Photo

Adrenaline-pumping hurtling rush down the white-water rapids of tejaswini. ഉന്മാതാദിനിയെ പോലെ തേജസ്വി ദൂരെ നിന്ന അവളുടെ ശീൽക്കാരങ്ങൾ കേട്ടു തുടങ്ങി. മഴ യാകുന്ന കാമുകൻ വരാൻ വൈകിയ തിലുള്ള പരിഭവം മുഴുവൻ അവൾ പാറകളിൽ തല്ലിയലച്ച് തീർക്കുന്നു. ഉടലാകെ ഇളക്കി. മുടിയഴിച്ചിട്ട് ഇ രൂകകളും നീട്ടിയ ആ കാമിനി ക്ക് ചുറ്റും ഒരു കാന്തിക വലയം... കാറ്റ് നിറച്ച രണ്ടു വഞ്ചികളിൽ ഞങ്ങ ൾ പതിനാല് ടെ ഉന്മാദത്തിലേക്ക് ഇനി ഏതാനും ഓളങ്ങൾ മാത്രം... വെറുതെ ഇരിക്കുമ്പോൾ മുഴുവൻ തേജസ്വി വിശേഷങ്ങൾ ഉടനെ PDF ൽ വാട്സപ്പിൽ ലഭിക്കാൻ ഷെയർ ചെയ്ത് നമ്പർ മെസേജ് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്യുക. #kerala #india #malayalam #mallu #photography #kochi #keralagram #love #instagram #godsowncountry #keralatourism #malayali #keralagodsowncountry #instagood #mallugram #malappuram #kozhikode #nature #thrissur #keralam #mollywood #chennai #kannur #keralagallery #trivandrum #mumbai #keraladiaries #wayanad (at Kannur) https://www.instagram.com/p/B-oJjLrpOvJ/?igshid=z6d3hzdf4xhw
#kerala#india#malayalam#mallu#photography#kochi#keralagram#love#instagram#godsowncountry#keralatourism#malayali#keralagodsowncountry#instagood#mallugram#malappuram#kozhikode#nature#thrissur#keralam#mollywood#chennai#kannur#keralagallery#trivandrum#mumbai#keraladiaries#wayanad
1 note
·
View note
Photo

ഗവി: ഒരു ഹരിതസ്മരണ. രണ്ടാം ഭാഗം By Sali Palode ഞങ്ങൾ ജീപ്പുനിർത്തി. ഇറങ്ങി, ആനക്കൂട്ടം പെട്ടെന്ന് ഞങ്ങൾക്കുനേരെ ഓടിവരുന്നു. പെട്ടന്നല്ലാവരും ഒന്നമ്പരന്നു. എന്നാൽ സ്വിച്ചിട്ടുപോലെ ഒരു പ്രത്യകപോയിന്റിൽ അവയെല്ലാം നിന്നു. പൂരത്തിന് നെറ്റിപ്പട്ടം കെട്ടി അണിനിരക്കുന്ന കൊമ്പൻമാരെ പോലെ, ആരോ പറഞ്ഞനുസരിപ്പിച്ചപോലെ അവ അനങ്ങാതെ നിന്നു. കൂട്ടത്തിലൊരുവൻ തുമ്പിക്കൈ ഉയർത്തി. ശ്വാസമിടിപ്പുകൾക്കിടയിൽ ക്യാമറ ക്ളിക്കുകളും. ആ ചിത്രത്തിന് സംസ്ഥാനസർക്കാരിന്റെ അക്കൊല്ലത്ത് അവാർഡും കിട്ടി. ഗവിയുടെ പ്രമോഷന് ആ ചിത്രം ഏറെ ഉപകാരപ്പെട്ടു. പ്രകൃതി ���ോട്ടോഗ്രാഫർ എന്ന നിലയ്ക്ക് വ്യക്തിപരമായി എനിക്കും ആ ചിത്രം വളരെ ഗുണം ചെയ്തു. സ്വാങ്ച്വറിമാഗസിനിൽ ഇതും പ്രസിദ്ധീകരിച്ചു. ഈ ചിത്രങ്ങൾ കണ്ടാണ് തേക്കടിയിലെ (പ്രമോദ് ജി, കൃഷ്ണൻ എന്നെ അങ്ങോട്ട് ക്ഷണിക്കുന്നത്. അവിടേയും കുറേ ചിതങ്ങൾ പകർത്താനായി. ആനപടങ്ങൾ പിന്നേയും കിട്ടിയെങ്കിലും, ജീവിതത്തിലെ സുവർണനിമിഷമാണ് എനിക്കതിന്നും. ആനകളും കാട്ടുപോത്തുകളും മാത്രമല്ല കാട്, സൂക്ഷ്മജീവികളുടെ വലിയൊരു ആവാസവ്യവസ്ഥയാണത്. യാത്രക്കിട യിലെല്ലാം ഇത്തരം കൗതുകങ്ങൾ ഞാൻ പകർത്തികൊണ്ടിരുന്നു. പുൽമേടുകളുടെയും മലനിരകളുടെയും തടാകങ്ങളുടെയും അന്തരീക്ഷവ്യതിയാനങ്ങളുടെയു ചിത്രങ്ങൾ പകർത്താനായി. അന്ന് ഫോട്ടോഷോപ്പ് ആന്തമറിയാത്തതിനാൽ, അവയെല്ലാം സ്വാഭാവികമായി നിറഞ്ഞാട പ്രകൃതിയുടെ അതേ ഭാവത്തോടെ ഇന്നും ചുമരുകൾക്ക് അലങ്കാരമായിരിക്കുന്നു. - കാടിനുള്ളിൽ ഒരു ചെറിയ വെള്ള ച്ചാട്ടമുണ്ടായിരുന്നു. തട്ടുതട്ടായി വീഴുന്ന ചെറിയ വെള്ളച്ചാട്ടം, ഇത് ബ്രൗഷറിൽ കണ്ട് ഈ സ്ഥലം കാണമെന്നു പറഞ്ഞ് വന്ന ഒരു സായിപ്പിന്റെ കഥ പിന്നീട് ഭാസ്കരൻ നായർ പറഞ്ഞു. ഗവി ഫോട്ടോഗ്രാഫിയിലൂടെ പുറംലോകത്തെത്തിക്കുക എന്ന എന്റെ ദൗത്യം പരിപൂർണമായി വിജയിച്ചു എന്നു തോന്നിയ നിമിഷം. ഇന്ന് ലോകത്തിനു മുന്നിൽ ഇന്ത്യയിലെ മസ്റ്റ് സീ ഡെസ്റ്റിനേഷനിലിൽ ഒന്നായി ഗവിയുണ്ട്. അവസാനിച്ചു. (Photo Mr Yunus Hishan) #kerala #trivandrum #idukki #thrissur #trivandrumdiaries #trissur #entekeralam #kerala_360 #pathanamthitta #thiruvananthapuram #travel #kochi #kannur #kozhikode #alappuzha #kasargod #malappuram #wayanad #palakkad #kollam #kottayam (at GAVI,PATHANAMTHITTA) https://www.instagram.com/p/B4EN0AOFhDc/?igshid=1n1kzu8c4irq7
#kerala#trivandrum#idukki#thrissur#trivandrumdiaries#trissur#entekeralam#kerala_360#pathanamthitta#thiruvananthapuram#travel#kochi#kannur#kozhikode#alappuzha#kasargod#malappuram#wayanad#palakkad#kollam#kottayam
0 notes
Photo

ഗവി: ഒരു ഹരിത സ്മരണ. ഒന്നാം ഭാഗം By Sali Palode തൊണ്ണൂറുകളുടെ അവസാനം. ഗവിയെ ഒരു വിനോദസഞ്ചാര കേന്ദ്രമായി വളർത്താൻ കേരളാ ഫോറസ്റ്റ് ഡവലപ്പ് മെന്റ് കോർപ്പറേഷൻ തീരുമാനിച്ചു. അന്നതിന് ചുക്കാൻ പിടിച്ചത് കെ.എ ഫ്.ഡി.സി. എം.ഡി. ടി.എൻ. മനോ ഹരൻ, ഡിവിഷണൽ മാനേജർ പി.എൻ. ഭാനുവികമൻ നായർ എന്നിവരായിരുന്നു. ബാഷറുകൾക്കും ഇന്റീരിയർ ഡെക്കറേഷനുമായി കുറേ ചിത്രങ്ങൾ വേണമെന്നായിരുന്നു. എന്നോടാവശ്യപ്പെട്ടത്. ഗവിയിലെ ഏറ്റവും സൗന്ദര്യമുള്ള പദേശം പകർത്തുക, ഇവിടെയുള്ള മൃഗങ്ങളുടെ ഫോട്ടോ മാത്രം മതി ഇതായിരുന്നു എനിക്കു കിട്ടിയ നിർദ്ദേ ശം. അന്നും ഒരു ബസ്സേ ഗവിക്കുള്ളു. എനിക്ക് വള്ളക്കടവിൽ നിന്നും ജീപ്പ് ഏർപ്പാടാക്കി തന്നിരുന്നു. ഞാൻ ആ ദ്യമായി ഗവിയെ തൊട്ടു. സുന്ദരമായ പദേശം പകർത്തുക എന്ന ലക്ഷ്യത്തോടെ വണ്ടിയി റങ്ങിയ എനിക്ക് ഇവിടെ സുന്ദരമല്ലാത്തതെന്ത് എന്ന ആശയക്കുഴപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രത്യേകി ച്ചും മഴകഴിഞ്ഞ് പ���രകൃതി കുളിച്ചൊരുങ്ങി സുന്ദരിയായി നിൽക്കുന്ന കാലവും. ഗവിയിലെ പ്ളാന്റേഷൻ മേഖലയിലും മലമടക്കുകളിലും കാടുകളിലുമെല്ലാം അലഞ്ഞ് നടന്ന് ഞാൻ ചിത്രങ്ങൾ പകർത്താൻ തുടങ്ങി. അന്ന് നെഗറ്റീവിന്റെ കാലമാണ്. ഇന്നത്തെ പോലെ മോണിറ്റർ നോക്കി വേണ്ടാത്ത ചിത്രങ്ങൾ കളയാനുള്ള സൗകര്യമൊന്നുമില്ല. മാക്സിമം നല്ല ഫയിമുകൾ മുൻകൂട്ടി നിശ്ചയിച്ചെടുക്കുക എന്ന് തു തന്നെ മാർഗം. വന്യമൃഗങ്ങളെ പകർത്തുമ്പോൾ ഇതെപ്പോഴും സാധ്യമായികൊള്ളണമെന്നില്ല. അസാമാന്യമായ ക്ഷമ തന്നെയായിരുന്നു മൂലധനം. രാവിലെ മുതൽ വൈകീട്ട് വരെ കാട്ടിൽ അലയും. അട്ടകടി കുറേ കിട്ടി. അതെല്ലാം മറക്കുന്നതായിരുന്നു കാഴ്ചകൾ. ക്യാമറകണ്ണുകൾക്കും മനസിനും ഒരുപോലെ സംതൃപ്തി. വരയാടിൻ കൂട്ടം, കാട്ടുപോത്തിൻ കൂട്ടം, സിംഹവാലൻ, പൊൻമാൻ കീരി, തുടങ്ങി മൃഗസഞ്ചയങ്ങൾ, അപൂർവ്വമായ പൂക്കൾ, ചെടികൾ, ശബരിമലയുടെ കാഴ്ച എന്നിങ്ങനെ ഏതാണ്ടെല്ലാ ചിത്രങ്ങളും കിട്ടിയെങ്കിലും ആനയെ മാത്രം എങ്ങും കണ്ടില്ല. ആനയില്ലാതെ എന്തു ഗവി! അങ്ങിനെയൊരു നിരാശയുമായി ഒരു വൈകുന്നേരം ജീപ്പിൽ മുറിയിലേക്കു തിരിക്കു മ്പോൾ, അതാ ദൂരെ ആനക്കൂട്ടം, കൂടെയുണ്ടായിരുന്ന ഭാസ്കരൻനായർക്കും ശശിധരൻ നായർക്കും സന്തോഷം. ഞങ്ങൾ ജീപ്പുനിർത്തി. ഇറങ്ങി, ആനക്കൂട്ടം പെട്ടെന്ന് ഞങ്ങൾക്കുനേരെ ഓടിവരുന്നു. പെട്ടന്നല്ലാവരും ഒന്നമ്പരന്നു. തുടരും... (Photo Mr Sujith Prasad ) #kerala #trivandrum #idukki #thrissur #trivandrumdiaries #trissur #entekeralam #kerala_360 #pathanamthitta #thiruvananthapuram #travel #kochi #kannur #kozhikode #alappuzha #kasargod #malappuram #wayanad #palakkad #kollam #kottayam (at GAVI,PATHANAMTHITTA) https://www.instagram.com/p/B4Brts6lcQX/?igshid=gcn03f1x3328
#kerala#trivandrum#idukki#thrissur#trivandrumdiaries#trissur#entekeralam#kerala_360#pathanamthitta#thiruvananthapuram#travel#kochi#kannur#kozhikode#alappuzha#kasargod#malappuram#wayanad#palakkad#kollam#kottayam
0 notes
Photo

ശബരിമലയിലേക്കുള്ള ഒരു തുലാമാസയാത്രയുടെ ഓർമകൾ. ഏഴാം ഭാഗം By Dr Padmakumar വഴിയിലവിടവിടെയായി പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരങ്ങൾ, തീർഥാടകർ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പിക ളാണേറെയും. മലകയറുന്നതിനി ടയിലും നീട്ടി പുകവലിക്കുന്നവർ. ശബരിമലയുടെ, പൂങ്കാവനത്തിന്റെ പവിത്രതയെ ആരാധിക്കുന്ന യഥാർഥ ഭക്തർ കാണാനിഷ്ടപ്പെടാത്ത അരുതാക്കാഴ്ചകൾ. പമ്പയിലെ അവസാന പടവുകളിലൊന്നിൽ തൊട്ട് മുർധാവിൽവെച്ച് കൃതജ്ഞതാപൂർവം പ്രാർഥിച്ചു. തീർഥാടനത്തിന്റെ ആത്മാനന്ദം അനുഭവവേദ്യമാക്കിത്തന്നെ സത്യസ്വ രൂപന് പ്രണാമം. കാടിനു പണാമം, ജന്തുജാലങ്ങൾക്കു പ്രണാമം, സസ്യസമൂഹത്തിനു പ്രണാമം. -- ഓരോ മലയാത്രയും അവസാനിക്കുന്നിടത്ത് ഒരു കാത്തിരിപ്പിന്റെ തുടക്കമാണ്. അടുത്ത യാത്രയ്ക്കുള്ള കാത്തിരിപ്പ്. ഒരു ബാറ്ററി റിച്ചാർജുചെയ്യുന്നതുപോലെ ഉറവ വറ്റാത ഊർജവും ഉന്മേഷവും മനസ്സിൽ നിറയ്ക്കണമെങ്കിൽ വീണ്ടും മലം ണ്ടും മലകയറിയേ പറ്റൂ. മലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന പമ്പാതീർഥത്തിന് ഔഷധ ഗുണമുണ്ടെന്നാണ് വിശ്വാസം. പമ്പയിലെ തിവേണിയിൽ പിതൃതർപ്പണത്തിനുള്ള സൗകര്യങ്ങളുമുണ്ട്. മറവപ്പടയുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച സംഘാംഗങ്ങൾക്ക് അയ്യപ്പൻ തർപ്പണം നടത്തിയതിന്റെ ഓർമ പു തുക്കാനായി അയ്യപ്പന്മാരും പമ്പയിൽ പിതൃതർപ്പണം നടത്താറുണ്ട്. മലകയറ്റം തുടങ്ങുന്നതിനു മുമ്പായി നാളി��േരമുടച്ച് പമ്പാ ഗണപതിയെ കണ്ടു വണങ്ങണം. കെട്ടു നിറയ്ക്കാത്തവർക്ക് ഗണപതി ക്ഷേത്രത്തിൽ കെട്ടു മുറുക്കാവു ന്നതാണ്. വിഘ്നേശ്വരനോടൊപ്പം ഉപദൈവങ്ങളായ നാഗരാജാവ്, പാർ വതി, ആദിമൂലഗണപതി, ഹനുമാൻ, ശ്രീരാമൻ, എന്നീ ക്ഷേത്രങ്ങളിലും തൊഴുത് കാണിക്കയിട്ട് പന്തളം രാജാവിന്റെ അനുഗ്രഹവും വാങ്ങി പ്രാർഥനയോടെ ചുണ്ടിൽ ശരണമ ന്തവുമായി ഒരു നിമിഷം... വീണ്ടും ഒരു മലകയറ്റം ആരംഭിക്കുകയായി. തത്ത്വമസിയുടെ പൊരുൾ തേടി, കലി യുഗവരദനായ ധർമശാസ്താവിന്റെ സന്നിധിയിലേക്ക്. സമുദ്ര നിരപ്പിൽനിന്ന് ഏകദേശം മൂവായിരം അടി ഉയരത്തിലാണ് ശബരിമല. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് അഞ്ചു കിലോമീറ്റർ. രണ്ടു മാർഗങ്ങളിലൂടെ സന്നിധാന ത്തത്താം. പമ്പയിൽനിന്ന് നീലി മല, അപ്പാച്ചിമേട് വഴിയുള്ളതാണ് പരമ്പരാഗത വഴി. തീർഥാടന വേള യിൽ ഭൂരിഭാഗം അയ്യപ്പന്മാരും നീലി മല ചവിട്ടിയാണ് സന്നിധാനത്തിൽ എത്തുന്നത്. മൂന്നു കിലോമീറ്ററാണ് ഈ വഴിയുടെ ദൈർഘ്യം. തുടരും... (Photo Mr Varun V) #kerala #trivandrum #idukki #thrissur #trivandrumdiaries #trissur #entekeralam #kerala_360 #pathanamthitta #thiruvananthapuram #travel #kochi #kannur #kozhikode #alappuzha #kasargod #malappuram #wayanad #palakkad #kollam #kottayam (at Sabarimala Temple) https://www.instagram.com/p/B30lWbtgh8o/?igshid=9iqcsoupehhs
#kerala#trivandrum#idukki#thrissur#trivandrumdiaries#trissur#entekeralam#kerala_360#pathanamthitta#thiruvananthapuram#travel#kochi#kannur#kozhikode#alappuzha#kasargod#malappuram#wayanad#palakkad#kollam#kottayam
0 notes
Photo

ശബരിമലയിലേക്കുള്ള ഒരു തുലാമാസയാത്രയുടെ ഓർമകൾ. ആറാം ഭാഗം By Dr Padmakumar മാളികപ്പുറത്തമ്മയുടെ നടയ്ക്കു ചുറ്റും നാളികേരമുരുട്ടുന്നത് ഇഷ്ടകാര്യലബ്ധിക്ക് സഹായിക്കു മെന്നാണ് വിശ്വാസം. മാളികപ്പുറത്തമ്മയെ തൊഴുത ശേഷം മണിമണ്ഡപം, നാഗരാജാവ്, നവഗ്രഹങ്ങൾ എന്നിവിടങ്ങളിൽ തൊഴുത് കാണിക്കയിടാവുന്നതാണ്. ഭഗവാന്റെ ആജ്ഞാനുവർത്തികളായ കൊച്ചുകടുത്തസ്വാമിയുടെ നട മാളി കപ്പുറത്തും വലിയ കടുത്ത സ്വാമി, കറുപ്പ സ്വാമി, കറുപ്പായി അമ്മ തുടങ്ങിയ നടകൾ പതിനെട്ടാംപടിയുടെ ഇരുവശത്തുമായുണ്ട്. അവിടെയും തൊഴുത് കാണിക്കയിടുന്നു. - തിരികെ വിണ്ടും സന്നിധാനത്തി ന്റെ തിരുമുറ്റത്തേക്ക്. പതിനെട്ടാംപ ടിയുടെ സമിപം ഇടതുഭാഗത്തായി അയ്യപ്പന്റെ ആത്മമിത്രം വാവരുസ്വാ മിയുടെ നടയുണ്ട്. ലോകത്ത് മാ റ്റാരിടത്തും കാണാത്ത ഉദാത്തമായ മതസൗഹാർദ സംസ്കാരത്തിൻ അടയാളമാണ് അയ്യപ്പനും വാവരു സ്വാമിയും തമ്മിലുള്ള വിശുദ്ധബന്ധം- വാവരുസ്വാമിയുടെ നടയക്ക് മുൻപിൽ കൈകൂപ്പിനിന്നപ്പോൾ (ആലിംഗനബദ്ധരായി സ്നേഹം പങ്കിടുന്ന രണ്ടു ചങ്ങാതിമാരുടെ ചി തം മനസ്സിൽ തെളിഞ്ഞുവന്ന - ഒരിക്കൽക്കൂടി തിരുമുറ്റത്തുള്ള ആൽച്ചുവട്ടിൽനിന്ന് കൈകൂപ്പി പാർഥിച്ചു. വിട പറയലിന്റെ വേദന കർപ്പൂരഗന്ധമുളളരു കുളിർകാറ്റുവന്നു തലോടി സമശ്വസിപ്പിച്ചു- ഇനിയും വരാമല്ലോ - മലയിറങ്ങി തുടങ്ങിയപ്പോഴേക്കും ഉച്ചവെയിൽ മങ്ങിയിരുന്ന കിഴക്ക് നശത്ത് കൈയിലൊരു ധനുസ മായി പെയ്യാനൊരുങ്ങിനിൽക്കുക ണ് തുലാവർഷമേഘം. കൂടെയുളള അയ്യപ്പന്മാർ ധ്യതികൂട്ടി. മഴ പെയ് തുടങ്ങിയാൽ മലയിറക്കം ക്ലേശകര മാകും. കാൽതെറ്റി വീഴാതെ ബാലൻ സുറപ്പിച്ച് സാവധാനം മലയിറങ്ങമ്പോൾ കൂടെയിറങ്ങുന്ന അയ്യപ്പന്മാരെ ശ്രദ്ധിച്ചു. സ്വാമിദർശനത്തിന്റെ നിർവൃതിയാണെല്ലാവരും. ശരണഘോഷവുമായി മലകയറിവരുന്ന അയ്യപ്പന്മാർ ആർത്തലച്ച് തീരങ്ങളെ തല്ലിത്തകർത്തൊഴുകിവരുന്ന കാട്ടാ റുപോലെയാണെങ്കിൽ, ശാന്തമായി ഒഴുകിയിറങ്ങുന്ന തേനരുവി പോലെ യാണ് മലയിറങ്ങുന്നവർ. സ്വാമിദർശനം അവരുടെ ആത്മസംഘർഷങ്ങ ളെ തഴുകിയുറക്കിയിരിക്കുന്നു. മലയിറക്കത്തിലും കണ്ടു, പറ്റമായി മരച്ചില്ലകളിൽ തകർത്തു കളിക്കുന്ന വാനരസംഘത്തെ, പാതയോരത്തെ കരിങ്കൽക്കെട്ടിൽ ആലസ്യത്തിലാണ്ടു മയങ്ങുന്ന വിഷപ്പാമ്പിനെ. കാട് ഞങ്ങളുടേതുകൂടെയാണെന്നവർ ഓർമപ്പെടുത്തുന്നതുപോലെ തുടരും... (Photo Mr Vinu Wilson) #kerala #trivandrum #idukki #thrissur #trivandrumdiaries #trissur #entekeralam #kerala_360 #pathanamthitta #thiruvananthapuram #travel #kochi #kannur #kozhikode #alappuzha #kasargod #malappuram #wayanad #palakkad #kollam #kottayam (at Sabarimala Temple) https://www.instagram.com/p/B3yADv1gDW0/?igshid=fg4s11tqxmaj
#kerala#trivandrum#idukki#thrissur#trivandrumdiaries#trissur#entekeralam#kerala_360#pathanamthitta#thiruvananthapuram#travel#kochi#kannur#kozhikode#alappuzha#kasargod#malappuram#wayanad#palakkad#kollam#kottayam
0 notes
Photo

ശബരിമലയിലേക്കുള്ള ഒരു തുലാമാസയാത്രയുടെ ഓർമകൾ. അ ഭാഗം By Dr Padmakumar ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാൻ പാടില്ല. പടികയറും മുൻപ് നാളികേരം ഉടയ്ക്കണം. പടിതൊട്ടു വന്ദിച്ച് ശരണം വിളിച്ചു കയറിച്ചെല്ലുമ്പോൾ സുവർണപ്രഭയിൽ വെട്ടിത്തിളങ്ങുന്ന കൊടിമരത്തിനു പിറകിലായി ശബരിമല യുടെ ഉജ്ജ്വലമായ വിളംബരസന്ദേശം "തത്ത്വമസി' ഭക്തസഹസങ്ങൾക്ക് സ്വാഗതമരുളുന്നു. - "നീ ബ്രഹ്മം തന്നെയാണ്' എന്ന ഈ മഹാവാക്യം ഛാന്ദോഗ്വോപനിഷത്തിലുള്ള താണ്. ഉദ്ദാലക ആരുണി തന്റെ പുത്രനായ ശ്വേതകേതുവിന് നൽകിയതാണത്രേ ഈ ഉപദേശം. പരമാത്മാവായ ഈശ്വരനും ജീവാത്മാവായ ��നുഷ്യനും യഥാർഥത്തിൽ ഒന്നുതന്നെയാണെന്ന തത്ത്വം ഓരോ തീർഥാടകന്റെയും ആത്മബോധത്തെ പ്രാജ്വലിപ്പിക്കുന്നു. - ഭഗവാന്റെ തിരുസന്നിധിയിലെത്തിയ പ്പോൾ സഹസകലശാഭിഷേകം നടക്കുകയായിരുന്നു. കലശത്തിലാറാടിയ ഭഗവാൻ ചൈതന്യവത്തായ കനകവിഗ്രഹം കണ്ട് കൈകൂപ്പിനിന്നു. ഭക്തനും ഭഗവാനും ഒന്നാകുന്ന അനന്യമുഹൂർത്തം. കലശം കഴിഞ്ഞാലുടൻ ഉച്ചപൂജയാണ്. ഉച്ചപൂജ ത്രന്തിതന്നെ ചെയ്യണമെന്ന് നിർബന്ധമാണ്. ഈ പൂജാവേളയിലാണ് ഭഗവാൻ സാന്നിധ്യം പൂർണമായും വിഗ്രഹത്തിലുണ്ടാവും എന്നു വിശ്വാസം. കൺനിറയെ പ്രാർഥിച്ചശേഷം കന്നിമൂല ഗണപതിയുടെ നടയിലും നാഗാ ജാവിന്റെ തിരുനടയിലും തൊഴുതു പ്രാർഥിച്ചു. ഇനി മാളികപ്പുറത്തേക്ക്. മോകമാതാവായ മാളികപ്പുറത്തമ്മ ഐതിഹ്യങ്ങളുടെ കലവറകൂടി നാണ്. ശിവപുത്രിയായ ശ്രദയാണ് ദേവി എന്ന് ഐതിഹ്യമാലയിലും പാണ്ഡ്യരാജാക്കന്മാരുടെ കുലദേവ തയായ മധുരമീനാക്ഷി തന്നെയാണ് മഞ്ചമാതാവ് എന്ന് മറ്റു ചില പു രാണരേഖകളിലും പരാമർശമുണ്ട്. മാളികപ്പുറത്തമ്മയെക്കുറിച്ച് കാല്പ നികഭാവമുള്ള മറ്റൊരു കഥകൂടിയു ണ്ട്. ചീരപ്പൻചിറയിലെ കളരിയിൽ പന്തളകുമാരനായ അയ്യപ്പൻ കളരി പഠിക്കാനെത്തിയെന്നും കളരിയാശാ ന്റെ മകളായ പൂമൊടിക്ക് നിത്യബ്ര ചാരിയായ അയ്യപ്പനോട് ഉണ്ടായ തീവ്രപ്രണയമാണ് പൂങ്കൊടിയെ മാളികപ്പുറത്തമ്മയാക്കി മാറ്റിയ തെന്നുമാണ് മറ്റൊരു വിശ്വാസം. ഏതായാലും ആനയും അമ്പാരിയു മായി മകരവിളക്കിനുശേഷം അമ്മ ശരംകുത്തിയിലേക്ക് എഴുന്നള്ളുന്ന തും കന്നി അയ്യപ്പന്മാരുടെ സാന്നിധ്യ മറിയിക്കുന്ന ശരക്കോലുകൾ കണ്ട് കണ്ണീരണിഞ്ഞ് ആരവങ്ങളൊന്നുമി ല്ലാതെ തിരിച്ചെഴുന്നള്ളുന്നതും ശബ രിമലയിലെ നൊമ്പരക്കാഴ്ചയാണ്. അമ്മയ്ക്ക് പട്ടും മഞ്ഞൾപ്പൊടിയും സമർപ്പിക്കാം. തുടരും... (Photo Mr Vinu Wilson) #kerala #trivandrum #idukki #thrissur #trivandrumdiaries #trissur #entekeralam #kerala_360 #pathanamthitta #thiruvananthapuram #travel #kochi #kannur #kozhikode #alappuzha #kasargod #malappuram #wayanad #palakkad #kollam #kottayam (at Sabarimala Temple) https://www.instagram.com/p/B3vaaNSpuq-/?igshid=3j83y7zd6hle
#kerala#trivandrum#idukki#thrissur#trivandrumdiaries#trissur#entekeralam#kerala_360#pathanamthitta#thiruvananthapuram#travel#kochi#kannur#kozhikode#alappuzha#kasargod#malappuram#wayanad#palakkad#kollam#kottayam
0 notes
Photo

ശബരിമലയിലേക്കുള്ള ഒരു തുലാമാസയാത്രയുടെ ഓർമകൾ. നാലാം ഭാഗം By Dr Padmakumar കണ്ണടച്ച് പ്രാർഥിച്ചപ്പോൾ മനസ്സിൽ ശുഭവസ്ത്രധാരിണിയായി, ചുണ്ടിൽ ശീരാമമന്ത്രവുമായി തപസ്സിരിക്കുന്ന ശബരിയുടെ രൂപം തെളിഞ്ഞു. ശബരിപീഠത്തിൽ ഭക്തർക്ക് വെടിവഴിപാട് നടത്താം. കർപ്പൂരം കത്തിക്കാം.... കാ��ിക്കയിടാം... നിരപ്പായ പാതയിലൂടെ വേഗം നടന്നു. മനസ്സ് ഹരിഹരസുതന്റെ സന്നിധിയിലെ ത്താൻ വെമ്പൽ കൊള്ളുകയാണ്. മാനം മുട്ടെ ഉയർന്നു നിൽക്കുന്ന മരമുത്തച്ഛന്മാർ സ്വാമിശരണം ജപിച്ചു നിൽക്കുന്ന മാർക്കട്ടത്തിലെത്തിയപ്പോഴും പാത ഏറെക്കുറെ വിജനമായിരുന്നു. ഇവിടെവച്ച് പരമ്പരാഗതപാതയും സ്വാമി അയ്യപ്പൻ റോഡും ഒന്നായശേഷം വീണ്ടും രണ്ടായി പിരിയുകയാണ്. ദർശനത്തിനായി കമികരിച്ചിരിക്കുന്ന മേൽപ്പാലം കയറി ശരംകുത്തിവഴി സന്നിധാനത്തെത്താം. ശരംകുത്തിയിൽ ചെന്ന് ശരമെറിയേണ്ട കന്നി അയ്യപ്പന്മാർ ഈ വഴിയാണ് തിരഞ്ഞെടുക്കുന്നത്. ഇടതുവശത്തുള്ള പാത ചന്ദ്രാനന്ദൻ റോഡാണ്. കോൺക്രീറ്റ് പാളികൾ ഉറപ്പിച്ച് ബലപ്പെടുത്തിയ പാതയി ലൂടെ അനായാസം സഞ്ചരിച്ച് സന്നിധാനത്തിലെത്തിച്ചേരാം. അതിരാവിലെ തന്നെ ദർശനം കഴിച്ച് മടങ്ങുന്ന അയ്യപ്പന്മാരുടെ ചെറുസംഘങ്ങൾ. കന്നി അയ���യപ്പന്മാർക്കാണ് ഏറെ സന്തോഷം. അവർ ഓടിച്ചാടി മലയിറങ്ങുകയാണ്. ഇത്തവണ മലകയറുമ്പോൾ ഏറെ ആശ്വാസമായി തോന്നിയത് മുതുകത്ത് അടുക്കിവെച്ചിരിക്കുന്ന ചാക്കുകെട്ടുകളുമായി ഏന്തിവലിഞ്ഞ് നീങ്ങുന്ന കഴുതക്കൂട്ടങ്ങളെ കാണാനിടയാകാത്തതാണ്. പിൻഭാഗത്ത് അടിയേറ്റുണ്ടായ വണങ്ങളുമായി നിര്മായിക്കയറുന്ന ഈ മിണ്ടാപ്രാണികളുടെ ദയനീയാവസ്ഥ ഒരു പുണ്യസങ്കേതത്തിനു ചേരാത്ത സങ്കടക്കാഴ്ചയായിരുന്നു. ഏതായാലും ശബരിമലയിൽ കഴുതകളെക്കൊണ്ട് ചുമടെടുപ്പിക്കുന്നത് നിരോധിച്ചത് സമുചിതമായി. വിശാലമായ നടപ്പന്തലിലെത്തി. മണ്ഡലകാലത്ത് അയ്യപ്പൻമാരെക്കൊണ്ട് നിറഞ്ഞുക വിയാറുള്ള നടപ്പന്തലും പ്രായേണ ശൂന്യം. വിശ്രമിക്കട്ടെ, സന്നിധാനവും തിരുമുറ്റവും. ഉറങ്ങാത്തെ തീർഥാടനരാവുകൾക്കുമുൻപുള്ള പാതിവിശ്രമം. മുൻപിൽ സത്യമായ പൊന്നുപതിനെട്ടാംപടി. പഞ്ചലോഹം വാർത്തുകെട്ടിയ പതിനെട്ടു പടികൾ. പൂങ്കാവനത്തിലെ 18 മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് 18 പടികളെന്നാണ് വിശ്വാസം. ക്ഷേത്രംപോലെത്തന്നെ പരിശുദ്ധവും പരിപാവനവുമായ പതിനെട്ടു പടികളിലും ദേവസാന്നിധ്യം നിറഞ്ഞുനിൽക്കുന്നു. തുടരും... (Photo Mr Praveen GN) #kerala #trivandrum #idukki #thrissur #trivandrumdiaries #trissur #entekeralam #kerala_360 #pathanamthitta #thiruvananthapuram #travel #kochi #kannur #kozhikode #alappuzha #kasargod #malappuram #wayanad #palakkad #kollam #kottayam (at Sabarimala Temple) https://www.instagram.com/p/B3s1nFJp_tg/?igshid=123tzfmjoqe27
#kerala#trivandrum#idukki#thrissur#trivandrumdiaries#trissur#entekeralam#kerala_360#pathanamthitta#thiruvananthapuram#travel#kochi#kannur#kozhikode#alappuzha#kasargod#malappuram#wayanad#palakkad#kollam#kottayam
0 notes
Photo

ശബരിമലയിലേക്കുള്ള ഒരു തുലാമാസയാത്രയുടെ ഓർമകൾ. മൂന്നാം ഭാഗം By Dr Padmakumar പമ്പയിൽനിന്ന് വയർ നിറയെ ഭക്ഷണം കഴിച്ചശേഷം പെട്ടെന്ന് മല കയറാനൊരുങ്ങുമ്പോഴും ശാരീരികവൈഷമ്യങ്ങൾ ഉണ്ടായെന്നുവരാം. കഴിയുന്നതും ലഘുഭക്ഷണം മാത്രം കഴിച്ചുകൊണ്ട് നീലിമല കയറുന്നതാണ് നല്ലത്. ഗ്ലൂക്കോസോ പഴങ്ങളോ കഴിക്കുന്നത് ക്ഷീണം മാറ്റും. സാവധാനം മല കയറിയതുകൊണ്ട് ഒട്ടും ക്ഷീണം തോന്നിയില്ല. ഇനി അല്പദൂരം സമനിരപ്പിലൂടെയുള്ള യാത്രയാണ്. യാത്ര അവസാനിക്കുന്നയിടത്ത് അടുത്ത കയറ്റം തുടങ്ങുകയാണ്. 750 മീറ്റർ ദൈർഘ്യമുള്ള അപ്പാച്ചിമേട്. ശബരിനാഥന്റെ ആജ്ഞാനുവർത്തിയായ കടൂരവൻ ദുർദേവതകളെ അടക്കി പരിപാലിക്കുന്ന സ്ഥലമാണ് അപ്പാച്ചിമേട്. അഗാധമായ താഴ്ചയാണ് പാതയുടെ ഒരു വശം. ദുർദേവതകളുടെ തൃപ്തിക്കായി പാതയുടെ ഇരുവശത്തു മുള്ള അപ്പാച്ചി, ഇപ്പാച്ചി കുഴികളിൽ അ രിയുണ്ട് എറിയാവുന്നതാണ്. കുത്തനെയുള്ള കയറ്റമായതുകൊ ണ്ട് വളരെ സാവധാനമാണ് മലകയറിയ ത്. ദേഹത്തു വന്നുപതിക്കുന്ന തുലാവെയിലിന് പൊള്ളുന്ന ചൂട്. ഓരോ ശ്വാസനിശ്വാസത്തിലും സ്വാമിശരണം - അയ്യപ്പശരണമെന്ന് മന്ത്രം സന്നിവേശി പ്പിച്ചുകൊണ്ട് മലകയറുമ്പോൾ ക്ഷീണമ റിയുകയില്ല. ഓരോ ഹൃദയസ്പന്ദനവും ഉരുവിടുന്നതും സ്വാമിയേ അയ്യപ്പമന്ത്രം തന്നെ. തൊട്ടടുത്ത കുറ്റിക്കാട്ടിൽ വള്ളിപ്പടർപ്പുകൾ ഞെരിഞ്ഞമരുന്ന ശ ബ്ദം. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾരണ്ടടിയോളം നീളമുള്ള ഒരു പാമ്പ് താഴേക്കിഴഞ്ഞ് നീങ്ങുന്നു. കറുത്ത നിറത്തിൽ വെള്ളപ്പുള്ളികൾ. കാടിന്റെ വന്യതയെ ഒരിക്കൽകൂടി ഓർമിപ്പിക്കുന്ന കാഴ്ച. അപ്പാച്ചിമേട്ടിലെ കയറ്റം അവസാനിക്കുന്നയിടത്തും ഒരു കാർഡിയോളജി സെന്റർ പ്രവർത്തിക്കുന്നുണ്ട്. അപ്പാച്ചിമേട്ടിലെ കയറ്റം കയറി ശബരിപീഠമെത്തിയപ്പോഴേക്കും കയറ്റം തീർന്നതിന്റെ ആശ്വാസമായി. ദേഹബ ലം തന്ന് പാദബലം തന്ന് മലകയറ്റി വിട്ട കരുണാമൂർത്തിയെ നന്ദിപൂർവം സ്മരിച്ച് നിഷ്കാമഭക്തിയുടെ അവതാരമായ ശബരിയുടെ സന്നിധിയിലെത്തി. വനവാസ കാലത്ത് സീതാന്വേഷണവുമായി കാനനത്തിൽ അലഞ്ഞ ശ്രീരാമലക്ഷ്മണന്മാർ ശബരിയെ കണ്ടുമുട്ടിയ സ്ഥലമാണ് ശബരിപീഠം. ഇവിടെ വെച്ചാണ് ശബരിക്ക് മോക്ഷപ്രാപ്തിയുണ്ടായത്. മനസ്സ് ത്രേതായുഗകാലഘട്ടത്തിലേക്ക് പാഞ്ഞു. തുടരും... (Photo Mr Harikrishnan) #kerala #trivandrum #idukki #thrissur #trivandrumdiaries #trissur #entekeralam #kerala_360 #pathanamthitta #thiruvananthapuram #travel #kochi #kannur #kozhikode #alappuzha #kasargod #malappuram #wayanad #palakkad #kollam #kottayam (at Sabarimala Temple) https://www.instagram.com/p/B3qWkUvgfMy/?igshid=88lfn0y2cqmk
#kerala#trivandrum#idukki#thrissur#trivandrumdiaries#trissur#entekeralam#kerala_360#pathanamthitta#thiruvananthapuram#travel#kochi#kannur#kozhikode#alappuzha#kasargod#malappuram#wayanad#palakkad#kollam#kottayam
0 notes
Photo

ശബരിമലയിലേക്കുള്ള ഒരു തുലാമാസയാത്രയുടെ ഓർമകൾ. രണ്ടാം ഭാഗം By Dr Padmakumar പമ്പയിൽ മുങ്ങിനിവർന്നപ്പോഴേക്കും യാതാക്ഷീണമെല്ലാം വഴിമാറി. കിഴക്കൻ മലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന പമ്പാതീർഥത്തിന് ഔഷധ ഗുണമു ണ്ടെന്നാണ് വിശ്വാസം. പമ്പയിലെ തിവേണിയിൽ പിതൃതർപ്പണത്തി നുള്ള സൗകര്യങ്ങളുമുണ്ട്. മറവ പ്പടയുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച സംഘാംഗങ്ങൾക്ക് അയ്യപ്പൻ തർപ്പണം നടത്തിയതിന്റെ ഓർമ പു തുക്കാനായി അയ്യപ്പന്മാരും പമ്പയിൽ പിതൃതർപ്പണം നടത്താറുണ്ട്. മലകയറ്റം തുടങ്ങുന്നതിനു മുമ്പായി നാളികേരമുടച്ച് പമ്പാ ഗണപതിയെ കണ്ടു വണങ്ങണം. കെട്ടു നിറയ്ക്കാത്തവർക്ക് ഗണപ തി ക്ഷേത്രത്തിൽ കെട്ടു മുറുക്കാവു ന്നതാണ്. വിഘ്നേശ്വരനോടൊപ്പം ഉപദൈവങ്ങളായ നാഗരാജാവ്, പാർ വതി, ആദിമൂലഗണപതി, ഹനുമാൻ, ശ്രീരാമൻ, എന്നീ ക്ഷേത്രങ്ങളിലും തൊഴുത് കാണിക്കയിട്ട് പന്തളം രാജാവിന്റെ അനുഗ്രഹവും വാങ്ങി പ്രാർഥനയോടെ ചുണ്ടിൽ ശരണമ ന്തവുമായി ഒരു നിമിഷം... വീണ്ടും ഒരു മലകയറ്റം ആരംഭിക്കുകയായി. തത്ത്വമസിയുടെ പൊരുൾ തേടി, കലി യുഗവരദനായ ധർമശാസ്താവിന്റെ സന്നിധിയിലേക്ക്. സമുദ്ര നിരപ്പിൽനിന്ന് ഏകദേശം മൂവായിരം അടി ഉയരത്തിലാണ് ശബരിമല. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് അഞ്ചു കിലോമീറ്റർ. രണ്ടു മാർഗങ്ങളിലൂടെ സന്നിധാനത്തെത്താം. പമ്പയിൽനിന്ന് നീലിമല, അപ്പാച്ചിമേട് വഴിയുള്ളതാണ് പരമ്പരാഗത വഴി. തീർഥാടന വേളയിൽ ഭൂരിഭാഗം അയ്യപ്പന്മാരും നീലിമല ചവിട്ടിയാണ് സന്നിധാനത്തിൽ എത്തുന്നത്. മൂന്നു കിലോമീറ്ററാണ് ഈ വഴിയുടെ ദൈർഘ്യം. താരതമ്യേന കയറ്റിറക്കങ്ങൾ കുറഞ്ഞ് സ്വാമി അയ്യപ്പൻ റോഡാണ് മറ്റൊരു പാത. ഏകദേശം അഞ്ഞൂറു മീറ്റ റോളം ദൂരം കൂടുതലാണെങ്കിലും മലകയറ്റത്തിന് ബുദ്ധിമുട്ടുള്ളവർക്ക് തിരഞ്ഞെടുക്കാവുന്നതാണ് സ്വാമി അയ്യപ്പൻ റോഡ്. ഞാൻ പരമ്പരാഗതവഴി തിരഞെഞ്ഞെടുത്തു. ഒപ്പം മലകയറുന്നവരിലേറെയും അന്യസംസ്ഥാനക്കാരാണ്. ഹിന്ദിയും തമിഴും തെലുങ്കുമെല്ലാം ഇടകലർന്നു കേൾക്കാം...അടിവെച്ച ടിവെച്ച് സാവധാനം മലകയറിത്തു ടങ്ങി. യാത്രയുടെ തുടക്കത്തിൽ തന്നെയാണ് 1.5 കിലോമീറ്റർ ദൂര മുള്ള നീലിമലകയറ്റം. മലകയറു ന്നതിനു മുമ്പായി ശാരീരികമായി വേണ്ടത്ര തയ്യാറെടുപ്പുകൾ എടു ക്കാത്തവർക്കും മറ്റ് ആരോഗ്യപ്രശ് നങ്ങൾ ഉള്ളവർക്കും പെട്ടെന്നുള്ള നീലമലകയറ്റം ക്ലേശകരമായേക്കാം. അതുകൊണ്ടാണ് വളരെ സാവധാനം ആവശ്യത്തിന് വിശ്രമമെടുത്തു കൊണ്ടു മാത്രം നീലിമല കയറാൻ നിർദേശിക്കാറുള്ളത് തുടരും... (photo Arun Ravindran) #kerala #trivandrum #idukki #thrissur #trivandrumdiaries #trissur #entekeralam #kerala_360 #pathanamthitta #thiruvananthapuram #travel #kochi #kannur #kozhikode #alappuzha #kasargod #malappuram #wayanad (at Sabarimala Temple) https://www.instagram.com/p/B3oqvkSgN4S/?igshid=zyjvloubuidm
#kerala#trivandrum#idukki#thrissur#trivandrumdiaries#trissur#entekeralam#kerala_360#pathanamthitta#thiruvananthapuram#travel#kochi#kannur#kozhikode#alappuzha#kasargod#malappuram#wayanad
0 notes
Photo

ശബരിമലയിലേക്കുള്ള ഒരു തുലാമാസയാത്രയുടെ ഓർമകൾ. ഒന്നാം ഭാഗം By Dr Padmakumar ശബരിമലയിൽ മാസപൂജ തൊഴാൻ പോകുന്നതിന് ഒരു പ്രത്യേക ഉദ്ദേശ്യമുണ്ട്. അയ്യപ്പന്മാരുടെ തിരക്ക് പായേണ കുറവായിരിക്കും. സുഖമായി ദർശനം നടത്താം. പുണ്യനദിയായ പമ്പയിൽനിറയെ വെള്ളമുണ്ടാകും. ആസ്വദിച്ച് മുങ്ങിക്കുളിക്കുകയും ചെയ്യാം. പ്രകൃതിയെ തൊട്ടറിഞ്ഞുകൊണ്ട്, തൊട്ടുതലോടുന്ന കുളിർകാറ്റിന്റെ കർപ്പൂരഗന്ധം ആസ്വദിച്ചു കൊണ്ട് അവാച്യമായ കാനനഭംഗിയിൽ ലയിച്ചുകൊണ്ടുള്ള ഒരോ തീർഥാടനവും അനിർവചനീയമായ ആത്മാനുഭൂതിയാണ് പ്രദാനം ചെയ്യുന്നത്. - തുലാം അഞ്ചിന് അതിരാവിലെ പമ്പയിലേക്ക് യാത്ര തിരിക്കുമ്പോൾ കഴിഞ്ഞ രാത്രി പെയ്തു തുലാവർഷം കാനനപാതയാകെ കഴുകി വെടിപ്പാക്കിയിരുന്നു. വഴി നീളെ പാറക്കെട്ടുകളിൽ തട്ടിച്ചിത��ി താഴേക്കു പതിക്കുന്ന ചെറുതും വലുതു മായ നിരവധി വെള്ളച്ചാട്ടങ്ങൾ. അതൊരു പുതിയ കാഴ്ചയായിരുന്നു. പമ്പ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. കാവിയും കറുപ്പുമുടുത്ത അയ്യപ്പന്മാരുടെ ചെറുസംഘങ്ങൾ മല കയറാനൊരുങ്ങുന്നു. ഇന്ന് ഈ സീസ ണിലെ അവസാന ദിവസമാണ്. വൃശ്ചി കം ഒന്നിന് ആരംഭിച്ച് തുലാം മുപ്പതിന് അവസാനിക്കുന്നതാണ് ശബരിമലയിലെ ഒരു സീസൺ. ഇടയ്ക്ക് നവംബർ 12-ന് ചിത്തിര ആട്ടത്തിനായി ഒരു ദിവസത്തേക്കു മാത്രമായി നടതുറക്കും. നവംബർ 16-ന് വൃശ്ചികം ഒന്ന് പിറന്നുകഴിഞ്ഞാൽ പിന്നെ ശബരിമലയ്ക്ക് വിശ്രമമില്ല. രാത്രി യും പകലും ഒരുപോലെ. എല്ലാ വഴികളും ശബരിമലയിലേക്ക്. നാനാജാതി മതസ്ഥരെക്കൊണ്ട് നിറയുന്ന ഈ പുണ്യഭൂമി രാജ്യത്തിന്റെ പരിഛേദമായി മാറുന്ന മുഹൂർത്തം, അതിനു മുമ്പുള്ള താത്കാ ലികമായ ശാന്തതയാണ് ഇപ്പോൾ എവി ടെയും. മാനംമുട്ടെ ഉയർന്നു നിൽക്കുന്ന മരമുത്തച്ഛന്മാർ പോലും നിർന്നിമേഷരായി ആ അത്ഭുതക്കാഴ്ചകൾ കാണാനായി ഒരംങ്ങി നിൽക്കുന്നു. ശബരിമല ഈ മയക്കം വിട്ടുണരുന്നത് ഉത്സവങ്ങളുടെ ഉത്സവമായ മണ്ഡല മഹോത്സവത്തിലേക്കാണ് തുടരും ...( തുടർന്ന് ലഭിക്കാൻ ലൈക്ക് അല്ലെങ്കിൽ ഷെയർ ചെയ്യുക) #kerala #trivandrum #idukki #thrissur #trivandrumdiaries #trissur #entekeralam #kerala_360 #pathanamthitta #thiruvananthapuram #travel #kochi #kannur #kozhikode #alappuzha #kasargod #malappuram #wayanad #palakkad #kollam #kottayam (at Sabarimala Temple) https://www.instagram.com/p/B3oQ7C0gDVU/?igshid=fi7asmbtw3e1
#kerala#trivandrum#idukki#thrissur#trivandrumdiaries#trissur#entekeralam#kerala_360#pathanamthitta#thiruvananthapuram#travel#kochi#kannur#kozhikode#alappuzha#kasargod#malappuram#wayanad#palakkad#kollam#kottayam
0 notes
Photo

🇮🇳 റോത്താങ് പാസ് യാത്രാ വിവരണം അവസാന ഭാഗം /by J M Arun തുടരുന്നു.. വഴിയിങ്ങനെ ബാംഗ്ലൂരിൽ നിന്ന് NH7ലൂടെ അനന്തപുരിൽ നിന്ന് അമീർപെട്ടിലേക്ക് (ആന്ധ). അവിടെ നിന്ന് ഝാൻസി, രാജസ്ഥാൻ, ഉത്തർപ്രദേശ് പിന്നിട്ട് ഹിമാ��ലിൽ എത്തുന്നു. ആകെ ആറ് സംസ്ഥാനങ്ങളിലൂടെയാണ് കടന്നു പോകുന്ന യാത്രയിൽ രണ്ടു തവണ മധ്യപ്രദേശും ഉത്തർപ്രദേശം മുറിച്ചു കടക്കുന്നു. NH 17 NH2 NH1 എന്നീ ദേശീയപാതകളിലൂടെയാണ് സഞ്ചാരം അധികവും. NH7ൽ പലഭാഗത്തും റോഡ് മോശം അവസ്ഥയിലാണ്. NH2 ഏതാണ്ട് ഇതുപോലെ തന്നെ.എന്നാൽ NH1ലൂടെ ധൈര്യമായി വണ്ടിയോടിക്കാം. ഇടയ്ക്കിടെ പെട്രോളടിക്കാൻ നിർത്തുമ്പോൾ ക്രഡിറ്റ് കാർഡ് ഉപയോഗിക്കു ന്നതാവും ഉത്തമം, അധികം പണം കയ്യിൽ കരുതുന്നത് ഒഴിവാക്കുക. മിക്ക പെട്രോൾ പമ്പുകളിലും കാർഡ് സ്വീകരിക്കാറുണ്ട്. > ടയർ പഞ്ചറായാൽ സ്വയം റിപ്പയറിങ്ങിന് നിൽക്കാതെ അടുത്തുള്ള പഞ്ചർ ഷോ പ്പിനെ ആശ്രയിക്കുക. സ്വന്തം കൈവച്ചാൽ സമയനഷ്ടം മാത്രമാവും ഫലം. മധ്യപ്രദേശിലും യു.പിയിലും രാത്രിയാത്ര ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. ഏത് സന്ദർഭത്തിലും ധൈര്യം കൈവെടിയാതിരിക്കുക എന്ന പൊതു തത്ത്വം ഈ യാത്രയിലും പാലിക്കുക. നിങ്ങൾ ഇപ്പോൾ എവിടെയാണെന്ന കാര്യം വീട്ടുകാരേയും അടുത്ത സുഹൃത്തുക്കളേയും അറിയിക്കുക. ഒറ്റയ്ക്കുള്ള യാത്രയിൽ സ്വന്തക്കാരുടെ ശബ്ദം ഫോണിലൂടെയാണെങ്കിൽ പോലും വലിയൊരു ആശ്വാസമായിരിക്കും. ജി.പി.എസ് പോലുള്ള ടെക്നിക്കുകളേക്കാൾ വഴി ചോദിച്ച് ചോദിച്ച് പോകുന്ന പഴഞ്ചൻ രീതിയാണ് ഉപകാരപ്പെടുക. ആവശ്യമെങ്കിൽ കയ്യിൽ ഒരു റൂട്ട് മാപ്പ് കരു താം. അതനുസരിച്ച് തലേന്നു തന്നെ അടുത്ത ദിവസത്തെ ഡസ്റ്റിനേഷൻ നിശ്ചയിക്കക. ഹൈദരാബാദ്-നാഗ്പൂർ എക്സ്പ��ര സ് വേയുടെ ഔട്ടർ റിങ് റോഡിൽ ബക്കകൾക്ക് പ്രവേശനമില്ല. അതിനാൽ സംസ്ഥാന ഹൈവേയിൽ നിന്ന് തിരിഞ്ഞു വേണം NH7നിലെത്താൻ. #kerala #trivandrum #idukki #thrissur #trivandrumdiaries #trissur #entekeralam #kerala_360 #pathanamthitta #thiruvananthapuram #travel #kochi #kannur #kozhikode #alappuzha #kasargod #malappuram #wayanad #palakkad #kollam #kottayam (at Rohtang Pass) https://www.instagram.com/p/BzSHgIwA26v/?igshid=1srmqai0f82wo
#kerala#trivandrum#idukki#thrissur#trivandrumdiaries#trissur#entekeralam#kerala_360#pathanamthitta#thiruvananthapuram#travel#kochi#kannur#kozhikode#alappuzha#kasargod#malappuram#wayanad#palakkad#kollam#kottayam
0 notes
Photo

🇮🇳 റോത്താങ് പാസ് യാത്രാ വിവരണം രണ്ടാം ഭാഗം /by J M Arun തുടരുന്നു.. നമുക്കു പോകേണ്ട സ്ഥലങ്ങൾക്ക് പകരം അവർക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങൾ മാത്രം കണ്ട് മടങ്ങേണ്ടി വരും. പ്രദേശവാസികളുമായി സംസാരിക്കുന്നത് സ്ഥലങ്ങളെ പറ്റി കൂടുതൽ അറിയാനു�� അതനുസരിച്ച് യാത്ര പ്ലാൻ ചെയ്യാനും സഹായിക്കും. വഴിയിലുടനീളമുള്ള ശിവലിംഗങ്ങൾ ഹിമാചൽപ്രദേശിന്റെ പ്രത്യേ കതയാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മണാലിയിലേക്ക് പോകാം. മലനിരകളുടെ താഴ്വരയിൽ മഞ്ഞുപതച്ചു കിടക്കുന്ന മണാലി അമ്പലങ്ങൾക്ക് പേരുകേട്ടതാണ്. ഹിഡിംബ ദേവി ക്ഷേത്രം, മനു ക്ഷേത്രം, വസിഷ്ഠ് ക്ഷേത്രം എന്നിവ ഇവിടെയാണ്. മണാലി യിലെത്തുന്നവർക്ക് ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് വഴി ട്രക്കിങ് നടത്താവുന്നതാണ്. ഇതുവഴി പോയാൽ ജഗത്സഗ്, നാഗ്ഗർ ഗ്രാമങ്ങളിലെത്തും. നാറിലെത്തിയാൽ ബിയാസ് നദിയുടെ മനോഹരദൃശ്യ ങ്ങൾ കാണാം. - മണാലിയിൽ നിന്ന് 55 കിലോമീറ്റർ അകലെയാണ് റോത്തങ് പാസ്. 13050 അടി ഉയരത്തിലുള്ള റോത്തങ് പാസിലേയ്ക്ക് എത്താറാകുമ്പോഴേയ്ക്കും തണുപ്പു കൂടിവരും. മനോഹരമായ മലനിരകളുടെ നടുവിലൂടെയുള്ള യാത്ര നൽകുന്ന സുഖം അനുഭവിച്ചറിയേണ്ടതു തന്നെ. ഉയരത്തിൽ മാത്രമല്ല അപകടസാധ്യതയിലും റോത്തങ് മുന്നിലാണ്. ഇടുങ്ങിയ വളവുകളും അഗാ ധമായ താഴ്വരകളും കുത്തനെയുള്ള കയറ്റങ്ങളുമുള്ള ഈ പാതയിലൂടെ ഡവ് ചെയ്യുമ്പോൾ ഏതു ധൈ ര്യശാലിയുടേയും നെഞ്ചൊന്ന് പിടയ്ക്കുമെന്നുറപ്പ്. റോത്തങ് എന്ന പേർഷ്യൻ വാക്കിന്റെ അർഥം തന്നെ മൃതശരീരങ്ങളുടെ കൂമ്പാരമെന്നാണ്. - റോത്തിൽ നിന്ന് കിലോങിലേക്ക് പോകണമെ ന്ന് പ്ലാനിട്ടിരുന്നെങ്കിലും നടന്നില്ല. ഒക്ടോബർ മാസ ത്തിലെ മഞ്ഞുവീഴ്ച മൂലം പാത അടച്ചിട്ടിരിക്കുകയാ യിരുന്നു. ഹിമാചലിലേയ്ക്ക് ബൈക്ക് യാത്ര പ്ലാൻ ചെയ്യുന്നവർ മാർച്ച് മുതൽ സെപതംബർ വരെയുള്ള മാസങ്ങളിൽ എത്തുന്നതാണ് നല്ലത്. -- റോത്തക്കിൽ നിന്നുള്ള മടക്കയാത്രയിൽ ബൈജി നാഥ് ശിവ ക്ഷേത്രം കണ്ടു. ശിവനെ പ്രീതിപ്പെടുത്താ നായി രാവണൻ തപസ്സു ചെയ്തത് ഇവിടെയാണെന്നാ ണ് വിശ്വാസം. മണാലിയിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. നഗരത്തിന്റെ തിരക്കുക ളിലേക്ക് തിരികെ പോകുമ്പോഴും മനസ്സിന്റെ കോണിൽ റോത്തങ് മായാതെ കിടക്കുന്നു. to be continued.. #kerala #trivandrum #idukki #thrissur #trivandrumdiaries #trissur #entekeralam #kerala_360 #pathanamthitta #thiruvananthapuram #travel #kochi #kannur #kozhikode #alappuzha #kasargod #malappuram #wayanad #palakkad #kollam #kottayam (at Rohtang Pass) https://www.instagram.com/p/By_1h7FANcx/?igshid=s13fqxwz28rl
#kerala#trivandrum#idukki#thrissur#trivandrumdiaries#trissur#entekeralam#kerala_360#pathanamthitta#thiruvananthapuram#travel#kochi#kannur#kozhikode#alappuzha#kasargod#malappuram#wayanad#palakkad#kollam#kottayam
0 notes
Photo

🇮🇳 റോത്താങ് പാസ് യാത്രാ വിവരണം ആദ്യ ഭാഗം /by J M Arun തുടരുന്നു.. ഉദ്യാന നഗരിയിൽ നിന്ന് യമഹ FZടന്റെ കൂട്ടുപിടിച്ച് പുലർച്ചെ പുറപ്പെടുമ്പോൾ ലോകത്തിന്റെ നെറുകയിൽ കയറാനുള്ള ആവേ ശമായിരുന്നു. ചുമലിൽ സ്ഥാനംപിടിച്ച വലിയ ബാഗായിരുന്നു സുഹൃത്ത്. ബൈക്കിന്റെ പകുതിയിലധികം സ്ഥലം കൈവശപ്പെടുത്തിയ അവനുമായി ഞാൻ യാത്രയിലുടനീളം വഴക്കിട്ടുകൊണ്ടി രുന്നു. എന്നാൽ മുഖ്യശത്രു അവനായിരുന്നില്ല. പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡുകൾ തന്നെ. റോഡുകളുമായുള്ള യുദ്ധത്തിൽ പലപ്പോഴും എന്റെ ശകടം ദയനീയമായി പരാജയപ്പെട്ടു. യാത്രയ്ക്ക് ഇടയ്ക്കിടെ ഫുൾസ്റ്റോപ്പ് വീണു. ആന്ധയിൽ കയറി അമർപീത് പിന്നിട്ടപ്പോൾ ദേശീയപാതയിൽ പലസ്ഥലത്തും അറ്റകുറ്റപ്പണി നടക്കുകയായിരുന്നു. ഓരോ ദിവസവും യാത അവസാനിക്കുമ്പോൾ എവിടെ തങ്ങുമെന്ന ചോദ്യം അലട്ടിക്കൊണ്ടിരുന്നു. 550 കിലോമീറ്ററിലധികം ബൈക്കോടിച്ച ശേഷം തലചായ്ക്കാനൊരിടം തേടി അലയുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കു. എന്തുവന്നാലും രാതിയിൽ ബൈക്കോടിക്കാതിരിക്കുന്നതാണ് നലത്. ഏഴുമണിക്കുള്ളിൽ തങ്ങാനൊരിടം കണ്ടുപിടിച്ചാൽ പിന്നെ ടെൻഷൻ ഇല്ല. - ശ്രീകൃഷ്ണന്റെ ജൻമഭൂമിയായ മഥുരയിൽ അല്പസമയം ചെലവിടണ്മെന്ന് മുൻപ് തന്നെ തീരുമാനിച്ചിരുന്നു. മന്തമുഖരിതമായ അന്തരീക്ഷം മനസ്സും ശരീരവും തണുപ്പിച്ചു. വെള്ള മാർബിളുകൾ പാകിയ പംമന്ദിറും മറ്റ് അനേകം അമ്പലങ്ങളും നിറഞ്ഞ മഥുരയിലുടെ ഒരു ഓട്ടപ്രദിക്ഷണം നടത്താനേ കഴിഞ്ഞുള്ളൂ. മിക്ക അമ്പലങ്ങളിലും ഫോ ട്ടോ എടുക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഷിംലയിലേയ്ക്ക് പോകുന്ന ടൂറിസ്റ്റുകൾക്ക് ഹിമാലയൻ എക്സ്പ്ര സ് ബെപാസ് ശരിക്കും ഒരു അനുഗ്രഹമാണ്. 80 കിലോമീറ്റർ നീളുന്ന പാതയിലൂടെ സഞ്ചരിക്കുമ്പോൾ ഒരു നിമിഷം നമ്മൾ ഇന്ത്യയിലാണോ എന്ന് പോലും സംശയിച്ചു പോകും. അത്രയ്ക്ക് നല്ല റോഡ്. - ഷിംലയിലെ തിരക്കേറിയ മാൾ റോഡിലൂടെയുള്ള യാത്ര എന്നെ മടുപ്പിച്ചു. കണ്ടു മടുത്ത നഗരദൃശ്യങ്ങളിൽ നിന്നൊരു മോചനം തേടിയാണല്ലോ ഈ യാത്ര. വഴിയരികിൽ കണ്ട ഒരു പുരാതനമായ പള്ളിയും മലമുകളിലെ ഹനുമാന്റെ ചുവപ്പ് നിറത്തിലുള്ള പ്രതിമയും കൗതുകമുണർത്തി. ഷിംലയിലെ ഏറ്റവും ഉയർന്ന പ്രദേശമായ കുർഫിയെ ലക്ഷ്യമാക്കി നീങ്ങി. മലനിരകൾ കയറാൻ കഴുതസവാരിയും ഇവിടെ പതിവാ ണ്. ഗൈഡുകളെ ആശ്രയിക്കാതിരിക്കുന്നതാവും നല്ലത്. to be continued.. #kerala #trivandrum #idukki #thrissur #trivandrumdiaries #trissur #entekeralam #kerala_360 #pathanamthitta #thiruvananthapuram #travel #kochi #kannur #kozhikode #alappuzha #kasargod #malappuram #wayanad #palakkad #kollam #kottayam (at Rohtang Pass) https://www.instagram.com/p/By9OqjSAhh8/?igshid=p36hhnibfr7k
#kerala#trivandrum#idukki#thrissur#trivandrumdiaries#trissur#entekeralam#kerala_360#pathanamthitta#thiruvananthapuram#travel#kochi#kannur#kozhikode#alappuzha#kasargod#malappuram#wayanad#palakkad#kollam#kottayam
0 notes
Photo

🇮🇳 സിംല യാത്രാ വിവരണം അവസാന ഭാഗം /by Krispin Joseph തുടരുന്നു.. -- തിരിച്ചുള്ള ട്രെയിൻ അംബാല കന്റോൺ മെന്റിൽ നിന്നായിരുന്നു. അതും ആഴ്ചയിലൊരിക്കലുള്ള അമൃതസർ കൊച്ചുവേളി എക്സ്പ്രസിലായിരുന്നു ടിക്കറ്റ്. അത് കൺഫേം ആകാത്തതുകൊണ്ട് ദില്ലിയിൽ ഇറങ്ങി. ഒടുവിൽ സുഹൃത്തിനെക്കൊണ്ട് രാജാധാനി.യിൽ ടിക്കറ്റ് എടുപ്പിച്ചാണ് നാട് പിടിച്ചത്. മഞ്ഞുവീഴ്ച കാണണമെങ്കിൽ സിംല യ്ക്ക് തന്നെ പോണം. സാഹസികതയും പണവുമുണ്ടെങ്കിൽ അവിടെനിന്ന് കുളു, മണാലി റൂട്ടിലേക്കും പോകാം. റൊത്താങ്ങ് പാസിലേക്കും പോകാം. (അവസാനിച്ചു) അടുത്ത തവണ പുതിയ യാത്രാ വിശേഷങ്ങളുമായി വീണ്ടും കാണാം എന്ന് നിങ്ങളുടെ സ്വന്തം ജിജേഷ്. #kerala #trivandrum #idukki #thrissur #trivandrumdiaries #trissur #entekeralam #kerala_360 #pathanamthitta #thiruvananthapuram #travel #kochi #kannur #kozhikode #alappuzha #kasargod #malappuram #wayanad #palakkad #kollam #kottayam (at Shimla) https://www.instagram.com/p/ByVTUtMgx_0/?igshid=1oikts6brlppd
#kerala#trivandrum#idukki#thrissur#trivandrumdiaries#trissur#entekeralam#kerala_360#pathanamthitta#thiruvananthapuram#travel#kochi#kannur#kozhikode#alappuzha#kasargod#malappuram#wayanad#palakkad#kollam#kottayam
0 notes
Photo

🇮🇳 സിംല യാത്രാ വിവരണം അഞ്ചാം ഭാഗം /by Krispin Joseph തുടരുന്നു.. ഹോട്ടലിന്റെ മുറ്റത്തും റോഡിലും എല്ലായിടത്തും മഞ്ഞിന്റെ വെൺമ മാത്രം. മഞ്ഞുവീഴ്ച തുടരുന്നുണ്ട്. ഹോട്ടലിന്റെ പൂന്തോട്ടം ഏതാണ്ട് മുഴുവനായും മഞ്ഞിൽ പുതഞ്ഞിരിക്കുന്നു. റോഡിൽ കിടക്കുന്ന വാഹനത്തിന്റെ മുകളിൽ മഞ്ഞിന്റെ വലിയ കൂമ്പാരം കാണാം. കാലത്തിന്റെ അന്ത്യത്തോളം മഞ്ഞിന്റെ നിശ്ശബ്ദമായ ഘോഷയാത്ര തുടരുമെന്ന് പറഞ്ഞത് പാമുകിന്റെ കാ എന്ന കഥാപാത്രമാണ്. മഴ വീഴുന്നതുപോലെ മഞ്ഞ് വീഴുന്നത് കണ്ടാൽ ആരുടെ മനസും ഒന്ന് നിറഞ്ഞ് തുളുമ്പും. "The snow unfurls in dancing figures. A silver gull slips down from the west. Sometimes a sail. High, high stars. Oh the black cross of a ship. Alone." - Here i love you Pablo Neruda ഗഡാഗഡിയൻ ജാക്കറ്റുമിട്ട് ആണുങ്ങളും പെണ്ണുങ്ങളും മഞ്ഞുവീഴ്ച ആസ്വദിക്കുകയാണ്. മകൻ നെൽ അവന്റെ ഭാഷയിലു ള്ള ഏതോ പാട്ട��ം മൂളി എന്റെ തോളത്ത് കിടപ്പുണ്ട്. അവനും അതെല്ലാം കാണുന്നു. ണ്ട്. കുടയൊക്കെ പിടിച്ചോണ്ടാണ് പലരും നടക്കുന്നത്. മഞ്ഞുവീഴ്ച രൂക്ഷമായാൽ ഡ്രസ്സെല്ലാം നനയും. നടക്കുന്നത് സൂക്ഷിച്ചല്ലെങ്കിൽ നടുവും തല്ലി വീഴാനും സാധ്യതയുണ്ട്. ഉച്ചവരെ സിംലയിൽ മഞ്ഞുവീഴ്ചയുണ്ടായി. ഗംഭീരമായ കാഴ്ചയാണ് നഗരത്തിലെങ്ങും. പൈൻ മരങ്ങളിൽ മഞ്ഞ് വീണ് ചില്ലകൾ തു ങ്ങിനിൽക്കുന്നു. - പുതുമഴ നനയാൻ നീ കൂടെയുണ്ടെങ്കിൽ ഓരോ തുള്ളിയേയും നിന്റെ പേരിട്ട് വിളിക്കുമായിരുന്നുവെന്ന് വിനയൻ മാഷ് എഴുതി യിട്ടുണ്ട്. മഞ്ഞുമഴ ആസ്വദിച്ച് കഴിഞ്ഞാൽ അതിനെ എങ്ങനെയാണൊന്ന് മാറ്റിയെഴുതുകയെന്നാണ് ആലോചിച്ചത്. മഞ്ഞിന്റെ ഓരോ അടരിലും നിന്റെ മുഖം കൊത്തിവെയ് ക്കുമെന്നോ... രണ്ട് ദിവസമാണ് മഞ്ഞുവീഴ്ചയുണ്ടായി രുന്നത്. മഞ്ഞിന്റെ അതിഗംഭീരമായ കാഴ്ച കൾ എല്ലാം കണ്ട് കറങ്ങി നടന്നു. ഇടയ്ക്ക് മകന് പനിയടിച്ചു. പിന്നീടുള്ള കാര്യങ്ങളെല്ലാം ചില സിനിമകളിൽ കാണുന്നതുപോലെ രസകരമായിരുന്നു. രണ്ട് ദിവസം സിംലയിലെ ഹോട്ടലിൽ കിടക്കുന്നു. അവിടെനിന്ന് പുറ പ്പെട്ട് മൂന്ന് ദിവസം ചണ്ഡിഗഡിൽ കിടക്കു ന്നു. ദില്ലിയിൽ എത്തിയശേഷം രണ്ട് ദിവസം അവിടെയും കിടക്കുന്നു. ദില്ലിയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് വിനയചന്ദ്രൻ മാഷ് മരിച്ച വിവരം അറിഞ്ഞത്. യാത്രകൾക്ക് ആവേശം പകർന്ന മാഷിന്റെ വേർപാട് അറിഞ്ഞതും ഒരു യാത്രയ്ക്കിടയിൽ. to be continued.. #kerala #trivandrum #idukki #thrissur #trivandrumdiaries #trissur #entekeralam #kerala_360 #pathanamthitta #thiruvananthapuram #travel #kochi #kannur #kozhikode #alappuzha #kasargod #malappuram #wayanad #palakkad #kollam #kottayam (at Shimla) https://www.instagram.com/p/ByTy2OcAXoD/?igshid=mez4g8ksiakl
#kerala#trivandrum#idukki#thrissur#trivandrumdiaries#trissur#entekeralam#kerala_360#pathanamthitta#thiruvananthapuram#travel#kochi#kannur#kozhikode#alappuzha#kasargod#malappuram#wayanad#palakkad#kollam#kottayam
0 notes
Photo

🇮🇳 സിംല യാത്രാ വിവരണം നാലാം ഭാഗം /by Krispin Joseph തുടരുന്നു.. - കൽക്ക് സ്റ്റേഷൻ ബ്രിട്ടീഷുകാരുടെകാലത്തെ പ്രൗഢിയോടെ തലയുയർത്തി. നിൽക്കുന്നു. പഴമയുടെ സൌന്ദര്യവും പ്രൗഢിയുമെന്ന് ഒറ്റവാക്കിൽ പറയാം. വണ്ടി സ്റ്റേഷൻ വിട്ടു. കൽക്ക് നഗരത്തിലെ വീടുകളോട് ചേർന്നുരുമ്മിയാണ് വണ്ടി പോകുന്നത്. കുട്ടികൾ നിന്ന് ആർത്ത് വിളിക്കുകയും ട്രെയിനിനെ തൊടാൻ ഓടിയടുക്കുകയും ചെയ്യുന്നുണ്ട്. നഗരം കഴിഞ്ഞാൽ ചെറിയ കുന്നിൻ പ്രദേശങ്ങൾ കണ്ടു തുടങ്ങുന്നു. എല്ലാ നഗരങ്ങളിലുള്ള ഉള്ളതുപോലെ ചേരിപ്രദേശം കൽക്കയിലുമുണ്ട്. കുന്നിൽച്ചെരുവിൽ തുണികൊണ്ടും പ്ലാസ്റ്റിക്ക് കൊണ്ടും മറച്ച നൂറുകണക്കിന് ഷഡ്ഡുകൾ കണ്ടു. - ��ാത്ര തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾതന്നെ ഇടതുർന്ന് നിൽക്കുന്ന മരങ്ങ ളും മലമടക്കുകളും കണ്ടു തുടങ്ങി. പിന്നെ തുടർച്ചയായുള്ള തുരങ്കങ്ങളും വലിയ പാലങ്ങളും. ഏതാണ്ട് 107 തുരങ്കങ്ങളാണ് ഈ തീവണ്ടി പാതയിലുള്ളത്. 94 കിലോമീറ്ററുള്ള ഈ പാത 2008ൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചിട്ടുണ്ട്. പഴയകാലത്തെ നിർമ്മാണ വൈദഗ്ദ്യം വെളിപ്പെടുത്തുന്നതാണ് കൽ ക്ക സിംല റെയിൽപ്പാത. പൈൻ മരങ്ങൾ നിറഞ്ഞ കാട്ടിലൂടെയുള്ള യാത്ര മോഹിപ്പിക്കുന്നതാണ്. ഉത്തരേന്ത്യൻ ടൂറിസ്റ്റുകളാണ് മറ്റ് യാത്രക്കാർ. എല്ലാവരുംതന്നെ മധുവിധുവി ന്റെ ലഹരിയിലുമാണ്. ബറോങ്ങ്, സോളാൻ എന്നീ സ്റ്റേഷനുകളിൽ വണ്ടി നിർത്തിയിടും. ചൂട് ചായയും പപ്നസും കഴിക്കാം. ആദ്യ മണിക്കൂറുകളിൽ യാത്ര ആസ്വദിച്ച് മകൻ അലമ്പുണ്ടാക്കാൻ തുടങ്ങി. അവസാനം അഞ്ച് മണിക്കൂറത്തെ യാത്ര രാത്രി ഏഴ് മണിയോടെ അവസാനിച്ചു. സിംലയിൽ എത്തിയപ്പോൾ കോരിച്ചൊരിയുന്ന മഴ. മഞ്ഞ് കാണാൻ പോയ ഞങ്ങൾ ആദ്യം കണ്ടത് മഴ. രണ്ട് കൈയ്യിലും ബാഗായതിനാൽ നെഞ്ചത്ത് കെ വെയ്ക്കാൻ പറ്റിയില്ല. എന്തായാലും വണ്ടിയിറങ്ങിയ ഞങ്ങൾ ഒരു ഇടനിലക്കാരൻ വഴി ഹോട്ടലിലെത്തി. ഗുൽമാർഗ് എന്ന ഗംഭീര ഹോട്ടലിലാണ് ഞങ്ങൾ തങ്ങിയത്. ഒരു ദിവസം എണ്ണൂറ് രൂപ മാത്രം വാടകയുള്ള നല്ല ഒന്നാന്തരം മുറി. ഭക്ഷണത്തിന്റെ മെനു കിടപ്പുണ്ട്. അതെ ടുത്തൊന്ന് കണ്ണോടിച്ചപ്പോൾ തല കറങ്ങിപ്പോയെന്ന് പറഞ്ഞാൽ മതിയല്ലോ. കാപ്പിക്ക് അറുപത്, ഓംലറ്റിന് 90, ഒരു കാര്യവുമില്ലാത്ത ഉരുളക്കിഴങ്ങ് കറിക്ക് 120. ചെറിയ മട്ടിൽ എന്തോ കഴിച്ചു ഉറങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് രസം. പുറത്ത് മഞ്ഞുവീണ് കിടക്കുന്നു. to be continued.. #kerala #trivandrum #idukki #thrissur #trivandrumdiaries #trissur #entekeralam #kerala_360 #pathanamthitta #thiruvananthapuram #travel #kochi #kannur #kozhikode #alappuzha #kasargod #malappuram #wayanad #palakkad #kollam #kottayam (at Shimla) https://www.instagram.com/p/ByMihynACu1/?igshid=1o8tfnwzso2j0
#kerala#trivandrum#idukki#thrissur#trivandrumdiaries#trissur#entekeralam#kerala_360#pathanamthitta#thiruvananthapuram#travel#kochi#kannur#kozhikode#alappuzha#kasargod#malappuram#wayanad#palakkad#kollam#kottayam
0 notes