Tumgik
reallivenews · 6 months
Text
ആടുജീവിതം വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തത് കാനഡയിൽ നിന്ന്; മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം
Tumblr media Tumblr media
ആടുജീവിതം വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തത് കാനഡയിൽ നിന്ന്. മലയാളികളെ കേന്ദ്രീകരിച്ച് സൈബർസെൽ അന്വേഷണം നടത്തുകയാണ്. ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് ചിത്രം പകർത്തിയതായും സംശയമുണ്ട്. മലയാളികളുടെ വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകൾ സൈബർസെല്ലിന്റെ നിരീക്ഷണത്തിലാണ്. ഐപിടിവി പ്ലാറ്റ്ഫോം വഴി ചിത്രം പ്രചരിക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചിത്രം മൊബൈലിൽ പകർത്തിയ ചെങ്ങന്നൂർ സ്വദേശിയെ കസ്റ്റഡിലെടുത്തിരുന്നു. സീരിയൽ നടിയുടെ പരാതിയെ തുടർനന്നായിരുന്നു നടപടി. ആട് ജീവിതം സിനിമയുടെ വ്യാജ പതിപ്പിനെതിരെ സംവിധായകൻ ബ്ലസി പരാതി നൽകിയിരുന്നു. എറണാകുളം സൈബർ സെല്ലിലാണ് ബ്ലെസി പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി സിനിമ പ്രചരിപ്പിച്ചവരുടെ സ്ക്രീൻ ഷോട്ടുകളും കൈമാറി. സമൂഹമാധ്യമങ്ങളിലും വിവിധ വെബ്സൈറ്റുകളിലും സിനിമ പ്രചരിപ്പിക്കുന്നത് തടയണമെന്നും സിനിമ അപ്ലോഡ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്. Read the full article
0 notes
reallivenews · 6 months
Text
*രാജ്യത്തെ വിഭജിക്കാനുള്ള സംഘപരിവാര തന്ത്രത്തെ ജനം തിരിച്ചറിയണം; പി ആർ സിയാദ്
Tumblr media Tumblr media
**വട്ടത്താണി:* സി എ എ നടപ്പാക്കുക വഴി രാജ്യത്തെ വിഭജിക്കാനുള്ള സംഘപരിവാര തന്ത്രത്തെ ജനം തിരിച്ചറിയണമെന്നും കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ വേണ്ടിയാവണം നാം ഓരോരുത്തരുടെയും വോട്ടുകൾ വിനിയോഗിക്കേണ്ടതെന്നും എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പി ആർ സിയാദ് പറഞ്ഞു. ആസന്നമായ പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി വട്ടത്താണി സി കെ കൺവെൻഷൻ സെന്ററിൽ എസ് ഡി പി ഐ താനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും നമ്മൾ കണ്ടുകൊണ്ടിരുന്ന മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന നിലപാടുകളാണ് കേരളത്തിലെ ഇടതു സർക്കാരിൽ നിന്നും ഈയിടെ നടന്ന പല വിഷയങ്ങളിലും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും ഇത് ഇടത് പക്ഷ സർക്കാറിന് യോജിച്ച രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ കെ അബ്ദുൽ മജീദ് മാസ്റ്റർ, വിമൺ ഇന്ത്യ മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അഷിദ ആദം, മണ്ഡലം സെക്രട്ടറി ഫിറോസ് നൂർ മൈതാനം, മുനീർ വൈലത്തൂർ,അഷ്‌റഫ്‌ ഫെയ്മസ്,എം ടി അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു, ഇഫ്താർ സംഗമത്തിന് എം മൊയ്‌തീൻകുട്ടി, ബി പി ഷഫീഖ്, സലാം നിറമരുതൂർ, റസാഖ് കല്ലൻ, ഷാജി വിഷാരത്ത് എന്നിവർ നേതൃത്വം നൽകി. Read the full article
0 notes
reallivenews · 9 months
Text
നിരോധിത പാന്‍മസാല രഹസ്യമായി ഉപയോഗിക്കുന്നുണ്ടോ ?
Tumblr media
സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള ലഹരിപദാര്‍ത്ഥങ്ങളില്‍ ഒന്നാണ് പാൻ മസാല. കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നിരിക്കെ രഹസ്യമായി ചിലര്‍ ഇപ്പോ‍ഴും പാന്‍മസാല ഉപയോഗിക്കുന്നുണ്ടെന്നത് വസുതതയാണ്. പൊലീസും എക്‌സൈസും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കവെയാണ് ഈ ലഹരിക്ക് അടിമപ്പെട്ട ചിലര്‍ രഹസ്യമായി ഉപയോഗിക്കുന്നത്. നിരോധനം ലംഘിച്ച്‌ പാന്‍മസാല ഉപയോഗിച്ചാല്‍ കടുത്ത നടപടിയാണ് ഉണ്ടാവുക. മൂന്ന് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പി‍ഴയുമാണ് ശിക്ഷ. നിയമ നടപടി മാത്രമല്ല ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഈ ലഹരി ഉപയോഗം വ‍ഴിവെക്കും. പതിവായി പാൻ മസാല ഉപയോഗിച്ചാല്‍ വായ്‌, ആമാശയം എന്നീ കാൻസര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. തലകറക്കം, തരിപ്പ്, അമിത വിയര്‍പ്പ്, ഛര്‍ദി എന്നീ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പാന്‍മസാല കാരണമാവും. സ്ഥിരമായി പാൻമസാല ഉപയോഗിച്ചാല്‍ ഉറക്കക്ഷീണം, കുഴിഞ്ഞ കണ്ണുകള്‍, പല്ലുകളിലെ കറ, കു‍ഴിഞ്ഞ കവിള്‍, അസ്വസ്ഥത, ഇടയ്ക്കിടെ തുപ്പുന്ന ശീലം എന്നിവയിലേക്കും നയിക്കുമെന്നത് വസ്‌തുതയാണ്. അതുകൊണ്ട് ഇത്തരക്കാര്‍ പാന്‍മസാല ശീലം ഒ‍ഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. Read the full article
0 notes
reallivenews · 9 months
Text
ഒമിക്രോണ്‍ JN1: കേരളത്തിൽ കൊവിഡ് കേസുകളുയരുന്നു ,മുൻകരുതല്‍ നടപടികള്‍ക്കു നിര്‍ദേശം
Tumblr media
തിരുവനന്തപുരം: കോവിഡിന്‍റെ പുതിയ ഉപവകഭേദമായ ഒമിക്രോണ്‍ ജെഎൻ 1 കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. ഇതിന്‍റെ ഭാഗമായി വരും ദിവസങ്ങളില്‍ കുടുതല്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കും. ആരോഗ്യമന്ത്രി വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം ഉന്നതതല യോഗം വിളിക്കും. രോഗികളുടെ എണ്ണം കുടുന്നുവെന്നതിന്‍റെ പേരില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഞായറാഴ്ച 1100 ല്‍ പരം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദേശീയതലത്തില്‍ 1800-ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തിലാണ് ഏറ്റവും കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണവും കേരളത്തിലാണ് കുടുതല്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് പുതിയ വകഭേദമായ ജഐൻ-1 ഇന്ത്യ ഉള്‍പ്പെടെ 38 രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുകയാണ്. ആരോഗ്യമന്ത്രാലത്തിന്റെ കണക്ക് പ്രകാരം ഇന്നലെ മാത്രം സംസ്ഥാനത്ത് 199 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകൾ 1701 എന്നാണ് മന്ത്രാലത്തിന്റെ കണക്ക്. ഇതിൽ 1523 ഉം കേരളത്തിൽ. അതായത് 89.5 ശതമാനം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പരിശോധന കൂടുതലായത് കൊണ്ടാണ് ഉയർന്ന കണക്കെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. നവംബർ മുതൽ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന കൂട്ടാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചത്. എങ്കിലും വ്യാപനശേഷി കൂടുതലായ  ജെഎൻ 1 സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. Read the full article
0 notes
reallivenews · 9 months
Text
മഴ മുന്നറിയിപ്പില്‍ മാറ്റം, രണ്ടു ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്; കടലാക്രമണത്തിന് സാധ്യത.
Tumblr media
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ എറണാകുളം ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. കോമറിന്‍ മേഖലയ്ക്ക് മുകളില്‍ നില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് കേരളത്തില്‍ മഴ ലഭിക്കാന്‍ കാരണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധ��ത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ കേരളത്തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് മുന്നറിയിപ്പ് നല്‍കിയത്. ഇന്ന് രാത്രി 11.30 വരെ കേരളത്തീരത്ത് 0.6 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. Read the full article
0 notes
reallivenews · 9 months
Text
മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്.
Tumblr media
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന്(17 ഡിസംബർ) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ടു കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ സാധ്യത മുൻനിർത്തി നാളെ(18 ഡിസംബർ) എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.            അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപധികൾ സുരക്ഷിതമാക്കി വയ്ക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയാറാകണം.സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം.            ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യാൻ പാടില്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. Source link Read the full article
0 notes
reallivenews · 9 months
Text
കശുവണ്ടിയിലെ കലാവിരുതിൽ മുഖ്യമന്ത്രി
Tumblr media
പരമ്പരാഗത വ്യവസായങ്ങളുടെ നാടായ കൊല്ലത്ത് മുഖ്യമന്ത്രിക്ക് ആദരവായി വേറിട്ട കലാപരീക്ഷണം. നവകേരള സദസ്സിന് മുന്നോടിയായി 30 അടി വിസ്തീർണത്തിൽ കലാകാരൻ ഡാവിഞ്ചി സുരേഷ് തീർത്ത മുഖ്യമന്ത്രിയുടെ രൂപമാണ് വിസ്മയം. രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കശുവണ്ടി പരിപ്പ് ഉപയോഗിച്ചാണ് കൊല്ലം ബീച്ചിൽ തീർത്ത പ്രതിഷ്ഠാപനം. വിധ തട്ടിലുള്ള പരിപ്പ് വേർതിരിച്ചാണ് നിറവിന്യാസം. പ്രകൃതി സൗഹൃദ നിർമിതി കൂടിയാണിത്. കശുവണ്ടി വികസന കോര്‍പറേഷന്‍, കാപക്‌സ്, കേരള കാഷ്യുബോര്‍ഡ്, കെ സി ഡബ്ല്യു ആര്‍ ആന്റ് ഡബ്‌ള്യു എഫ് ബി, കെ എസ് സി എ സി സി എന്നിവ സംയുക്തമായാണ് നിര്‍വഹണം. എം മുകേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി ആർ സാബു, കലാകാരൻ ഡാവിഞ്ചി സുരേഷ്, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. Source link Read the full article
0 notes
reallivenews · 10 months
Text
ഒ.ഇ.സി/ഒ.ബി.സി (എച്ച്) വിഭാഗങ്ങൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
Tumblr media
സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ഇ.സി./ഒ.ബി.സി.(എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് അനുവദിക്കുന്ന ഒ.ഇ.സി പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരം അപേക്ഷ  സമർപ്പിക്കാം. www.egrantz.kerala.gov.in മുഖേന ഓൺലെനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇത് സംബന്ധിച്ച് വിശദമായ മാർഗനിർദ്ദേശങ്ങൾ www.bcdd.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടാം. കൊല്ലം മേഖലാ ഓഫീസ് – 0474-2914417, എറണാകുളം മേഖലാ ഓഫീസ് – 0484-2983130, പാലക്കാട് മേഖലാ ഓഫീസ് – 0491-2505663, കോഴിക്കോട് മേഖലാ ഓഫീസ് – 0495 2377786. Read the full article
0 notes
reallivenews · 10 months
Text
താനൂർ -വട്ടത്താണി വലിയപ്പാടത്ത് ഗ്യാസ് ലോറി നിയന്ത്രണം വിട്ട് തട്ട് കടയിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക്
Tumblr media Tumblr media Tumblr media Tumblr media
താനൂർ -വട്ടത്താണി വലിയപ്പാടത്ത് ഗ്യാസ് ലോറി നിയന്ത്രണം വിട്ട് തട്ട് കടയിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് പരിക്കു പറ്റി. ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ തട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ താനൂർ സ്വദേശി തട്ട് കട ഉടമ ശരീഫ് ലോറി ഡ്രൈവർ തെങ്കാശി സ്വദേശി തങ്കസ്വാമി എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും തിരൂർ ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു സ്ഥലത്ത് താനൂർ പോലീസും , ഫയർ ഫോയ്സ് നാട്ടുകാരും സന്നദ്ധ പ്രവർത്തർ ചേർന്ന് രക്ഷപ്രവർത്തനം നടത്തി ഇന്ന് പുലർച്ചെ 1:45: നാണ് അപകടം നടന്നത് Read the full article
0 notes
reallivenews · 10 months
Text
അപേക്ഷകൾ സമർപ്പിക്കുന്നതിന് അവസരം
Tumblr media
2023-24 അധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ഡിഗ്രി/ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നവംബർ 15 ന് ‌രാവിലെ 11 വരെ ലഭ്യമായിരിക്കും. നവംബർ 9 ലെ AIAPGET/COE/2023 വിജ്ഞാപന പ്രകാരം പുതുതായി യോഗ്യത നേടിയവർക്ക് ഈ ഘട്ടത്തിൽ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300. Read the full article
0 notes
reallivenews · 10 months
Text
കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ .
Tumblr media
തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിംഗ് (ഗ്രാഫിക്സ്) വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക / ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച നവംബർ 23നു രാവിലെ 10.30നു കോളജിൽ നടത്തും. വിദ്യാഭ്യാസ യോഗ്യത: First Class or Second Class Degree in Graphics with not less than 55% of marks or a Second Class Masters Degree in Graphics from a recognised University or First Class or Second Class Diploma (equivalent to Degree) with not less than 55% marks in painting from a recognised University or Institution with Second Class Masters Degree in Graphics. പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ തുടങ്ങിയവ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം. അന്നേ ദിവസം ഉച്ചയ്ക്ക് 12.30 നു മുമ്പ് കോളജിൽ റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമേ കൂടിക്കാഴ്ചയ്ക്ക് അനുവദിക്കുകയുള്ളൂവെന്ന് പ്രിൻസിപ്പൽ അറിയിച്ചു. Read the full article
0 notes
reallivenews · 1 year
Text
സൈനികൻ സുബേദാർ ഉണ്ണികൃഷ്ണന് ഉത്സവഛായയിൽ ജന്മ നാടായ മോര്യ ഉജ്ജ്വല സ്വീകരണം നൽകി
Tumblr media Tumblr media Tumblr media
വിവിധ സൈനിക ഒപ്പറേഷനുകളിലും, ഐക്യരാഷ്ട്ര സഭയുടെ ശാന്തി സേനയിൽ സുഡാനിലും സേവനം ചെയ്തു താനൂർ : 28 വർഷത്തെ സൈനിക സേവനത്തിൽ നിന്നും സുബേദാർ/ഹോണററി ലെഫ്റ്റനൻ്റ് ആയി വിരമിച്ച് നാട്ടിൽ തിരിച്ചെത്തിയ താനൂർ മോര്യ സ്വദേശി പാലാർവീട്ടിൽ ഉണ്ണികൃഷ്ണന് ജന്മ നാടായ മോര്യ നൽകിയത് ഉജ്ജ്വല സ്വീകരണം. ഒരു നാട് മുഴുവ��ും സ്വീകരണത്തിൽ അലിഞ്ഞു ചേർന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സൈനികനെ സ്വീകരിച്ചു നാടിന്റെ സ്നേഹാദരം നൽകാൻ തടിച്ചു കൂടിയത്. രാവിലെ 9 മണിക്ക് പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിലെത്തിയ ഉണ്ണികൃഷ്ണനെ റെയിൽവേ സ്റ്റേഷനിൽ പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി ഉസ്മാൻ, പരപ്പനങ്ങാടി പൊലീസ് ഇൻസ്പെക്ടർ കെ. ജെ ജിനേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് മലപ്പുറം സൈനിക കൂട്ടായ്മ, ട്രോമാകെയർ, ക്ലബുകൾ, മോര്യ പൗരാവലി എന്നിവരുടെ നേതൃത്വത്തിൽ ബൈക്ക് റാലിയുടെയും ഹരീഷ് വാഴയൂരിന്റെ നേതൃത്വത്തിലുള്ള ശിങ്കാരിമേള-തായമ്പക സംഘങ്ങളുടെ വാദ്യമേളങ്ങളോടെ സൈനികനെ ജന്മനാടായ മോര്യയിലേക്ക് ആനയിച്ചു. മോര്യയിൽ എത്തിയ ഉണ്ണി കൃഷ്ണനെ താനൂർ നഗരസഭ ചെയർമാൻ പി. പി. ഷംസുദ്ധീൻ പൂമാലയണിയിച്ച് സ്വീകരിച്ചു. പരിയാപുരം സെൻട്രൽ എ. യു. പി. സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ. ആർ. സി. അംഗങ്ങൾ സല്യൂട്ട് നൽകി. മോര്യയിലെ ഗ്രൗണ്ടിൽ നടന്ന സ്വീകരണ സമ്മേളനം നഗരസഭ ചെയർമാൻ പി. പി. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. വി. പി. എം. അഷറഫ് അധ്യക്ഷത വഹിച്ചു. സുബേദാർ ഉണ്ണി കൃഷ്ണനെ ചെയർമാൻ പൊന്നാട അണിയിച്ചു. മോര്യയിലെ വിമുക്ത ഭടൻമാരായ ഉത്തമൻ, കാളിദാസൻ, ഇന്ത്യൻ സൈന്യത്തിലേക്ക് അഗ്നിവീർ സെലക്ഷൻ ലഭിച്ച ജില്ലയിലെ 11 പേർക്കും, രക്തദാനം നൽകി ശ്രദ്ധേയനായ ജിത്തു എ. പി ക്കും ചെയർമാൻ ഉപഹാരങ്ങൾ നൽകി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. ജയപ്രകാശ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി. പി. ഫാത്തിമ, കൗൺസിലർ റഷീദ് മോര്യ, മലപ്പുറം സൈനിക കൂട്ടായ്മ ഭാരവാഹികളായ രാധാകൃഷ്ണൻ എം. കെ., വേലായുധൻ വള്ളിക്കുന്ന്, സി. ബി. കുട്ടി പൊന്നാട്, ഹരീഷ് വാഴയൂർ, ഫൈസൽ കൊണ്ടോട്ടി, ബിനീഷ് കാരാട്, കബീർ മേൽമുറി, വിനോദ് കൃഷ്ണ, നിഷാദ് ചേലേമ്പ്ര, രത്നഭൂഷൺ അഴിഞ്ഞിലം, മുസ്തഫ കൂട്ടിലങ്ങാടി, പൗരസമിതി ഭാരവാഹികളായ എ. പി സുബ്രഹ്മണ്യൻ, പി ബാലകൃഷ്ണൻ നായർ, തുപ്പത്ത് ബാവ ഹാജി, കെ ജനചന്ദ്രൻ മാസ്റ്റർ, സി മുഹമ്മദ്‌ അഷറഫ്, എ. പി. രാമൻ, മേപ്പുറത്ത് ഹംസു, ധർമ്മ സേനൻ, വി. കെ. എ സിദ്ധീഖ്‌, കേശവൻ മാസ്റ്റർ, കെ. വി. രവീന്ദ്രൻ, ജിതിൻ മേറിൽ, വിപിൻദാസ് ഇ, ശിഹാബ് സിനാൻ എന്നിവർ പ്രസംഗിച്ചു. 1995 സെപ്റ്റംബർ 5 നാണ് ഉണ്ണികൃഷ്ണൻ ഇന്ത്യൻ ആർമിയുടെ മദ്രാസ് എഞ്ചിനീയർസ് വിഭാഗത്തിൽ ചേർന്നത്. പ്രാഥമിക സൈനിക പരിശീലത്തിന് ശേഷം 5 എഞ്ചിനീയർ റെജിമെന്റിൽ ചേർന്ന അദ്ദേഹം 28 വർഷത്തെ സൈനിക സേവനമാണ് നടത്തിയത്. ഒ. പി. പരാക്രം, ഒ. പി. റിഹ്നോ, ഒ. പി. സുരക്ഷ തുടങ്ങിയ സൈനിക ഓപറേഷനുകളിലും ഉണ്ണികൃഷ്ണൻ പങ്കെടുത്തു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾക്ക് പുറമെ ഐക്യരാഷ്ട്രസഭയുടെ ശാന്തിസേനയിൽ സുഡാനിലും സേവനം ചെയ്തിട്ടുണ്ട്. Read the full article
0 notes
reallivenews · 1 year
Text
വികസന സമിതിയുടെ ഇടപെടൽപാറക്കടവ് മുക്കത്ത് താഴം ട്രാൻസ്ഫോർമറിന് സുരക്ഷാ വേലി സ്ഥാപിച്ചു
Tumblr media
.മൂന്നിയൂർ: പാറക്കടവ് തെക്കെ പാടം മുക്കത്ത് താഴത്ത് പുതിയതായി സ്ഥാപിച്ച ട്രാൻസ്ഫോർമറിന് കെ.എസ്. ഇ. ബി. സുരക്ഷാ വേലി സ്ഥാപിച്ചു.പാറക്കടവ് - കളത്തിങ്ങൽ പാറ റോഡിൽ മുക്കത്ത് താഴത്ത് റോഡ് സൈഡിൽ സ്ഥാപിച്ച ട്രാൻസ്ഫോർമർ മാസങ്ങൾക്ക് മുമ്പ് ഉൽഘാടനം ചെയ്തെങ്കിലും സുരക്ഷാ വലയം സ്ഥാപിച്ചിരുന്നില്ല. വീതി കുറഞ്ഞ റോഡിലൂടെ വാഹനങ്ങൾ പോവുമ്പോൾ സ്കൂളിലേക്കും മദ്രസ്സയിലേക്കും മറ്റും പോവുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽ നടയാത്രക്കാർക്ക് സുരക്ഷാ വലയമില്ലാത്ത ട്രാൻസ്ഫോർമർ വലിയ അപകട ഭീഷണിയായിരുന്നു. ഈ സാഹചര്യത്തിലാണ് പാറക്കടവ് - കളത്തിങ്ങൽ പാറ വികസന സമിതിയുടെ ( പി. കെ. വി. എസ് )ഭാരവാഹികളായ വി.പി. ചെ റിദ്, അഷ്റഫ് കളത്തിങ്ങൽ പാറ, സി.എം. ശരീഫ് മാസ്റ്റർ, സി.എം.അബൂബക്കർ എന്നിവരുടെ നേത്രത്വത്തിൽ, അടിയന്തിരമായി ട്രാൻസ്ഫോർമറിന് സുരക്ഷാ വലയം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്. ഇ.ബി. വെന്നിയൂർ സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും,കെ.എസ്. ഇ.ബി.തലപ്പാറ അസിസ്റ്റ് എഞ്ചിനീയർക്കും പരാതി നൽകിയത്.ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്. ഇ.ബി. അധികൃതർ അടിയന്തിരമായി തെക്കെ പാടം മുക്കത്ത് താഴം ട്രാൻസ്ഫോർമറിന് സുരക്ഷാ വലയം സ്ഥാപിച്ചത് . വലിയൊരു അപകടം ഉണ്ടാവാനുള്ള സാഹചര്യം ഒഴിവാക്കിയ കെ.എസ്. ഇ.ബി. അധികൃതരെ പാറക്കടവ് - കളത്തിങ്ങൽ പാറ വികസന സമിതി അഭിനന്ദിച്ചു .അഷ്റഫ് കളത്തിങ്ങൽ പാറ.
Tumblr media
Read the full article
0 notes
reallivenews · 1 year
Text
നാടകോത്സവത്തിൽ കാലിക പ്രസക്ത പ്രമേയങ്ങളുമായി ‘ഇമ്മളും’ ‘വെളുവെളുത്ത കറുപ്പും’
സമകാലിക സാഹചര്യത്തിൽ ഏറെ പ്രസക്തിയുള്ള പ്രമേയങ്ങൾ ഇതിവൃത്തമാക്കിയ രണ്ടു നാടകങ്ങളോടെ കോഴിക്കോട് ടൗൺഹാളിൽ നടന്നുവന്ന നാടകോത്സവം സമാപിച്ചു. ഡി ടി പിസിയും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ‘പൊന്നോണം 2023’ ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച നാടകോത്സവത്തിന്റെ അവസാന ദിനത്തിൽ ‘ഇമ്മള്’, ‘വെളു വെളുത്ത കറുപ്പ്’ എന്നീ നാടകങ്ങളാണ് അരങ്ങേറിയത്. “എൻറെ ആൾക്കാരും നിന്റെ ആൾക്കാരും അവരുടെ ആൾക്കാരും ഇവിടെ പല കത്തുകളും വച്ചിട്ടുണ്ട് അതൊന്നും നമ്മൾ നോക്കണ്ട” സമകാലിക സാഹചര്യത്തിൽ ഏറെ പ്രസക്തിയുള്ള ഈ സംഭാഷണശകലമാണ് പ്രേമൻ മൂച്ചുകുന്ന് രചനയും സംവിധാനവും നിർവഹിച്ച സ്റ്റേജ് തിയേറ്റർ അവതരിപ്പിച്ച നാടകം മുന്നോട്ട് വെക്കുന്ന ആശയത്തെ അടയാളപ്പെടുത്തുന്നത്. കോഴിക്കോട് ടൗൺഹാളിലെ നിറഞ്ഞ സദസ്സ് കയ്യടികളോടെയാണ് നാടകം സ്വീകരിച്ചത്. ശുദ്ധി, കറുപ്പ് – വെളുപ്പ്, ബന്ധങ്ങളിൽ പുലർത്തേണ്ട പരസ്പര ബഹുമാനം എന്നീ പ്രമേയങ്ങളെ ശക്തമായി അവതരിപ്പിച്ച’വെളുവെളുത്ത കറുപ്പ്’ എന്ന നാടകവും സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി. വെളുപ്പു മാത്രം ഇഷ്ടപ്പെടുന്ന കടുത്ത ശുദ്ധി വാദിയായ കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഗിരീഷ് കളത്തിൽ രചനയും സംവിധാനവും നിർവഹിച്ച നാടകം നന്മ പെരുമണ്ണയാണ് വേദിയിൽ എത്തിച്ചത്. Read the full article
0 notes
reallivenews · 1 year
Text
കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഡോ. കെ. പി. സുധീരയ്ക്ക് ഒരു ആശംസ കവിത.
Tumblr media
സുധീര
✍️സതീഷ് കളത്തിൽ. സുധീര… സാഹിതീ നിറവുകളുടെ ഉറവ! ആകാശത്തിലെ ചെരാതുകളിൽനിന്നും ആകാശചാരികൾ കൊളുത്തിവിട്ട അവനിയിലെ നിറദീപം; ആജീവനാന്തം പ്രണയസമീര; സ്നേഹസ്പർശങ്ങളുടെ നീലക്കടമ്പ്; സ്നേഹപ്രയാണങ്ങളുടെ സഹയാത്രിക. ചോലമരങ്ങളില്ലാത്ത വഴിത്താരകളിൽ ചോർന്നുപോയിരുന്ന ബാല്യത്തിലും ഏകാന്ത വിവശമായ കൗമാരത്തിലും ഏകമായവൾ പൊരുതികൊണ്ടിരുന്നു. മൺതരിമുതൽ മഹാകാശംവരെ, മായക്കണ്ണുള്ള അവളിൽ ആന്ദോളനം ചെയ്യുന്നു. അവളിൽ, കുടിലും കൊട്ടാരവുമൊരുപോലെ അതിജീവനകലയുടെ അധിവാസകേന്ദ്രങ്ങളാകുന്നു. വസുധയുടെയേതു സ്പർശത്തിലും വസന്തങ്ങളെ തിരഞ്ഞിരുന്നു അവൾ; സുധീര, മുഗ്ദ്ധമാം പുഷ്പം; സുധീരമായവളെന്നോ മടക്കയാത്രയറിയാത്തൊരു യാത്രയിലാണ്. പ്രണയ മർമരങ്ങളുടെ, പ്രണയ നൊമ്പരങ്ങളുടെ പ്രണയ സാഫല്യത്തിൻറെ ഗാഥകൾ നെയ്തവൾ പ്രണയ മധുരമായൊരു യാത്രയിലാണ്; പ്രണയ ദൂതും കയ്യിൽപിടിച്ചുള്ള യാത്ര. ചിത്രവിളക്കണഞ്ഞു പോകുംമുൻപേ; സദാ ചിരിക്കുമൊരു കടൽകാക്കപോലെയാണാ യാത്ര; ത്യാഗത്തിൻറെ, കരുണയുടെ തീരാ വിശപ്പിൽ തളിർത്ത നാമ്പുകളുമേന്തി, ഭൂഖണ്ഡങ്ങളിലൂടെ! Read the full article
0 notes
reallivenews · 1 year
Text
തിരൂരങ്ങാടി നഗരസഭയില്‍ ജലക്ഷാമത്തിനു ആശ്വാസമാകുന്നു.
Tumblr media
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ ജലക്ഷാമത്തിനു ആശ്വാസമാകുന്നു. 15.56 കോടിരൂപയുടെ അമൃത് പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുക്കാന്‍ സന്നദ്ധരായി എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനി. കക്കാട് ടാങ്ക് (9 ലക്ഷം ലിറ്റര്‍) കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, പമ്പിംഗ് ലൈന്‍, ട്രാന്‍സ്‌ഫോര്‍മര്‍. ആയിരം ഹൗസ് കണക്ഷനുകള്‍) തുടങ്ങിയവയാണ് അമൃത് പദ്ധതിയിലുള്ളത്. കഴിഞ്ഞ ആഴ്ച്ച തുറന്ന ടെണ്ടറില്‍ 11.50 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനിക്ക് ലഭിച്ചിരുന്നു. ഇതൊടെ 30 കോടിയോളം രൂപയുടെ പ്രവര്‍ത്തികളാണ് നഗരസഭയില്‍ യാഥാര്‍ത്ഥ്യമാകുക. സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും വാട്ടര്‍ അതോറിറ്റി 15-6-2022ന് ഭരണാനുമതി നല്‍കിയ ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്ലൈന്‍ (297 ലക്ഷം) തുടങ്ങിയ പ്രവര്‍ത്തികളാണ് കഴിഞ്ഞ ആഴ്ച്ച ടെണ്ടറായത്. അമൃത് പദ്ധതികള്‍ ഉള്‍പ്പെടെ നേരത്തെ ടെണ്ടര്‍ ചെയ്തപ്പോഴുണ്ടായ പ്രതിസന്ധികളെ തുടര്‍ന്ന് കെ.പി.എ മജീദ് എംഎല്‍എയും, തിരൂരങ്ങാടി നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങലും, ഇ പി ബാവയും തിരുവനന്തപുരത്ത് വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ അടിയന്തരമായി വിവിധ പദ്ധതികള്‍ റീ ടെന്‍ഡര്‍ ചെയ്യുവാന്‍ തീരുമാനിക്കുകയാരുന്നു. തുടര്‍ന്ന് കെ.പി.എ മജീദ് എംഎല്‍എയുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് വാട്ടര്‍ അതോറിറ്റി ഉന്നതതല യോഗം ചേരുകയും ടെണ്ടര്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. കുടിവെള്ള പദ്ധതികള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് കെ.പി.എ മജീദ് എംഎല്‍എ. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ആരോഗ്യകാര്യ ചെയര്‍മാന്‍ സി.പി ഇസ്മായില്‍ അറിയിച്ചു. ടെണ്ടര്‍ നപടികള്‍ പൂര്‍ത്തിയായാല്‍ എത്രയും വേഗം നിര്‍മാണം തുടങ്ങാനാകുമെന്ന് കരാറെടുത്ത എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനിമാനേജിംഗ് ഡയറക്ടർ വി.പി അയ്യൂബ് ,ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ നജീബ് പറഞ്ഞു. Read the full article
0 notes
reallivenews · 1 year
Text
പ്രതിരോധ കുത്തിവെയ്പ് തീവ്രയജ്ഞത്തിന് തുടക്കമായി.
Tumblr media
ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു തെരുവ്നായ പേവിഷ പ്രതിരോധ കുത്തിവെയ്പ് തീവ്രയജ്ഞ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. എല്ലാ തെരുവ് – വളർത്തു നായ്ക്കൾക്കും വാക്സിനേഷൻ നൽകണമെന്നും സെപ്റ്റംബർ കഴിയുമ്പോൾ ഓരോ വാർഡിലും നൽകിയ കുത്തിവെയ്പ്പുകളുടെ കണക്ക് ലഭ്യമാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ആൾതാമസമില്ലാത്ത കേന്ദ്രങ്ങളിൽ എബിസി സെന്ററുകൾ ആരംഭിച്ചാൽ തെരുവ് നായ്ക്കളുടെ വർദ്ധനവ് ഇല്ലാതാക്കാൻ കഴിയും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൂട്ടായി പ്രവർത്തിച്ചാൽ ഒരുപരിധിവരെ തെരുവ്നായ ശല്യത്തിൽ നിന്നും സംരക്ഷണം നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേലക്കര വൈറ്ററിനറി അങ്കണത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി ഫ്രാൻസിസ് ബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് മുഖ്യാതിഥിയായി. ചേലക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഷലീൽ, ജില്ലാ പഞ്ചായത്ത് അംഗം കെ ആർ മായ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ കാളിയത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കെ ശ്രീവിദ്യ, പി കെ ജാനകി ടീച്ചർ, എല്ലിശ്ശേരി വിശ്വനാഥൻ,വാർഡ് മെമ്പർ ടി ഗോപാലകൃഷ്ണൻ , ചീഫ് വൈറ്ററിനറി ഓഫീസർ പി അബ്ദുൾ ഷുക്കൂർ, വൈറ്ററിനറി ആശുപത്രി അസി.ഡയറക്ടർ ബി ബിനോദ്, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. Read the full article
0 notes