Tumgik
nandakumarchoorakad · 3 years
Text
ഓണമെത്തുമ്പോള്‍
എഴുതുവാനില്ലെനിക്കാന്നു മെന്‍ ഓണമേ
തുമ്പപൂവിന്‍ ചിരി അകന്നകാലം
പാടുവാനില്ലൊരു പാട്ടും ചുണ്ടുകളില്‍
കിളിതന്‍ കളകള മകന്നിടുമ്പോള്‍
തൊടിയിലില്ലൊരു ചെറു പൂവിന്‍ നൈര്‍മല്യവും
കൊച്ചു കിടാത്തി തന്‍ കല പിലയും
എങ്ങുപോയെന്‍ ചെറു മുക്കൂറ്റി പൂക്കളും
കുയിലും കുരുവിയും കരിവണ്ടുകളും
എഴുതുവാനില്ലെനിക്കൊന്നുമെന്‍ ഓണമേ
നീ എന്‍െറ ചാരത്തണഞ്ഞിടുമ്പോള്‍
വീടിഞ്ഞകം പൂകി ഇരിപ്പല്ലോ മുത്തശ്ശി
കുരുന്നുകളോ ഓണ്‍ലൈന്‍ ക്ളാസുകളിലും
എങ്ങുമില്ലൊരു ചെറു ഉത്സവഛായയും
കോവിഡ് ചുറ്റിനും വലംവെക്കവെ
ഓണത്തിന്‍ വരവറിയിക്കുന്ന ഓരോ ഘോഷവും അത്തച്ചമയവും അകന്നു പോകെ
എന്തെഴുതീടുവാനെന്‍ പ്രിയ ഓണമേ ഇങ്ങു നീ വന്നെത്തും നാളുകളില്‍
വാക്കും മൂക്കും മൂടിയ നേരത്ത് വീണ്ടും നീ എത്തുമ്പോള്‍ ഞാന്‍ ഖിന്നനല്ലോ
നന്ദകുമാര്‍ ചൂരക്കാട്
0 notes
nandakumarchoorakad · 3 years
Text
Tumblr media
0 notes
nandakumarchoorakad · 3 years
Text
കാവ്യഗുരു
(കവി എസ്.രമേശന്‍ നായക്ക് പ്രണാമത്തോടെ സമര്‍പ്പിക്കുന്നു )
നീ ഗുരു എനിക്കെന്നും
ഗുരുപവനേശന്‍െറ ഗീതങ്ങള്‍ കേള്‍ക്കുമ്പോള്‍
നീ മഹാകവി എനിക്കെന്നും
ഗുരുപൗര്‍ണ്ണമീ കാവ്യം വായിക്കുമ്പോള്‍
കണ്ണനെ കാണുവാന്‍ കൊതിയാര്‍ന്നിടും നിന്‍
മയില്‍പീലിഗീതങ്ങള്‍ കേള്‍ക്കുന്നവേളയില്‍
കാളിന്ദി കണ്ടിടും ദ്വാരകയും പിന്നെ കണ്ണന്‍െറ ലീലാവിലാസത്തില്‍ മുഴുകിടും
പൂര്‍ണ്ണത്രയീശനിലും കണ്ടു നീ കണ്ണനെ
വില്യമംഗലം കണ്ടൊരാരൂപത്തില്‍
നിന്‍ മിഴിവാര്‍ന്ന ഗാനങ്ങള്‍ക്കുണ്ടല്ലോ ചാരുത
അതില്‍ നിറയുന്നു പ്രണയവും കുടുംബമാധുര്യവും
പ്രകൃതിതന്‍ നിറമാര്‍ന്നരൂപത്തിലൊക്കെയും ദൈവത്തിന്‍ ചൈതന്യം കണ്ടെത്തിയവന്‍ നീ
കണ്ണന്‍െറ ലീലാവിലാസങ്ങളൊക്കെയും പാടി പാടി നടന്നവനല്ലോനീ
ആത്മാവിനോടു ചേര്‍ത്തു നീ എഴുതിയ വരികള്‍കള്‍ക്കുണ്ടതി ആത്മീയ സൗന്ദര്യം
എന്തെന്തു ഭാവനാവിലാസത്തലെ നീ ദൈവത്തിന്‍ പ്രതിരൂപങ്ങള്‍ കണ്ടെത്തി കവിതയില്‍
തിരുക്കുറല്‍ വിവര്‍ത്തനവും ചിലപ്പതികാരവും നിന്നുടെ വിലപ്പെട്ടസംഭാവനകളല്ലയോ
ഉണ്ടല്ലേോ നിന്നില്‍ മേല്പത്തൂര്‍ ഭക്തിയും
പൂന്താനത്തിന്‍ വിഭക്തിയും ഒരുപോലെ സമന്വയം
നന്ദകുമാര്‍ ചൂരക്കാട്
0 notes
nandakumarchoorakad · 3 years
Text
കാവ്യഗുരു
(കവി എസ്.രമേശന്‍ നായക്ക് പ്രണാമത്തോടെ സമര്‍പ്പിക്കുന്നു )
നീ ഗുരു എനിക്കെന്നും
ഗുരുപവനേശന്‍െറ ഗീതങ്ങള്‍ കേള്‍ക്കുമ്പോള്‍
നീ മഹാകവി എനിക്കെന്നും
ഗുരുപൗര്‍ണ്ണമീ കാവ്യം വായിക്കുമ്പോള്‍
കണ്ണനെ കാണുവാന്‍ കൊതിയാര്‍ന്നിടും നിന്‍
മയില്‍പീലിഗീതങ്ങള്‍ കേള്‍ക്കുന്നവേളയില്‍
കാളിന്ദി കണ്ടിടും ദ്വാരകയും പിന്നെ കണ്ണന്‍െറ ലീലാവിലാസത്തില്‍ മുഴുകിടും
പൂര്‍ണ്ണത്രയീശനിലും കണ്ടു നീ കണ്ണനെ
വില്യമംഗലം കണ്ടൊരാരൂപത്തില്‍
നിന്‍ മിഴിവാര്‍ന്ന ഗാനങ്ങള്‍ക്കുണ്ടല്ലോ ചാരുത
അതില്‍ നിറയുന്നു പ്രണയവും കുടുംബമാധുര്യവും
പ്രകൃതിതന്‍ നിറമാര്‍ന്നരൂപത്തിലൊക്കെയും ദൈവത്തിന്‍ ചൈതന്യം കണ്ടെത്തിയവന്‍ നീ
കണ്ണന്‍െറ ലീലാവിലാസങ്ങളൊക്കെയും പാടി പാടി നടന്നവനല്ലോനീ
ആത്മാവിനോടു ചേര്‍ത്തു നീ എഴുതിയ വരികള്‍കള്‍ക്കുണ്ടതി ആത്മീയ സൗന്ദര്യം
എന്തെന്തു ഭാവനാവിലാസത്തലെ നീ ദൈവത്തിന്‍ പ്രതിരൂപങ്ങള്‍ കണ്ടെത്തി കവിതയില്‍
തിരുക്കുറല്‍ വിവര്‍ത്തനവും ചിലപ്പതികാരവും നിന്നുടെ വിലപ്പെട്ടസംഭാവനകളല്ലയോ
ഉണ്ടല്ലേോ നിന്നില്‍ മേല്പത്തൂര്‍ ഭക്തിയും
പൂന്താനത്തിന്‍ വിഭക്തിയും ഒരുപോലെ സമന്വയം
നന്ദകുമാര്‍ ചൂരക്കാട്
0 notes
nandakumarchoorakad · 3 years
Text
വിശ്വഗായകന്‍*
(മഹാകവി ചങ്ങമ്പുഴയുടെ ഓര്‍മ്മക്ക്)
എന്‍ സ്നേഹഗായകാ നിന്നെ കുറിച്ചുഞാന്‍ എഴുതിയാല്‍ തീരുമോ വിശേഷണങ്ങള്‍
എത്രയെത്ര മോഹനഗീതങ്ങളാലെ
കാവ്യദേവതയേ വരവേറ്റുനീ
കനകചിലങ്ക കിലുക്കിയെത്തീ ദേവീ
കവിതയായ് നിന്‍ മുന്നില്‍ നടനമാടി
നൂറ്റാണ്ടുപിന്നിട്ട നിന്നോര്‍മ്മകള്‍ക്കിന്നുംയൗവ്വനം തന്നെ കാവ്യമാധുര്യത്താല്‍
തിലോത്തമയാകിലും ദേവതയാകിലും മനസ്വിനിയാകിലും മാധുര്യമേറും
നിന്‍ കാവ്യധനുസ്സില്‍ കുലക്കാത്താത്തതേതേതു ഭാവനാവിലാസങ്ങളുണ്ടു ഭൂവില്‍
മര്‍ത്ത്യ ന്‍െറ ഹൃദയത്തെ കുളിരണിയിക്കും കാവ്യസാരംഗികളെത്രമീട്ടി
,ഭാഷതന്‍ കാല്പനികഭാവങ്ങളെ
തൊട്ടുതലോടുമൊരു കാവ്യാനുസാരികള്‍ നിന്‍ മുഗ്ദ്ധ ഗീതങ്ങള്‍
യുവമനസ്സുകളെ കോള്‍മയിര്‍കൊള്ളിച്ചു
രമണനിലൂടെ കാവ്യാവധൂതനായി
എന്‍ മഹാകവേ നിന്‍ സ്നേഹഗാഥകള്‍ പാടിയാലും പാടിയാലും മതിവരില്ല
വാഴക്കുലയില്‍ നീ പതിതര്‍തന്‍ പോരാളിയായ്
മനസ്വിനിയില്‍ പ്രിയമെഴും കാമുകനായ്
പാടുന്ന പിശാചായ് നീ സ്വയം വാഴ്ത്തിലും
ആടുന്നു ലോകം നിന്‍ ഗീതങ്ങളില്‍
എന്‍ വിശ്വഗായകാ നിന്നെക്കുറിച്ചെഴുതിയാല്‍ തീരുമോ വരികളെങ്ങാനും
*നന്ദകുമാര്‍ ചൂരക്കാട്
ഇന്ന് വിശ്വമഹാകവി ചങ്ങമ്പുഴയുടെ 73ാം ചരമദിനം
0 notes
nandakumarchoorakad · 3 years
Text
Tumblr media
0 notes
nandakumarchoorakad · 3 years
Text
ക്രൗഡ് ഫണ്ടിങ്ങ്*
ഒരു പുതുജീവന്‍ പുനര്‍ജനിക്കട്ടെ അങ്ങനെ
അനവദ്ധ്യ നന്മതന്‍ കൂട്ടായ്മയില്‍
അസാദ്ധ്യമായതൊന്നുമില്ലെന്നതല്ലോ തെളിയുന്നു
ക്രൗഡ് ഫണ്ടിങ്ങ് എന്നൊരീ കൂട്ടായ്മയാല്‍
ജീവകാരുണ്യത്തിന്‍ പുതു പുത്തന്‍ മാര്‍ഗ്ഗമല്ലോ ഇത്
ഒരുമയുടെ ഈ മഹത് സേവനവേദി
ലോകമൊന്നായതില്‍ കൈകോര്‍ത്തതിനാല്‍
കരഗതമായതോ കോടികളും
നിറഞ്ഞു തുളുമ്പുന്ന കാരുണ്യത്തിന്‍
പുതു പുത്തന്‍ ഏടിതേ
അയാന്‍ഷിന്‍ പുണ്യം
ഇതല്ലോ മഹാമാരി യെ തോല്പിച്ച കൂട്ടായ്മ
അയാന്‍ഷ് ഗൂപ്തക്കുള്ള ക്രൗഡ് ഫണ്ടിങ്ങ്
പത്തൊമ്പത് കോടി എന്നൊരു മാജിക് സംഖ്യയല്ലോ
കരഗതമായതീ ക്രൗഡ് ഫണ്ടിങ്ങിനാല്‍
ഒരു കുരന്നിന്‍ പുതു ജീവിതമല്ലോ കൈവരിക്കുന്നതീ ദൗത്യത്തിനാല്‍
തുടരട്ടെ തുടരട്ടെ ഈ സ്നേഹകൂട്ടായ്മ
പുതു പുതു ജീവിതങ്ങള്‍ ഇങ്ങനെ പുനര്‍ജനിക്കട്ടെ
നന്ദകുമാര്‍ ചൂരക്കാട്
*അയാന്‍ഷ് ഗുപ്തക്ക് ക്രൗഡ് ഫണ്ടിങ്ങിലൂടെ പത്തൊമ്പത് കോടി കരസ്ഥമായിഎന്ന പത്രവാര്‍ത്ത വായിച്ചതില്‍ നിന്നും എഴുതിയത്
0 notes
nandakumarchoorakad · 3 years
Text
കണ്ടല്‍ വനങ്ങള്‍
കണ്ടല്‍ വനങ്ങളേ നിങ്ങളീ ഭൂമിയില്‍
ഏകുന്നതെന്തെന്തു ധന്യതകള്‍
ജീവന്‍െറ ശ്രോതസ്സു നിറയുന്ന മറെറാരു
വനശാഖിയല്ലോ കണ്ടല്‍ ശാഖി
ജീവനം തുടിക്കുന്ന കടലിന്നടിത്തട്ടിനെ
സംരക്ഷിപ്പൂ നീ വന ഗര്‍ഭത്താല്‍
കടല്‍ക്ഷോഭമാകിലും സുനാമിയാകിലും
പ്രതിരോധം തീര്‍ത്തിടും കണ്ടല്‍ വനം
കടലിന്നു ശുദ്ധതയേകുന്നു നിത്യവും മാലിന്യ മൊക്കെയും പേറിക്കൊണ്ടേ
വിഷവാതകങ്ങളെ പേറുന്നു നീ സകല കടല്‍ ജലത്തെയും ശുദ്ധി വരുത്തുന്നു
ഇന്നവയൊക്കെയും അകലുകയാണല്ലോ
നിമീലനം ചെയ് വൂ നിന്‍ വാസങ്ങളും
കടലിന്‍െറ സന്തുലിതാവസ്ഥയൊക്കെയും തകിടം മറിയുന്നു ഹീനന്മാരാല്‍
ചെയ്തുകൂട്ടുന്നിവരെന്തെന്തു ക്രൂരത പ്രാകൃതത്വം പൂണ്ട ചെയ്തികളാല്‍
കടലിന്‍െറ സന്തുലിതം തെറ്റിയെന്നാകില്‍
കരയിലുണ്ടാകുമോ സ്ഥൈര്യമെങ്ങും
നന്ദകുമാര്‍ ചൂരക്കാട്
*കൊച്ചിയിലെ കണ്ടല്‍ വനത്തിന്‍െറ നാല്പത് ശതമാനവും നഷ്ടമായി എന്ന പത്രവാര്‍ത്ത കണ്ട് എഴുതിയത്
0 notes
nandakumarchoorakad · 3 years
Text
കോവിഡ് കാല കാഴ്ചകള്‍
കല്ലെറിയുന്നതെന്തിനീവിധം
മുന്‍ നിരപോരാളികള്‍ തന്‍ നേരെയായ്
കോവിഡാം ശത്രുവെ നേരിടാന്‍ നിലകൊള്ളും ധീര യോദ്ധാക്കളല്ലോഇവരെല്ലാരും
സ്നേഹിക്കണം ഇവരെ പരിപാലിക്കണം നമ്മള്‍
ദൈവത്തിന്‍ കാവലാള്‍ എന്നപോലെ
ശക്തി യാണിവരെന്നും പ്രത്യാശയും ഇവര്‍തന്നെ
ജീവിതം മുന്നേറാന്‍ കരുത്തേകുന്നവര്‍
ഇവര്‍തന്‍ രക്ഷയല്ലോ നമ്മുടെ സുരക്ഷ
ഇവര്‍തന്‍ സമാധാനമതേ നാടിന്‍ ,സമാധാനവും
എന്നിട്ടുമെന്തിനീ പ്രഹരം ഏല്പിക്കുന്നു തലയോട്ടിപിളരും കണക്കെ അവര്‍തന്‍ നേരെ
മാസ്ക് ധരിക്കാതെ യാത്രചെയ്തെന്നതിനു ചോദ്യം ചെയ്തെന്നതിനോ ഇൗ പ്രഹരം
ഇത്രമേര്‍ നിര്‍ത്ഥതപൂണ്ടവരോ ഹിംസകര്‍ കാപാലികരോ അതോ ധിക്കാരികളോ
മര്‍ത്ത്യനൊരു സാമൂഹ്യജീവിയാണെന്നോര്‍ത്തിടാതെ നടത്തുമീ ക്രൂരതക്കു പിന്നെന്തു പേര്‍ചൊല്ലിടാന്‍?
ചിരിതൂകി നില്ക്കുന്നുണ്ടാം കോവിഡും ഇതുകണ്ട്
ചിരം ഭൂമിയില്‍ തങ്ങിടാന്‍ തക്കം പാര്‍ക്കെ
നന്ദകുമാര്‍ ചൂരക്കാട്
0 notes
nandakumarchoorakad · 3 years
Text
Tumblr media
0 notes
nandakumarchoorakad · 3 years
Text
വേഷങ്ങള്‍
വേഷങ്ങളെത്രയോ ആടിനടപ്പൂ നല്‍
രാഗാദിഭൂഷിതം ജീവിതങ്ങള്‍
ഏഷം പൂണ്ടവര്‍ പാരം ലസിച്ചു നല്‍
രോഷം പൂണ്ടീടുവാന്‍ അതില്‍ എന്തു ഞായം?
ഊഷമോരോന്നു തീര്‍ത്തുതീര്‍ത്തുകൊണ്ടൂഴിയില്‍ വാഴുന്ന മാനവര്‍ നാം
ഭൂഷമോ നമ്മള്‍ക്കിതില്‍ രോഷം പൂണ്ടീടുവാന്‍ ദ്വേഷം ദഹിപ്പിപ്പൂ നന്മപോലും
ഓരോരോ വേഷങ്ങളാടുന്ന മാനവര്‍
ആട്ടവിളക്കിന്‍മുന്നിലെന്നതോര്‍ത്താല്‍
പല പല വേദിയില്‍ പല പലരൂപത്തില്‍ മതിപൂണ്ടു നടപ്പവര്‍ നാമെല്ലാരും
കാഴ്ചകള്‍ കണ്ടു മതിമറന്നാടുമ്പോള്‍ കൈയ്യടിച്ചാര്‍ത്തിടും കാണികളും
വേഷപകര്‍ച്ചകൊണ്ടു നേടുവതിതുമാത്രം
ശേഷ മെല്ലാം കര്‍മ്മപാശത്തില്‍ താന്‍
ആശവെടിഞ്ഞു നിലകൊണ്ടീടുമെന്നാകി
ലോ ഈശന്‍ നിറഞ്ഞീടും തന്‍ ഉള്ളത്തില്‍
ആശിക്കവേണ്ടൊന്നുമീ ആട്ടക്കളത്തില്‍
വേഷപകര്‍ച്ച വെറും ജീവിതപകര്‍ച്ച മാത്രം
അത്തല്‍ പൂണ്ടുകളിക്കുന്ന പൈതലോ എത്തിടും നാളെയൊരു പുതു വേഷങ്ങളില്‍
ജീവിതകാഴ്ചയിതെല്ലാമതി വിസ്മയം
ആരറിഞ്ഞീടുമീ ലീലയെല്ലാം?
നന്ദകുമാര്‍ ചൂരക്കാട്
0 notes
nandakumarchoorakad · 3 years
Text
Tumblr media
0 notes
nandakumarchoorakad · 3 years
Text
വിദ്യാലയത്തിലേക്ക്
വിദ്യാലയത്തിന്‍ പടികയറുന്നു കുഞ്ഞു കുരുന്നുകള്‍ വിദൂരദര്‍ശിനിയിലൂടെ
പുതു വസ്ത്രമണിഞ്ഞില്ല പുതു
പുസ്തക കെട്ടില്ല
കണ്ണുനട്ടിരിപ്പല്ലോ വിദൂരദര്‍ശിനിയില്‍
ഇന്നവര്‍ക്കുള്ളതീ വിദൂരദര്‍ശിനി
വിദൂരവസ്തുദര്‍ശനം പോല്‍ അദ്ധ്യാപകരും
കണ്ടവര്‍ ക്ളാസ്മുറികള്‍ വിദ്യാലയങ്ങള്‍ ,മാതാവിന്‍ അന്‍പുന്ന മൊഴികള്‍ തന്‍ ഭാവനയില്‍
വീടിന്നകം പൂകി ദര്‍ശിക്കിലും ഈ
വിദ്യാലയം ഇവര്‍ക്കിന്നും വിദുരമരീചിക
കുഞ്ഞുകുസൃതികള്‍ തന്‍ കളികളും ചിരികളും കൊച്ചു കൂട്ടുകാര്‍ തന്‍ കൊഞ്ചലും പിണക്കുവും ഒക്കെയുമൊക്കെയും കരഗതമല്ലാത്തൊരു അദ്ധ്യായനമീ വിദ്യായനം
നിശബ്ദമായ് കിടപ്പൂ ഒാരോ ക്ളാസ്മുറികളും
അദ്ധ്യാപകര്‍തന്‍ മുന്നിലോ ശൂന്യമാം ഇരിപ്പിടങ്ങള്‍
ആദ്യാക്ഷരങ്ങള്‍ പഠിക്കേണ്ടവര്‍ അങ്ങു വിദൂരസ്ഥമിരിപ്പല്ലോ വീടിന്നകം പൂകി
ചാരത്തണയേണ്ടകുട്ടികളല്ലോ അങ്ങു ദൂരത്തിരിപ്പൂ നിസ്തുല സ്ഥലങ്ങളില്‍
മഴയില്‍ കുതിര്‍ന്നൊരീ സഞ്ചിയും തൂക്കി
വിദ്യാലയപ്പടികളേറെണ്ടവരല്ലോ
വിദൂരദര്‍ശിനിയില്‍ കണ്ണുനട്ടിരിക്കുന്നു
വിശീല ദര്‍ശനത്താല്‍ അനുശീലനം!
നഷ്ടമാകുന്നു ഈ ദുര്വയകാലത്ത്
കളിയും ചിരിയും പോല്‍ ഇവര്‍ക്ക് മേവുള്ള
വിദ്യാലയവും
നന്ദകുമാര്‍ ചൂരക്കാട്
0 notes
nandakumarchoorakad · 3 years
Text
നിക്കോട്ടിന്‍
(ഒരു ലോക പുകയില വിരുദ്ധദിന കവിത)
അകറ്റുക അകറ്റുക നിക്കോട്ടിന്‍ നിന്നുടെ അകതാരില്‍ നിന്നെന്നും
അകറ്റുക പുകവലി ഇത്യാദി ദുശ്ശീലം
പുകയില എന്നാളും
അറുത്തുമാറ്റിടും അല്ലങ്കില്‍ അവ നിന്‍ കരളും ജീവിതവും താന്‍
ഉണ്ടിതില്‍ നിക്കോട്ടിന്‍ ഉന്മേഷത്തിന് കൊടും വിഷലായനിയായ്
ഉണ്മയകറ്റീടും മനസ്സിതില്‍ നിത്യം തിന്മയുമതിധൂമ്രം
എന്തിതു ഹേതു ഇതാപത്തെന്നിവയറിയാ മാനവരോ?
ദുഃഖമകറ്റുവതിനോ വലിപ്പൂ മുന്നം നേടുവതിനോ
അതോ അത്ഭുതമിതുവഴി നേടിടാന്‍ സര്‍വ്വം ചിന്തകള്‍ ഭാവനയും
ഉദ്ദീപിപ്പിക്കും നാഡികളെ സലീലം മോദകം ആത്മസുഖം
ക്ഷണഭംഗുരമിവയൊക്കെയുമൊക്കെയുമെന്നിതുമറിയാതെ
ക്ഷിതി യില്‍ മുങ്ങി നിവരുന്നോ ജനം
ക്ഷോണിയിലടിയുന്നോ?
ഇതു നിക്കോട്ടിന്‍ പുകയും വേളയില്‍ കരളു നിറച്ചീടും
കഠിനമതല്ലോ ജീവിതം പിന്നെ
നീറിപുകയുമ്പോള്‍
ഉള്ളൊരീ ജീവിതമതിവിശിഷ്ട,മതു
ശുഷ്ക്കിച്ചെന്നാകില്‍
ഭള്ള് നിറച്ച് കെടുത്തുകയല്ലോ
ചിന്തിക്കുക മേല്‍ മേല്‍
നന്ദകുമാര്‍ ചൂരക്കാട്
0 notes
nandakumarchoorakad · 3 years
Text
*ജീവത്തത്ത്വം*
ചിന്തയിലെരിയുന്ന കനലുകള്‍ക്കൊക്കെയും വേനലെന്ന് പേരിട്ടതാരാണ്?
കണ്ണീരില്‍കുതിര്‍ന്ന ദു:ഖഭാവങ്ങളെ മഴയോടുപമിച്ചതാരാണ്?
പ്രണയഭാവത്തിന് ശൈത്യമെന്നും
പ്രണവചിന്തകള്‍ക്കു പ്രഭാതമെന്നും പേര്‍നല്കിയതാരാണ്?
തിരമാലകളെ നൊമ്പരങ്ങളോടും
നീലസാഗരത്തെ പ്രണയത്തോടും
സൂര്യനെ യോദ്ധാക്കളോടും പിന്നെ രാത്രിയെ കിരാതന്മാരോടും ഉപമിച്ചതാരാണ്?
വിരഹത്തിന്‍ രൂപമോ കാര്‍മേഘം
തപ്ത ദുഃഖത്തിന്‍ ഭാവമോ തോരാമഴ
വെണ്ണിലാവു പരത്തുമോ പ്രണയദാഹം
വാര്‍തിങ്കള്‍
പകരുമോ മോഹശതങ്ങള്‍
കാറ്റ് സാന്ത്വനങ്ങളും
കാറു ദുഃഖങ്ങളും
കാട്ടാറു കുളിരും
പുഴകള്‍ പ്രത്യാശകളും
പകരുമോ?
കാടു പകരുമോ ഏകാന്തത
കുന്നുകളും മലകളും വ്യഥാചിത്തം
എഴുതിയാലും എഴുതിയാലും മതിവരാത്തൊരീ പ്രകൃതിതന്‍ ഛായപകര്‍പ്പുകളോ മാനസഭാവങ്ങള്‍
*നന്ദകുമാര്‍ ചൂരക്കാട്*
0 notes
nandakumarchoorakad · 3 years
Text
ജീവത്തത്ത്വം
ചിന്തയിലെരിയുന്ന മനസ്സുകള്‍ക്കൊക്കെയും വേനലെന്ന് പേരിട്ടതാരാണ്?
കണ്ണീരില്‍കുതിര്‍ന്ന ദു:ഖഭാവങ്ങളെ മഴയോടുപമിച്ചതാരാണ്?
പ്രണയഭാവത്തിന് ശൈത്യമെന്നും
പ്രണവചിന്തകള്‍ക്കു പ്രഭാതമെന്നും പേര്‍നല്കിയതാരാണ്?
തിരമാലകളെ മനസ്സിനോടും
നീലസാഗരത്തെ പ്രണയത്തോടും
സൂര്യനെ യോദ്ധാക്കളോടും പിന്നെ രാത്രിയെ കിരാതന്മാരോടും ഉപമിച്ചതാരാണ്?
വിരഹത്തിന്‍ രൂപമോ കാര്‍മേഘം
തപ്ത ദുഃഖത്തിന്‍ രൂപമോ തോരാമഴ
വെണ്ണിലാവു പരത്തുമോ പ്രണയദാഹം
വാര്‍തിങ്കള്‍
പരത്തുമോ മോഹശതങ്ങള്‍
കാറ്റ് സാന്ത്വനങ്ങളും
കാറു ദുഃഖങ്ങളും
കാട്ടാറു കുളിരും
പുഴകള്‍ പ്രത്യാശകളും
പകരുമോ?
കാടു പകരുമോ ഏകാന്തത
കുന്നുകളും മലകളും വ്യഥാചിത്തം
എഴുതിയാലും എഴുതിയാലും മതിവരാത്തൊരീ പ്രകൃതിതന്‍ വൈവിദ്ധ്യഭാവങ്ങളോ ജൈവഭാവങ്ങള്‍
നന്ദകുമാര്‍ ചൂരക്കാട്
0 notes
nandakumarchoorakad · 3 years
Text
അടുക്കള
അടുപ്പു നീറുന്ന മുറിയിതെങ്കിലും
അടുക്കു നിറയുന്ന മുറിയിതേ അടുക്കള
വിയര്‍പ്പു നാറുന്ന മുറിയിതെങ്കിലും
���ിശപ്പുമാറ്റുന്ന ഇടമീതേ അടുക്കള
കറുപ്പു മുറ്റിയ ദേഹമിതെങ്കിലും
കരളില്‍ കദനങ്ങള്‍ ഏറുമതെങ്കിലും കറപുരളാത്തമനസ്സിതില്‍ നിറയുന്നു
വെളു വെളുക്കെ ഹാര്‍ദ്ദമാം മാധുര്യം
അനുരാഗത്തിന്‍ ദീപ്തി മങ്ങീടിലും
അധരപുടങ്ങളില്‍ സംഗീത മകലിലും
ചുളിവുപൂണ്ട മേനിയതെങ്കിലും
തീന്‍ മേശമേല്‍ നിറച്ചിടും സ്നേഹ പശിമയാല്‍ വിഭവങ്ങളേറെയും
കണ്‍കളാല്‍ കാട്ടും ജാലമല്ലിതൊന്നുമേ
ചിന്തയില്‍ നിറച്ചിടും
മാധുര്യവുമല്ല
പ്രണയസല്ലാപമോ
തേന്‍മധുരജാലമോഅല്ല
ആമയമേറി വലഞ്ഞിടും നേരത്ത്
ആരെയും പരിപാലിക്കും ശീലമിതല്ലയോ
കാഴ്ചയൊക്കെ മങ്ങുന്ന വേളയിലും
വീഴ്ചയും വ്യാധിയേറുന്ന വേളയിലും
നീരിതല്പം ഇറക്കാനുള്ള ഇടമിതേ
പേരിതേ ആതുരാലയത്തിന്‍ നേര്‍മുഖം
നന്ദകുമാര്‍ ചൂരക്കാട്
0 notes