുടക്കമായി എന്ന് പ്രകൃതി മനുഷ്യനെ അറിയിക്കുക കൂടിയാണ്. ഇപ്പോള്‍ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ പ്രദേശങ്ങളില്‍ ആണ് ബ്രഹ്മകമലം കൂടുതലായി വിരിഞ്ഞിരിക്കുന്നത്. മാത്രമല്ല, ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം കൂടിയാണ് ബ്രഹ്മകമലം. രാത്രിനേരം മാത്രം പൂക്കുന്ന ബ്രഹ്മകമലം ഹിമാലയത്തിന്റെ ഉയര്‍ന്ന ശൃംഗങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്. അതി വിശാലമായി വ്യാപിച്ച ഹിമാലയന്‍ മലനിരകളിലെ പാറകള്‍ക്കും പുല്ലുകള്‍ക്കുമിടയില്‍ ഏകദേശം3000- 5000 മീറ്റര്‍ ഉയരത്തിലാണ് ഈ പുഷ്പം വളരുന്നത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ വിരിയുന്ന ബ്രഹ്മകമലം ഒക്ടോബര്‍ വരെ കാണാന്‍ കഴിയും. വിവിധ പ്രദേശങ്ങളിലായി ബ്രഹ്മ കമല്‍, കോണ്‍, കപ്ഫു, വാന്‍സെംബ്രു എന്നിങ്ങനെയാണ് പ്രാദേശികമായി ബ്രഹ്മ കമലം അറിയപ്പെടുന്നത്.തെക്ക് ഭാഗത്തെ ഹിമാലയത്തിലും വടക്കന്‍ ബര്‍മയിലും തെക്കുപടിഞ്ഞാറന്‍ ചൈനയിലും മംഗോളിയയിലും കണ്ടുവരുന്ന ചെടിയായ ബ്രഹ്മകമലം ഔഷധാവശ്യങ്ങള്‍ക്കായി തിബറ്റന്‍ ചികിത്സകളിലും ആയുര്‍വേദ മരുന്നുകളിലും ചേരുവയായി ഉപയോഗിക്കുന്നുണ്ട്. ഹിമാലയന്‍ മലനിരകളിലെ പുഷ്പങ്ങളിലെ രാജാവ് എന്നാണ് ബ്രഹ്മകമലം അറിയപ്പെടുന്നത്.പര്‍പ്പിള്‍ നിറമുള്ള ബ്രഹ്മകമലത്തിന്റെ തലഭാഗം, മഞ്ഞകലര്‍ന്ന പച്ചനിറത്തിലുള്ള നേര്‍ത്ത പാളികളില്‍ ഉള്ളില്‍ മറഞ്ഞിരിക്കുന്നു. ഈ പ്രത്യേകതരം പാളികളാണ് മഞ്ഞില്‍ നിന്നും പുഷ്പത്തിന് സംരക്ഷണം നല്‍കുന്നത്. #gcnonline #gcn #kerala #india #rahulrachari #CORONA #PINARAYI #VIJAYAN #covid19 #VIRUS #pinarayi #mallu #break_the_chain https://www.instagram.com/p/CGNyYOVgpPd/?igshid=u4efodg12vvx
0 notes
gcnonline · 4 years
Photo
Tumblr media
മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ പശുക്കളെ കെട്ടിപ്പിടിക്കുന്ന തെറാപ്പിയുമായി ഒരു ജനത GCN ONLINE മാനസിക പിരിമുറുക്കാൻ ഇന്നത്തെ കാലത്തിൽ എല്ലാവരുടെയും പ്രശ്നമാണ്. ആകെ ടെൻഷൻ നിറഞ്ഞ ഈ ജീവിതത്തിൽ ആളുകൾ മനസികാരോഗ്യത്തിനായി പലതും പരീക്ഷിക്കുന്നു. ഇവിടെ നെതർലാൻഡ്‌സിലെ ജനങ്ങൾ ഒരു പുതിയ പരീക്ഷണത്തിലാണ്.മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഇവിടെ ആളുകൾ പശുക്കളെ കെട്ടിപ്പിടിക്കുന്ന ഒരു പുതിയ തെറാപ്പിയാണ് നടത്തുന്നത്. ‘പശുവിനെ ആലിംഗനം’ എന്നർത്ഥം വരുന്ന ‘കോ നഫ്ലെൻ’ എന്ന് പേര് നൽകിയിരിക്കുന്ന ഈ തെറാപ്പിയ്ക്ക് ഒരുപാട് രോഗശാന്തി ഗുണങ്ങളുണ്ട് എന്നാണ് പറയുന്നത്. പശുക്കളെ അരുമയോടെ തലോടാനും, പശുവുമായി സംവദിക്കാനുമെല്ലാം ഇതിലൂടെ അവസരം ഉണ്ടാകുന്നു.പശുക്കളെ വളർത്തുന്ന ഫാമിലേയ്ക്ക് ഒരു ടൂർ നടത്തിക്കൊണ്ടാണ് ഈ പരിപാടി ആരംഭിക്കുന്നത്. അവിടെ എത്തിയാൽ ആദ്യം രണ്ട്, മൂന്ന് മണിക്കൂർ പശുവിനോടൊപ്പം വിശ്രമിക്കുന്നു. പശുവിന്റെ ശരീരത്തിലെ ഊഷ്മളമായ ശരീര താപനില, മന്ദഗതിയിലുള്ള ഹൃദയമിടിപ്പ്, വലുപ്പം എന്നിവയാൽ അവയെ ആലിംഗനം ചെയ്യുമ്പോൾ അവിശ്വസനീയമാംവിധം ശാന്തി അനുഭവപ്പെടുന്നു എന്നാണ് അനുഭവസ്ഥർ പറയുന്നത്. പശുവിന്റെപുറത്ത് ചാരിക്കിടക്കുന്നതും, തലോടുന്നതും, നക്കാൻ അനുവദിക്കുന്നതും എല്ലാം ചികിത്സയുടെ ഭാഗമാണ്. മനുഷ്യൻ സാമൂഹ്യമായി ഇടപഴകുമ്പോൾ നമ്മുടെ ശരീരം ഉല്പാദിപ്പിക്കുന്ന ഓക്സിടോസിൻ വർദ്ധിപ്പിക്കാൻ പശു ആലിംഗനത്തിന് കഴിയുമെന്നും,അതുവഴി സമ്മർദ്ദം കുറയ്ക്കാൻ ഇതിനാകുമെന്നുമാണ് ഈ തെറാപ്പിയെ അനുകൂലിക്കുന്നവരുടെ അവകാശവാദം.നിലവിൽ റോട്ടർഡാം, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ ഫാമുകൾ പശു-ആലിംഗന സെഷനുകൾ വരെ ആളുകൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. #gcnonline #gcn #kerala #india #rahulrachari #CORONA #PINARAYI #VIJAYAN #covid19 #VIRUS #pinarayi #mallu #break_the_chain https://www.instagram.com/p/CGNygxKgDqh/?igshid=12uh4hxgu1g5z
0 notes
gcnonline · 4 years
Photo
Tumblr media
ദിലീപിന് വേണ്ടി കൂറ് മാറിയതല്ല, പോലീസിനെ തിരുത്തിയതാണ്; നടി പരാതി നൽകിയത് ഓർമ്മയില്ലെന്ന് കോടതിയിൽ പറഞ്ഞതിനെ ന്യായീകരിച്ചും ഇടവേള ബാബു GCN ONLINE കൊച്ചി: നടൻ ദിലീപിന് അനുകൂലമായി താൻ മൊഴി മാറ്റിയിട്ടില്ലെന്ന് അവകാശപ്പെട്ട് നടൻ ഇടവേള ബാബു രംഗത്ത്. നടിയെ ആക്രമിച്ച കേസിൽ താൻ നൽകിയ മൊഴി പോലീസ് തെറ്റായി രേഖപ്പെടുത്തിയെന്നും പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയെന്നും ഇടവേള ബാബു റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയിൽ പറഞ്ഞു. പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയത് അപൂർണ്ണമായിട്ടാണ്. താൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ വന്നില്ല. പറയാത്ത കാര്യങ്ങൾ വരികയും ചെയ്തു. പോലീസ് മൊഴി ഒപ്പിടീച്ച് വാങ്ങിയിട്ടില്ല. ഒപ്പിടേണ്ടേ? എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നാണ് പറഞ്ഞത്. കോടതിയിൽ നടത്തിയത് സ്വാഭാവികമായ തിരുത്താണ്. താരസംഗടന തുടക്കം മുതൽ നടിയെ പിന്തുണച്ചിട്ടുണ്ടെന്നും അന്ന് രാവിലെ മുഖ്യമന്ത്രിയെ വിളിച്ചത് ഇന്നസെന്റ് ചേട്ടനാണെന്നും ഇടവേള ബാബു അഭിമുഖത്തിൽ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി തന്റെ അവസങ്ങൾ ദിലീപ് തട്ടിക്കളയുന്നുവെന്ന് പരാതിപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ‘എനിക്ക് രേഖാമൂലം പരാതി കിട്ടിയില്ല’ എന്നായിരുന്നു ഇടവേള ബാബുവിന്റെ മൊഴി. എന്നാൽ വ്യക്തിപരമായി വാക്കാൽ പറഞ്ഞോ എന്ന ചോദ്യത്തിന് ‘അങ്ങനെ പല കാര്യങ്ങളും, അതിനപ്പുറവും പറഞ്ഞിട്ടുണ്ടാകും’ എന്നുമായിരുന്നു മറുപടി. ആക്രമിക്കപ്പെട്ട നടി ബലാത്സംഗക്കേസിൽ എട്ടാം പ്രതിയായ ദിലീപിനെതിരെ പരാതി നൽകിയിരുന്നോ എന്ന ��ോടതിയുടെ ചോദ്യത്തിന് ‘ഓർമ്മയില്ല’ എന്ന് ഇടവേള ബാബു മൊഴി നൽകിയിരുന്നു. ഇതിനേത്തുടർന്നാണ് ഇടവേള ബാബു കൂറുമാറിയെന്ന് പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഇതിനെയാണ് ഇടവേള ബാബു നിലവിൽ പരസ്യമായി ന്യായീകരിച്ചിരിക്കുന്നത്. #gcnonline #gcn #kerala #india #rahulrachari #gcnonline #CORONA #covid19 #VIRUS #pinarayi #mallu #break_the_chain LIKE SHARE AND SUSBSCRIBE https://www.instagram.com/p/CGN27GZgBmK/?igshid=kndefj36zwcz
0 notes
gcnonline · 4 years
Photo
Tumblr media
മഹാരാഷ്ട്രയിൽ ഇന്നും കൊവിഡ് രോഗികൾ പതിനായിരത്തിന് മുകളിൽ; കർണാടകയിൽ പതിനായിരം കവിഞ്ഞ് രോഗമുക്തർ GCN ONLINE മുംബൈ: രാജ്യത്ത് കൊവിഡ് മഹാമാരി പിടിമുറുക്കുന്നു. രോഗവ്യാപനത്തിന് കുറവില്ലാത്ത മഹാരാഷ്ട്രയിൽ 10,792 പേർക്കുകൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരടെ എണ്ണം 15,28,226 ആയി. ഇന്ന് മാത്രം 309 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് മരണം 40,349 ആയി. 10,461 പേർ ഇന്ന് രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 12,66,240 ആയി. 2,21,174 പേർ നിലവിൽ ചികിത്സയിലുണ്ടെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. കർണാടകയിൽ ഇന്ന് 9,523 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 10107 പേർ രോഗമുക്തരായി. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,00,786 ആയി വർധിച്ചു. 75 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 9,966 ആയി. ഇതുവരെ 5,80,054 പേർ സംസ്ഥാനത്ത് രോഗമുക്തി നേടി. നിലവിൽ 1,20,270 പേരാണ് ചികിത്സയിൽ തുടരുന്നതെന്നും കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ആന്ധ്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,210 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ ബാധിതരുടെ എണ്ണം 7,55,727 ആയി ഉയർന്നു. 6224 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. 46,295 രോഗികളാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്. 7,03,208 പേർ ഇതുവരെ കൊവിഡ് മുക്തരായി. തമിഴ്‌നാട്ടിൽ ഇന്ന് 5015 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതർ 6,56,385 ആയി. 65 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 10,252 ആയി. ഇന്ന് 5,005 പേർ രോഗമുക്തരാവുകയും ആകെ രോഗമുക്തരുടെ എണ്ണം 6,02,038 ആയി ഉയരുകയും ചെയ്തു. 44,095 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നതെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2780 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 29 പേർ മരിച്ചു. ഇതുവരെ 3,09,339 പേർക്കാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. 3,09,339 പേർ രോഗം ബാധിച്ച് മരിച്ചു. 21,701 പേരാണ് നിലവിൽ ചികിത്സയിലുണ്ട്. 2,81,869 പേർ ഇതുവരെ രോഗമുക്തരായി. #gcnonline #gcn #kerala #india #rahulrachari #gcnonline #CORONA #covid19 #VIRUS #pinarayi #mallu #break_the_chain LIKE SHARE AND SUSBSCRIBE https://www.instagram.com/p/CGN4E0flPaR/?igshid=1hfj8zv6cr1zj
0 notes
gcnonline · 5 years
Photo
Tumblr media
കൊറോണ വൈറസ് ദുരിതാശ്വാസത്തിനായി എം‌പി‌എൽ‌ഡി‌എസ് ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിക്കണമെന്ന് എൽ‌എസ് സ്പീക്കർ എം‌പിമാരോട് അഭ്യർത്ഥിക്കുന്നു GCN ONLINE ന്യൂഡൽഹി: കൊറോണ വൈറസ് പകർച്ചവ്യാധി നേരിടാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർല എം‌പിമാർക്ക് എം‌പി‌എൽ‌ഡി‌എസ് ഫണ്ടിൽ നിന്ന് ഒരു കോടി രൂപ പ്രാദേശിക അധികാരികൾക്ക് അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു. COVID-19 കാരണം രാജ്യം ദുഷ്‌കരമായ ഘട്ടത്തിലൂടെ കടന്നുപോകുന്നുവെന്നും “പൊതുജന പ്രതിനിധികൾ എന്ന നിലയിൽ ജനങ്ങളോടൊപ്പം നിൽക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നും” ബിർള എല്ലാ ലോക്സഭാ അംഗങ്ങൾക്കും അയച്ച കത്തിൽ പറഞ്ഞു. അതത് മണ്ഡലങ്ങളിലെ പ്രാദേശിക അധികാരികൾക്ക് ഒരു കോടി രൂപ അനുവദിക്കണമെന്ന് അദ്ദേഹം പാർലമെന്റ് അംഗങ്ങളോട് അഭ്യർത്ഥിച്ചു. തന്റെ ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് നൽകുമെന്ന് ബിർള ഇതിനകം പ്രഖ്യാപിച്ചു. #gcnonline #gcn #kerala #india #rahulrachari #gcnonline #CORONA #covid19 #VIRUS #pinarayi #mallu #break_the_chain https://www.instagram.com/p/B-SC-lsJoPb/?igshid=ruci0xnuiftv
0 notes
gcnonline · 5 years
Photo
Tumblr media
കൊറോണ വൈറസിനോടുള്ള ഇന്ത്യയുടെ പ്രതികരണം പ്രീ-എംപ്റ്റീവ്, പ്രോക്റ്റീവ്, ഗ്രേഡഡ്: ഗവ GCN ONLINE ന്യൂ ഡെൽഹി കോവിഡ് -19 നുള്ള ഇന്ത്യയുടെ പ്രതികരണം “പ്രീ-എംപ്റ്റീവ്, ആക്റ്റീവ്, ഗ്രേഡഡ്” ആണ്, 21 ദിവസത്തെ രാജ്യവ്യാപകമായി ലോക്ക്ഡ down ൺ ഒരു ആസൂത്രണവുമില്ലാതെ പ്രഖ്യാപിച്ചുവെന്ന ആരോപണം മാറ്റിവച്ച് സർക്കാർ ശനിയാഴ്ച പറഞ്ഞു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കൊറോണ വൈറസിനെ ജനുവരി 30 ന് അന്താരാഷ്ട്ര ആശങ്കയുടെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പുതന്നെ അതിർത്തിയിൽ ഒരു സമഗ്ര പ്രതികരണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ആസൂത്രണം ചെയ്യാതെയാണ് ലോക്ക്ഡ down ൺ ചെയ്തതെന്നും കുടിയേറ്റ തൊഴിലാളികൾ വിഭവങ്ങളില്ലാതെ രാജ്യത്തുടനീളം കുടുങ്ങിക്കിടക്കുകയാണെന്നും സർക്കാർ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഇൻകമിംഗ് എയർ യാത്രക്കാരെ സ്‌ക്രീനിംഗ് ചെയ്തതിനുശേഷം വിസ താൽക്കാലികമായി നിർത്തിവച്ചതായും അന്താരാഷ്ട്ര വിമാന സർവീസുകൾ നിരോധിച്ചതും മറ്റേതൊരു രാജ്യത്തേക്കാളും വളരെ മുന്നിലാണെന്നും സർക്കാർ പറഞ്ഞു. #gcnonline #gcn #kerala #india #rahulrachari #gcnonline #CORONA #covid19 #VIRUS #pinarayi #mallu #break_the_chain https://www.instagram.com/p/B-SCEF8pRdT/?igshid=1wlxp4lbbmij3
0 notes
gcnonline · 5 years
Photo
Tumblr media
എല്ലാ പള്ളികളും അടയ്ക്കുന്നതിന് ഫത്‌വ പുറപ്പെടുവിക്കുക: മുൻ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്‌സൺ ദാർ-ഉൽ-ഉലൂം GCN ONLINE ന്യൂഡൽഹി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ രാജ്യത്തെ എല്ലാ പള്ളികളും അടച്ചുപൂട്ടാൻ ഫത്‌വ പുറപ്പെടുവിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർപേഴ്‌സൺ താഹിർ മഹമൂദ് ദിയോബന്ദിലെ ദാർ-ഉൽ-ഉലൂമിനോട് ആവശ്യപ്പെട്ടു. ആളുകൾക്ക് അവരുടെ വീട്ടിൽ പ്രാർത്ഥന നടത്താൻ ആവശ്യപ്പെടണമെന്ന് കത്തിൽ മഹമൂദ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റി റെക്ടറോട് ആവശ്യപ്പെട്ടു. കൊറോണ പാൻഡെമിക് സൃഷ്ടിച്ച ഈ പ്രതിസന്ധി ഘട്ടത്തിൽ സമൂഹത്തെ നയിക്കാൻ ദാർ-ഉൽ-ഉലൂമിലെ ഉലമകളോടും മുഫ്തികളോടും അഭ്യർത്ഥിക്കാനാണ് ഞാൻ ഈ മെയിൽ അയയ്ക്കുന്നത്. " അവന് പറഞ്ഞു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 1.3 ബില്യൺ ആളുകൾ വീട്ടിൽ താമസിക്കാൻ ആവശ്യപ്പെട്ട ഇന്ത്യയാണ് നിലവിൽ ഏറ്റവും വലിയ ലോക്ക്ഡൗണിലുള്ളത്. 19 പേർ കൊല്ലപ്പെടുകയും രാജ്യത്ത് 900 ൽ അധികം ആളുകൾക്ക് രോഗം ബാധിക്കുകയും ചെയ്തു. #gcnonline #gcn #kerala #india #rahulrachari #gcnonline #CORONA #covid19 #VIRUS #pinarayi #mallu #break_the_chain https://www.instagram.com/p/B-SBlbJp4AU/?igshid=1f4dki18c5ss6
0 notes
gcnonline · 5 years
Photo
Tumblr media
എത്രയും പെട്ടെന്ന് കൊറോണ വ്യാപനം ഫലപ്രദമായി തടഞ്ഞില്ലെങ്കില്‍ നാല് കോടിയോളം ജനങ്ങള്‍ മരിക്കും; മുന്നറിയിപ്പ് GCN ONLINE ലണ്ടന്‍: ലോകരാജ്യങ്ങളെയെല്ലാം കീഴടക്കി പടര്‍ന്നുപിടിച്ച് ജീവന്‍ കവരുന്ന കൊറോണ വൈറസിനെ ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ ഇത് ഭാവിയില്‍ കോടിക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്. ഇംപീരിയല്‍ കോളജ് ലണ്ടനിലെ ഗവേഷകരാണ് പഠനത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ഫലപ്രദമായി തടയണമെന്നും ഇല്ലെങ്കില്‍ നാല് കോടിയോളം മനുഷ്യല്‍ രോഗം ബാധിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി. കൊറോണ വ്യാപനം തടയുന്നതിനായി രാജ്യങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുവഴി കുറഞ്ഞത് 3.80 കോടി പേരുടെ ജീവനെങ്കിലും രക്ഷപ്പെടുത്താനാകുമെന്നും പഠനത്തിലുണ്ട്. കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 25 മുതല്‍ 21 ദിവസത്തേക്കാണ് ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി #gcnonline #gcn #kerala #india #rahulrachari #gcnonline #CORONA #covid19 #VIRUS #pinarayi #mallu #break_the_chain https://www.instagram.com/p/B-SAYYnpiNJ/?igshid=b7encuwyq5wh
0 notes
gcnonline · 5 years
Photo
Tumblr media
കൊവിഡ് 19; അമേരിക്കയില്‍ ജൂലൈ വരെ രോഗപ്പകര്‍ച്ച നിലനില്‍ക്കാന്‍ സാധ്യത, വൈറസ് ബാധമൂലം 81,000 പേര്‍ മരിക്കുമെന്നും പുതിയ പഠന റിപ്പോര്‍ട്ട് GCN ONLINE ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 27000 കവിഞ്ഞിരിക്കുകയാണ്. അമേരിക്കയില്‍ മാത്രം ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ അമേരിക്കയില്‍ മാത്രം വൈറസ് ബാധമൂലം 81,000 പേര്‍ മരിക്കുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. ജൂലൈ വരെ രോഗപ്പകര്‍ച്ച നിലനില്‍ക്കുമെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗത്തിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. വൈറസിന്റെ വ്യാപനം അമേരിക്കയില്‍ ജൂലൈ വരെ നിലനില്‍ക്കാമെന്നാണ് ഇവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഏപ്രില്‍ രണ്ടാമത്തെ ആഴ്ച ആകുന്നതോടെ അമേരിക്കയില്‍ വൈറസ് പകര്‍ച്ച അതിന്റെ തീവ്രതയിലെത്തുമെന്നും ജൂലൈ വരെ രോഗബാധയേ തുടര്‍ന്നുള്ള മരണങ്ങള്‍ തുടരുമെന്നുമാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ജൂണ്‍ മാസത്തോടെ മരണനിരക്കിന്റെ തോത് കുറയുമെന്നും ദിവസം പത്ത് പേര്‍ എന്ന നിലയിലേക്ക് എത്തിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അമേരിക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇവര്‍ പഠനം നടത്തിയത്. ഇതനുസരിച്ച് രോഗ വ്യാപനം ഈ രീതിയില്‍ തന്നെ തുടരുകയാണെങ്കില്‍ 38,000 മുതല്‍ 162,000 ആളുകള്‍ വരെ അമേരിക്കയില്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. വൈറസിന്റെ വ്യാപനം തീവ്രമായാല്‍ അമേരിക്കയിലെ ആശുപത്രികളില്‍ 64,000 കിടക്കകളാണ് ആവശ്യമായി വരിക. കൂടാതെ 20,000 വെന്റിലേറ്ററുകളും ആവശ്യമായി വരും. രോഗം വ്യാപിച്ച ന്യൂയോര്‍ക്കില്‍ ഇതിനോടകം തന്നെ വെന്റിലേറ്ററുകളുടെ ആവശ്യകത ഉയര്‍ന്നിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ രോഗവ്യാപനം ഇപ്പോള്‍ സാവധാനമാണ്. എന്നാ��്‍ ഇവിടെ ഏപ്രില്‍ മാസത്തോടെ രോഗതീവ്രത ഉയര്‍ന്ന അവസ്ഥയിലെത്തുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കുന്ന ഡോ. ക്രിസ്റ്റഫര്‍ മുറെ പറയുന്നത്. അതുകൊണ്ട് തന്നെ രോഗ പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങള്‍ ദേശീയ തലത്തിലും ഫെഡറല്‍ തലത്തിലും നടപ്പിലാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. #gcnonline #gcn #kerala #india #rahulrachari #gcnonline #CORONA #covid19 #VIRUS #pinarayi #mallu #break_the_chain https://www.instagram.com/p/B-SAVJDJI0w/?igshid=9c7i1y77rdvl
0 notes
gcnonline · 5 years
Photo
Tumblr media
ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച് മത്സ്യത്തൊഴിലാളികള്‍; തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ പോയി മീന്‍ പിടിച്ചു, ഇത് അനുവദിക്കാനാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ GCN ONLINE തിരുവനന്തപുരം: ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച് തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസം ജില്ലയിലെ മത്സ്യത്തൊഴിലാളികളില്‍ ഒരു വിഭാഗം തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ പോയി മത്സ്യബന്ധനം നടത്തിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികള്‍ പൊഴിയൂരില്‍ വന്ന് മത്സ്യലേലം നടത്തുന്ന സ്ഥിതിയുണ്ടായെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച കാസര്‍കോട്ടേക്ക് ലോക്ക് ഡൗണ്‍ വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് മത്സ്യത്തൊഴിലാളികള്‍ പോയതെന്നും ഇത് അനുവദിക്കാനാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം മത്സ്യബന്ധനത്തിന് പോയ 26 പേരെയും കണ്ടെത്തിയെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങിയതായി മന്ത്രി വ്യക്തമാക്കി. ഇന്നലെ 7000 പേര്‍ക്കാണ് വീടുകളില്‍ ഭക്ഷണം എത്തിച്ചു കൊടുത്തത്. ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 10770 പേരാണ്. നിരീക്ഷണത്തിനായി 8030 സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നുണ്ടോ, നിരീക്ഷണസംവിധാനം ലംഘിക്കുന്നുണ്ടോ എന്നെല്ലാം കര്‍ശനമായി പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. #gcnonline #gcn #kerala #india #rahulrachari #gcnonline #CORONA #covid19 #VIRUS #pinarayi #mallu https://www.instagram.com/p/B-R-nhpp_oT/?igshid=6u9bc85u6lvt
0 notes
gcnonline · 5 years
Photo
Tumblr media
‘മരണം വരെ ഈ ദിനം എനിക്ക് പ്രത്യേകമായിരിക്കും’; പൃഥ്വിരാജ് GCN ONLINE മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫര്‍’ . കഴിഞ്ഞ വര്‍ഷം ബോക്സോഫീസില്‍ കോടിക്കിലുക്കം സൃഷ്ടിച്ച ചിത്രം കൂടിയാണിത്. ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിട്ട ഈ വേളയില്‍ സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിനും സുചിത്രയ്ക്കും സുപ്രിയയ്ക്കും ടൊവീനോ തോമസിനും ആന്റണി പെരുമ്പാവൂരിനുമൊപ്പം ആദ്യദിനം തന്റെ സിനിമ കാണുന്നതിന്റെ ചിത്രം പങ്കുവെച്ചാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘കഴിഞ്ഞ വര്‍ഷം ഇതേ സമയത്തായിരുന്നു ലൂസിഫറിന്റെ ജോലികളെല്ലാം പൂര്‍ത്തിയാക്കിയത്. മൂന്ന് മാസത്തെ എന്റെ രാപകലില്ലാതെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ഷെഡ്യൂളുകളുടെ പൂര്‍ണത. എന്റെ ഛായാഗ്രാഹകന്റെ, എഡിറ്ററുടെ, എണ്ട് എഡിറ്ററുടെ, വിഎഫ്എക്സ് ടീമിന്റെയുമെല്ലാം ശക്തമായ പിന്തുണയില്ലാതെ എനിക്കത് കൃത്യസമയത്ത് പൂര്‍ത്തീകരിക്കാനാകുമായിരുന്നില്ല. ഒരു വര്‍ഷത്തിന് ശേഷം ലോകം ആകെ മാറിയിരിക്കുന്നു. 30 കിലോ ഭാരം കുറച്ചാണ് ഞാനിപ്പോഴുള്ളത്. കഠിനമായ സമയമാണിത്. നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ഓര്‍മ്മകള്‍ എന്നും പ്രധാനമെന്ന് ഞാന്‍ മനസിലാക്കുന്നു. ചിത്രത്തിന്റെ റിലീസിന് തലേദിവസം എനിക്കുറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല. പിറ്റേന്ന് രാവിലെ തന്നെ സുപ്രിയയും ഞാനും എറണാകുളത്തെ കവിത സിംഗിള്‍ സ്‌ക്രീനില്‍ എന്റെ കന്നി സംവിധാന സംരംഭത്തിന്റെ ആദ്യ ഷോ കാണാന്‍ പോയി. ആ ജനക്കൂട്ടത്തിനിടയില്‍ വെച്ച് ലാലേട്ടന്‍ ഞങ്ങള്‍ക്കൊപ്പം സിനിമ കാണാനെത്തി. ജീവിതത്തിലെ എനിക്ക് ലഭിച്ച ഏറ്റവും മികച്ച സര്‍പ്രൈസുകളിലൊന്നായിരുന്നു അത്. സിനിമയിലെ പ്രധാനപ്പെട്ട വലിയ യാത്രകളിലൊന്നായിരുന്നു അത്. മരണം വരെ 28/03/19 ഈ ദിനം എനിക്ക് പ്രത്യേകമായിരിക്കും’ എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. #gcnonline #gcn #kerala #india #rahulrachari #gcnonline #CORONA #covid19 #VIRUS #pinarayi #mallu #break_the_chain https://www.instagram.com/p/B-R_9wWp_cq/?igshid=pj3trkzpa7fx
0 notes
gcnonline · 5 years
Photo
Tumblr media
‘ഇക്കാലത്തെ കുട്ടികളും കാണട്ടെ ഞങ്ങളുടെ കുട്ടിക്കാല ഹീറോയെ, ശക്തമാനെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നു’; പുന:സംപ്രേഷണം ചെയ്യണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ GCN ONLINE രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളെല്ലാം പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടില്‍ തന്നെ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ബോറടി മാറ്റുന്നതിനായി ദൂരദര്‍ശനില്‍ മുമ്പ് സംപ്രേഷണം ചെയ്തിരുന്ന രാമായണം പുന:സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോഴിതാ തൊണ്ണൂറുകളിലെ കുട്ടികളുടെ ഹീറോ ആയ ശക്തിമാനും പുനഃസംപ്രേക്ഷണം ചെയ്യണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിരിക്കുകയാണ്. ഇക്കാലത്തെ കുട്ടികളും കാണട്ടെ ഞങ്ങളുടെ കുട്ടിക്കാല ഹീറോയെ, ശക്തമാനെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നു എന്നൊക്കെയാണ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ‘#Shaktiman’ എന്ന ഹാഷ്ടാഗില്‍ നിരവധി പേരാണ് സീരിയല്‍ പുന:സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനു പുറമെ ദൂരദര്‍ശനില്‍ പണ്ട് സംപ്രേക്ഷണം ചെയ്തിരുന്ന ജൂനിയര്‍ ജി, ജയ് ഹനുമാന്‍ ഉള്‍പ്പെടെയുള്ള മറ്റു പല സീരിയലുകളും തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. We request DD1 to let us spend the lockdown days in nostalgia. Please start #Shaktiman alongside Ramayana. @MeAnandkumar @MadhavVart When will they re telecast #Shaktiman@PrakashJavdekar @DDNational pic.twitter.com/LRMqxDZfmu — The Communal Dentist©🇮🇳 (@dr_communal) March 27, 2020 #gcnonline #gcn #kerala #india #rahulrachari #gcnonline #CORONA #covid19 #VIRUS #pinarayi #mallu #break_the_chain https://www.instagram.com/p/B-R_wadpYkw/?igshid=rekpopfv9huc
0 notes
gcnonline · 5 years
Photo
Tumblr media
രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചിരുന്നു; വൈറസ് ബാധയെ കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രായാധിക്യവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ GCN ONLINE തിരുവനന്തപുരം: സംസ്ഥാനത്ത കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ച ആളെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. എന്നാല്‍ വൈറസ് ബാധയെ കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രായാധിക്യവുമാണ് ഇദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് മന്ത്രി പറഞ്ഞത്. സംസ്ഥാനത്തെ ആദ്യ വൈറസ് ബാധ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. കൊവിഡ് 19 വൈറസ് ബാധ പ്രായമുള്ളവരില്‍ വരുന്നത് വളരെ അപകടമാണെന്നും കോട്ടയത്ത് രോഗം സ്ഥിരീകരിച്ച 88 വയസും 96 വയസുമുള്ള രണ്ടുപേരുടെ ഫലം ഇതുവരെ നെഗറ്റീവായിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇവരുടെ കൂടെ ആശുപത്രിയില്‍ അഡ്മിറ്റായ പലരുടെയും ഫലം നെഗറ്റീവായെന്നും മന്ത്രി വ്യക്തമാക്കി. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന 69 കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് ഇന്ന് വൈറസ് ബാധമൂലം മരിച്ചത്. ദുബായില്‍ നിന്ന് ഇദ്ദേഹം എത്തിയത് മാര്‍ച്ച് 16 നാണ്. 22ന് ഐസൊലേഷ���്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഇവര്‍ ദുബായില്‍ നിന്ന് നാട്ടിലേക്ക് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്. #gcnonline #gcn #kerala #india #rahulrachari #gcnonline #CORONA #covid19 #VIRUS #pinarayi #mallu #break_the_chain https://www.instagram.com/p/B-R_l1pJzVQ/?igshid=in4nyp5xhqdu
0 notes
gcnonline · 5 years
Photo
Tumblr media
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകും; ഒരു ലക്ഷം ജീവനക്കാർക്കും സഹായം; പ്രഖ്യാപനവുമായി രവി പിള്ള GCN ONLINE ദുബായ്: കൊറോണ വൈറസ് വ്യാപനം തടയാനുള്ള സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആർപി ഗ്രൂപ്പ് അഞ്ച് കോടി രൂപ നൽകും. ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ളയാണ് അഞ്ച് കോടി രൂപ നൽകുമെന്ന് അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ഒരു ലക്ഷം ജീവനക്കാരുടെ കുടുംബങ്ങൾക്കും സാമ്പത്തിക സഹായം എത്തിക്കും. ഗ്രൂപ്പിന്റെ ഭാഗമായ ഇറ്റലിയിലും സ്‌പെയിനിലുമുള്ള സഹോദര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സഹായം എത്തിക്കുമെന്ന് രവി പിള്ള അറിയിച്ചു. പ്രമുഖ പ്രവാസി വ്യവസായി ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി കഴിഞ്ഞദിവസം പത്തുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിരുന്നു. #gcnonline #gcn #kerala #india #rahulrachari #gcnonline #CORONA #covid19 #VIRUS #pinarayi #mallu #break_the_chain https://www.instagram.com/p/B-R_fUJJx0w/?igshid=1luv4li6vv6r5
0 notes
gcnonline · 5 years
Photo
Tumblr media
കൊവിഡ് 19; തലസ്ഥാനത്തെ വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ജോലി ചെയ്തിരുന്ന 42 പോലീസുകാര്‍ നിരീക്ഷണത്തില്‍ GCN ONLINE തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം തലസ്ഥാനത്തെ വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ജോലി ചെയ്തിരുന്ന 42 പോലീസുകാര്‍ ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പോലീസുകാരെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ ആറ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍സുഖം പ്രാപിച്ചു. വെള്ളനാട് സ്വദേശിയുടേയും, ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടറുടേയും, ഇറ്റലിക്കാരന്റയുമാണ് രോഗം ഭേദമായത്. ബാക്കിയുള്ള രണ്ടു പേരും ഇന്നലെ മലപ്പുറത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ആളും ഉള്‍പ്പെടെ മൂന്ന് പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. #gcnonline #gcn #kerala #india #rahulrachari #gcnonline #CORONA #covid19 #VIRUS #pinarayi #mallu #break_the_chain https://www.instagram.com/p/B-R_MddpyIe/?igshid=1hblsazrf92j2
0 notes
gcnonline · 5 years
Photo
Tumblr media
ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച് മത്സ്യത്തൊഴിലാളികള്‍; തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ പോയി മീന്‍ പിടിച്ചു, ഇത് അനുവദിക്കാനാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ GCN ONLINE തിരുവനന്തപുരം: ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച് തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസം ജില്ലയിലെ മത്സ്യത്തൊഴിലാളികളില്‍ ഒരു വിഭാഗം തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ പോയി മത്സ്യബന്ധനം നടത്തിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികള്‍ പൊഴിയൂരില്‍ വന്ന് മത്സ്യലേലം നടത്തുന്ന സ്ഥിതിയുണ്ടായെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച കാസര്‍കോട്ടേക്ക് ലോക്ക് ഡൗണ്‍ വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് മത്സ്യത്തൊഴിലാളികള്‍ പോയതെന്നും ഇത് അനുവദിക്കാനാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം മത്സ്യബന്ധനത്തിന് പോയ 26 പേരെയും കണ്ടെത്തിയെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങിയതായി മന്ത്രി വ്യക്തമാക്കി. ഇന്നലെ 7000 പേര്‍ക്കാണ് വീടുകളില്‍ ഭക്ഷണം എത്തിച്ചു കൊടുത്തത്. ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 10770 പേരാണ്. നിരീക്ഷണത്തിനായി 8030 സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നുണ്ടോ, നിരീക്ഷണസംവിധാനം ലംഘിക്കുന്നുണ്ടോ എന്നെല്ലാം കര്‍ശനമായി പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. #gcnonline #gcn #kerala #india #rahulrachari #gcnonline #CORONA #covid19 #VIRUS #pinarayi #mallu https://www.instagram.com/p/B-R-nhpp_oT/?igshid=6u9bc85u6lvt
0 notes