Photo

നീണ്ട എട്ട് വർഷക്കാലത്തിന്റെ ഓർമ്മകൾക്ക് ഒരു വിരാമം അർഹിക്കുന്നു ! ഏറ്റവും മധുരമേറിയ കാലം അത്രമേൽ ജീവിച്ച നാളുകൾ . എട്ട് വർഷക്കാലത്തെ പകരംവെയ്ക്കാവാത്ത സ്വർഗ്ഗം അല്ലാതെന്തു പറയാനാ ! . കതിരൂർ സ്കൂൾ കാലഘട്ടത്തിന് തുടക്കം കുറിച്ച അഞ്ച് ബി യിലെ നിഷ്ങ്ക ബാല്യം മറക്കില്ല ഒരിക്കലും.... ഇനിയൊരിക്കൽ സാധ്യമല്ലെങ്കിലും വെറുതെ വെറുതെ കൊതിക്കാറുണ്ട് വിജയൻ സാറിന്റെ ക്ലാസ്സുകൾക്ക് മടുപ്പേ തുമ്മില്ലാതെ കാതോർക്കാറുള്ള ആ പച്ചമഷിക്കാലത്തിലൊന്ന് ഒന്ന് എത്തുവാൻ 💚 . പറഞ്ഞു തീരാത്ത കഥകൾക്ക് കാതോർക്കാറുളള നെല്ലിമരചുവടും ഒരോ വേനലും കനക്കാതെ തണലേകിയ മാവിൻ ചുവടും തല്ലു കൂടി തുടങ്ങി ഉയിരിൽ പാതിയായ സൗഹൃദങ്ങളും... . എല്ലാം തുടങ്ങിയത് ഇവിടാണ് മറ്റൊരു വാക്കിൽ പറഞ്ഞാൽ ഞാനും നീയും നമ്മളും അങ്ങനെ പകരം വെയ്ക്കാൻ ആവാത്ത ചില നല്ല മനുഷ്യരെ കൂടെ ചേർത്തത് ഈ വരാന്തകളെ സാക്ഷിയാക്കിയാണ്. ഒരായിരം തവണ കാലിടറി വീണിട്ടും വീണ്ടും മത്സരിച്ച് ഓടിക്കയറുളള പതിനെട്ടാം പടവുകൾ 😂(lots of memories) . മരിച്ചാലും മറക്കാനാവാത്ത നല്ല കാലം ഇനിയിതുപോൽ ഒന്നില്ലല്ലോ മഷിയിൽ ചാലിച്ചെനിക്കെഴുതാൻ ഉയിരിൽ കോർത്തിട്ടിട്ടുണ്ട് ഈ നിമിഷങ്ങൾ ഒക്കെയും ഞാൻ മറവിയുടെ നരചൂടാൻ പോലും ആവാത്ത വിധം ഹൃദയത്തിൽ എഴുതിയ ഒരു പച്ചമഷിക്കാലം!🌼 ഭൂമിക്കും ആകാശത്തിനുമിടയിൽ ഒരു സ്വർഗ്ഗ മുണ്ടോ എന്ന് ചോദിച്ചാൽ അതിവിടാണ് ഇവിടെ മാത്രം ...💜 എന്നെ ഞാനാക്കിയതും നല്ലത് ഏതെന്നും മോശമേതന്നും അറിഞ്ഞതും ഇവിടെ നിന്നാണ് ഇത്രമേൽ ആത്മബന്ധമുളള ഒരിടം മറ്റേതെന്ന് ചോദിച്ചാൽ പറയാൻ എനിക്ക് ഒരു മറുപടിയില്ല ! വേനലും വസന്തവും ശൈത്യവും ഹേമന്ദവും അറിഞ്ഞ ഇവിടം 💛 . . . . . . ( Part 1 ) #THROWBACK (at GVHSS Kadirur) https://www.instagram.com/p/B9cELouHn4YZGcNvaaFUg2zoQsFtEgIQzykZY40/?igshid=555yo61mq1km
0 notes
Text

Let this time also pass
Let the sun make me more warmer
Let me breathe the freedom my life
Now iam being me the real me without
Fake filters without the mask of fake smile
Hey clouds fill my day nights with the colours of love and light ! 🌈
1 note
·
View note