glucosegopal-blog
glucosegopal-blog
ημερολόγιο
1 post
Don't wanna be here? Send us removal request.
glucosegopal-blog · 5 years ago
Text
Day 1..
രാവിലെ എഴുന്നേറ്റപ്പോ പുതപ്പ് തപ്പി കട്ടിലിനടിയിലേക്ക് നൂണ്ടു പോകേണ്ടി വന്നില്ല .  പേസ്റ്റ് പുതിയതായത് കൊണ്ട് ഞെക്കി പിഴിഞ്ഞ് എനർജി കളയേണ്ടി വന്നില്ല.  ഇലക്ട്രിക് ബ്രഷിൽ സ്വല്പം കാശ്  ഇൻവെസ്റ്റ് ചെയ്തത് കൊണ്ട് കണ്ണാടിക്ക് മുന്നിൽ ചുമ്മാ ചാരി നിന്ന് കണ്ണടച്ചു നിന്നാൽ മതി.  നാക്ക് വടിക്കുമ്പോ ഓക്കാനം വന്നില്ല. മുടി പറ്റെ വെട്ടിയത് കൊണ്ട് അധികം നേരം  തോർത്തേണ്ടി വന്നില്ല. പുട്ടുണ്ടാക്കാനുള്ള പൊടിയും കുറ്റിയും കണ്മുന്നിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. ജീവിതം ഒരു നദി പോലെ ഒഴുകിക്കൊണ്ടിരിക്കുകയാണെന്ന് തോന്നുന്ന നിമിഷം.
പിന്നോട്ട് മടങ്ങുന്ന കാലു കൊണ്ടല്ലയോ  മുന്നോട്ട് പായുന്നിതാളുകൾ എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞതനുസരി��്ചു ഫോണെടുക്കാൻ പോകുന്നതിനിടക്ക് കാലു മേശേടെ സൈഡിൽ തട്ടി. പുതപ്പ് കിടക്കേടെ മേലെ തന്നുണ്ടായിരുന്നെങ്കിലും ഫോണ് കട്ടിലിനടിയിൽ പോയിരുന്നു. നൂണ്ടു പോയി ഫോണെടുക്കുന്നതിനിടെ തലയും മുട്ടി. നദി പോലെ ഒഴുകിക്കൊണ്ടിരുന്നു ജീവിതം പെട്ടെന്നാണ് ആരൽ കടല് പോലെ വറ്റി പോയത്.
ലാപ്ടോപ്പിൽ  ലിനക്സ് മാറ്റി വിൻഡോസ് ഇൻസ്റ്റാൾ ചെയ്തത് മുതൽ  നാഷണൽ ഹൈവേ വാട്ടർ അതോറിറ്റിക്കാര് കുത്തി പൊളിച്ച അവസ്ഥയാണ്. ഉപയോഗിക്കാതിരിക്കാനും വയ്യ എന്നാ ഉപയോഗിക്കാനും വയ്യ.
ജീമെയിലിനകത്ത്‌ ഒളിച്ചിരിക്കുന്ന ഈമെയിലുകളൊക്കെ മറുപടി പറഞ്ഞു വന്നപ്പഴേക്ക്‌ നേരം ഉച്ചയായി. ഈയിടെയായി അഭിപ്രായം പറയുന്ന കാര്യങ്ങളൊക്കെ ഒരു നോട്ട്പാടിൽ കുറിച്ചു വെക്കാറുണ്ട്‌. സിമിലറായിട്ടുള്ള വേറെന്തേലും വരുമ്പൊ നീ മറ്റേ വിഷയത്തിൽ പ്രതികരിക്കാതെ ഇതിൽ മാത്രം പ്രതികരിക്കുന്നതെന്തിനാ എന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായി ഇതിന്റെ ഒരു സ്ക്രീൻഷോട്ടെടുത്ത്‌ അയച്ചു കൊടുക്കും.
രാഷ്ട്രീയം മാത്രം പറയുന്ന ഗ്രൂപ്പിൽ മെനെഞ്ഞാന്ന് ഒരു മൂങ്ങയുടെ തലേൽ പൂ വെക്കുന്ന വീഡിയൊ അയച്ച്‌ കൊടുത്തതിന്‌ ഇന്ന് ആരോ പൂ ചേർത്ത്‌ തെറി വിളിച്ചിരിക്കുന്നു. മൈര്‌ എനിക്കിതിന്റെ ഒരാവശ്യവും ഇല്ലായിരുന്നു.
ഉച്ചഭക്ഷണം കഴിഞ്ഞാലൊന്ന് മയങ്ങണം. ചരിത്രാതീതകാലം മുതൽ മനുഷ്യരിങ്ങനാണ്‌. സിന്ദുനദി, ഹാരപ്പ മോഹൻജൊദാരൊ, ബീമാപ്പള്ളി, താഴേ ചൊവ്വ എന്നിവിടങ്ങളിലൊക്കെ ജാതിമതഭേദമന്യെ ആളുകൾ ഉച്ച കഴിഞ്ഞ്‌ ഉറങ്ങാറുണ്ടായിരുന്നതായി രേഖകളിൽ പറയുന്നുണ്ട്‌.
വൈകീട്ടത്തെ ചായകുടി കൃത്യം നാലു മണിക്ക്‌ തന്നെ ആഘോഷിക്കാൻ സാധിച്ചു. ഇന്ന് മുക്കിയ ബിസ്കറ്റൊന്നും തന്നെ പൊടിഞ്ഞു ചായക്കകത്ത്‌ പോയില്ല. ചില വൃത്തികെട്ട ദിവസങ്ങളിൽ എല്ലാ ബിസ്കറ്റും ചായക്കകത്ത്‌ വീണു പോവാറുണ്ട്‌ എന്നത്‌ ഇതിനോട്‌ കൂട്ടി വായിക്കേണ്ടതുണ്ട്‌.
വൈകീട്ട്‌ മേൽകഴുകുമ്പൊൾ സോപ്പ്‌ കയ്യിന്ന് താഴേ പോയില്ല. രാവിലെ കേട്ട പാട്ടിൽ നിന്ന് രണ്ട്‌ വരി മൂളാൻ ശ്രമിച്ചെങ്കിലും എക്കൊ കാരണം സംഗതികളൊക്കെ മിസ്സായി പോവുകയാണുണ്ടായത്‌. ഇന്നത്തെ ഷവർ തോട്ട്‌ ക്രിസ്ത്യൻ മാറ്റ്രിമണിയിൽ മറ്റു ജാതിക്കാരു പ്രൊഫെയിലുണ്ടാക്കിയാൽ കാണുന്നവർക്ക്‌ എന്ത്‌ തോന്നും എന്നായിരുന്നു.
ഫിറോസ്‌ ചുട്ടിപ്പാറ ആടിനെ ഫ്രൈ ആക്കുന്ന വീഡിയോ കണ്ടത്‌ കൊണ്ടായിരിക്കണം എംഫോർട്ടെക്ക്‌ കോഴിയെ ചുടുന്ന വീഡിയൊ യൂട്യൂബ്‌ റെക്കമന്റ്‌ ചെയ്യുന്ന���്‌. അധികമായാൽ സുജിത്‌ ഭക്തന്റെ വീഡിയോയും വിഷം എന്നാണല്ലൊ. അതൊണ്ട്‌ കണ്ടില്ല.
ഇനി പതിനഞ്ച്‌ മിനിറ്റ്‌ എടുത്ത്‌ റ്റൂ മിനിറ്റ്‌ മാഗി ഉണ്ടാക്കി കഴിക്കണം. തൽക്കാലം ഞാനെന്റെ ��ഴുത്ത്‌ നിർത്തട്ടെ. ബയ്‌
1 note · View note