Don't wanna be here? Send us removal request.
Text
ഓണ്‍ലൈൻ പൊങ്കാല
പൊങ്കാല എന്ന് കേൾക്കുമ്പോൾ ആറ്റുകാൽ പൊങ്കാലയായിരിക്കും ആദ്യം ഓർമ വരുക. എന്നാൽ ഓണ്‍ലൈനിൽ കഥ മാറി.
ഓണ്‍ലൈനിൽ പൊങ്കാല ഭാഗവതിക്കല്ല പകരം പ്രശസ്തരായ ആളുകള്ക്കാണ്. രാഷ്ട്രീയക്കാർ, സിനിമാ താരങ്ങൾ, കായിക താരങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടും.
സച്ചിനെ അറിയില്ലെന്ന ഷറപ്പോവയുടെ വാക്കുകളാണ് പൊങ്കാലക്ക് ജനപ്രീതി കൂടാൻ കാരണം. വാർത്ത വന്നു മണിക്കൂറുകൾക്കകം ഷറപ്പോവയുടെ ഫേസ്ബുക്ക് പേജിൽ ഇന്ത്യാക്കാർ പൊങ്കാല അർപ്പിക്കാൻ തുടങ്ങി. അതിൽ കൂടുതൽ മലയാളികളാണെന്ന് പ്രത്യേകം പറയണ്ടല്ലോ..
അതിനു ശേഷം പല പ്രശസ്ത വ്യക്തികളും ഭക്ത ജനങ്ങളുടെ പൊങ്കാല കൊണ്ട് സംപൂജ്യരായി.ഒടുവിൽ മുംബൈ, ചെന്നൈ തുടങ്ങിയ വിദേശ രാജ്യങ്ങൾ സന്ദർശിച്ച സീരിയൽ നടിയും ഉൾപ്പെടുന്നു.
എല്ലാവർക്കും പൊങ്കാല അർപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പൊങ്കാല അർപ്പിക്കാൻ നിങ്ങൾ ചെയ്യണ്ടത് ഇത്ര മാത്രം. നവ മാധ്യമങ്ങൾ എപ്പോഴും വീക്ഷിക്കുക.
നിങ്ങൾ പൊങ്കാല അർപ്പിച്ച ശേഷം ���ൊങ്കാല അർപ്പിക്കാനുള്ള ഒഫീഷ്യൽ ഫേസ്ബുക്ക് പേജുകൾ ഷെയർ ചെയ്ത് മറ്റുള്ളവര്ക്ക് അതിനുള്ള ��ൗകര്യം ഒരുക്കണമെന്നും അഭ്യർത്ഥിക്കുന്നു.
0 notes
Text
ഓണം - നാടൻപാട്ട്
അയ്യോ ഈശ്വരാ രക്ഷിക്കണേ സ്വാമി, എന്നെയും പിള്ളേരേം രക്ഷിക്കണേ!! മാനക്കേടൊക്കെ പറഞ്ഞോരടെ നെഞ്ചത്താ- മാനത്തെ വെള്ളിടി പൊട്ടിക്കണേ..
(അയ്യോ ഈശ്വരാ....)
ഓരോ കൊല്ലവും ഓണം പിറക്കുമ്പോ ഓരോ പിള്ളേർക്കും കോടിമുണ്ട്. ഓരോ പിള്ളേരും പന്ത് കളിക്കുമ്പോ ഓലപ്പന്താനെന്റെ കുഞ്ഞുങ്ങൾക്ക്
(അയ്യോ ഈശ്വരാ....)
രണ്ടാനമ്മ മരിച്ചെന്ന ഞാനുമെൻ - രണ്ടാണ്മക്കളും പോയിരുന്നു. രായിക്ക് രായ്മാനം ഓടിവന്നു എന്റെ രണ്ടു കരണത്തും തല്ലു തന്നെ..
(അയ്യോ ഈശ്വരാ....)
മുറ്റമടിക്കുന്ന നേരത്ത് തെക്കതിലെ- മുരളികൊചേട്ടനെ നോക്കി പോലോ മൂങ്ങാ മോന്തയോള്ളോമനയാണത് മൂട്ടിക്കൊടുത്തത് ഞാനറിഞ്ഞേ..
(അയ്യോ ഈശ്വരാ....)
നാത്തൂന്റാങ്ങള നാരായണൻ ചേട്ടൻ നാട് വിട്ടിവിടുന്നു പോകും മുമ്പ് നാരായണേട്ടനെ പ്രേമിക്കാൻ ചെന്നന്ന നാരദി നാണി പറഞ്ഞുണ്ടാക്കി
(അയ്യോ ഈശ്വരാ....)
അഞ്ചാലെ മൂട്ടി സിനിമയ്ക്ക് പോയപ്പോ ആരെയോ നോക്കി ചിരിച്ചു പോലോ ആളെ പരഞ്ഞുവിട്ട് എന്നെ വിളിപ്പിച്ചെൻ ആറാം വാരി അടിചോടിച്ചേ..
(അയ്യോ ഈശ്വരാ....)
ആരാണ്ടെന്തോ പറഞ്ഞത് കേട്ടിട്ടെൻ ആങ്ങളമാരാരും മിണ്ടുന്നില്ല ആറാം മാസം കഴിഞ്ഞിട്ടുപൊലുമെൻ- അമ്മച്ചി ഈ വീട്ടിൽ കേറുന്നില്ല...
(അയ്യോ ഈശ്വരാ....)
ഏതാണ്ടൊക്കെ മനസ്സിവെച്ചോണ്ടയാൾ എന്നും എടുത്തിട്ടങ്ങ് എന്നെ തല്ലും എന്തോ ചൊല്ലി നിലവിളിക്കും ഞാൻ ഏതൊരു വീട്ടിൽ കേറി ചെല്ലും
(അയ്യോ ഈശ്വരാ....)
എട്ടും പൊട്ടും തിരിയാത്ത പിള്ളാരേം കെട്ടി ഞാൻ ഇന്ന് കിണറ്റി ചാടും ഏഷണി ഇങ്ങനെ കൂടിവന്നാൽ പിന്നെൻ- അറ്റകൈ ഞാനങ്ങ് ചെയ്തു പോകും
(അയ്യോ ഈശ്വരാ....)
ഓരോ കൊല്ലവും ഓണം പിറക്കുമ്പോ ഓരോ പിള്ളേർക്കും കോടിമുണ്ട്. ഓരോ പിള്ളേരും പന്ത് കളിക്കുമ്പോ ഓലപ്പന്താനെന്റെ കുഞ്ഞുങ്ങൾക്ക്
(അയ്യോ ഈശ്വരാ....)
പഞ്ഞവും പട്ടിണിയും പോയിട്ടീ നാട്ടിലെ പച്ചരി മാറില്ലേ സർക്കാരേ..? പത്താം മാസത്തിൽ ആകെത്തളരുമ്പോൾ, പച്ചരി തിന്നാൻ പാഴ് വിധിയോ?
(അയ്യോ ഈശ്വരാ....)
— Credits : Kadavoor Kunju
0 notes
Text
നല്ല ബെസ്റ്റ് ഭരണം
പിന്നെ ഇവിടെ രൂപയുടെ മൂല്യം കുറച്ചത് കാരണം സാധാരണക്കാരായ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്.
മൂല്യം കുറച്ചത് നല്ലതിനാ.. അതിനനുസരിച്ച് ഇവിടെ ഡോളർ കുന്നു കൂടും. വ്യവസായ ശാലകൾ ഉയരും. അഞ്ചു വർഷം കൊണ്ട് നമ്മുടെ രാജ്യം ഒരു ഹരിത സ്വർഗ്ഗ ഭൂമിയാകും..
-- സന്ദേശം (1991)
0 notes
Text
ട്രാവൽ ഖാനാ
മരുസാഗർ എക്സ്പ്രെസ്സിലെ അഴുകിയ ഭക്ഷണത്തെ പറ്റിയും ഇതേ തുടർന്ന് മനോരമ നടത്തിയ അന്വേഷണവും വായിച്ചു. 85% യാത്രക്കാരും റെയിൽവേ ഭക്ഷണത്തിന് പൂജ്യം മാർക്കാണ് നല്കിയത്.
ട്രെയിനിൽ ഒരു തവണയെങ്കിലും ദീര്‍ഘദൂര യാത്ര പോയവർക്ക് അറിയാം റെയിൽവേ ഭക്ഷണത്തിന്റെ ഗുണം. വായിൽ വെക്കാൻ കൊള്ളത്തില്ല.. IRCTC കൊണ്ട് ആകെ ഉള്ള ഗുണം ഓണ്‍ലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാം എന്നുള്ളതാണ്.. അതും അത്യാവശ്യത്തിനു ഗുണം ചെയ്യില്ല.. ഒരിക്കൽ ട്രെയിനിൽ നിന്നും ഇഡ്ഡലി വാങ്ങിയതിന്റെ ഓർമ്മകൾ മാഞ്ഞിട്ടില്ല.
ട്രെയിൻ നമ്പറും മറ്റും കൊടുത്താൽ മതി. ട്രെയിൻ വരുമ്പോഴേക്കും ഫുഡ് എത്തിക്കും. ഫുഡ് കയ്യിൽ കിട്ടിയിട്ട് പണം കൊടുത്താൽ മതിയാകും.
കേരളത്തിൽ ലഭ്യമല്ലെങ്കിലും ഇന്ത്യയിലെ പ്രധാനപെട്ട നഗരങ്ങളിലെല്ലാം ഈ സേവനം ലഭ്യമാണ്.
ലിങ്ക് : http://www.travelkhana.com
0 notes
Text
ആത്മവിശ്വാസം
ഒരിക്കൽ ഒരു ബിസിനസ്സുകാരാൻ കടത്തിൽ മുങ്ങി കിടക്കുകയായിരുന്നു. പിടിച്ചു കയറാൻ അയാൾ മറ്റൊരു വഴിയും കണ്ടില്ല.
കടക്കാരും മറ്റും പണം തിരിച്ചു ചോദിക്കാൻ തുടങ്ങി. ജപ്തി ഒഴിവാക്കാൻ എന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തിച്ച് അയ്യാൾ ഒരു പാർക്കിൽ ഇരിക്കുകയായിരുന്നു. അപ്പോൾ അതുവഴി വന്ന ഒരു വൃദ്ധൻ അയാളുടെ വിഷമത്തിന്റെ കാരണം ആരാഞ്ഞു.
അയാളുടെ വിഷമം കേട്ടുകഴിഞ്ഞപ്പോൾ ആ വൃദ്ധൻ പറഞ്ഞു "എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയും"
ആ വൃദ്ധൻ അയാളുടെ കയ്യിൽ ഒരു ചെക്ക് കൊടുത്തിട്ട് പറഞ്ഞു "ഈ പണം എടുത്തോളൂ. അടുത്ത വർഷം ഇതേ ദിവസം ഇവിടെ വച്ച് എനിക്ക് ഈ പണം തിരികെ തന്നാൽ മതി"
ഇത്രയും പറഞ്ഞ് ആ വൃദ്ധൻ പെട്ടന്ന് നടന്നു നീങ്ങി...
ആ ബിസിനസ്സുകാരാൻ തന്റെ കയ്യിലുള്ള ചെക്ക് നോക്കി. അംബാനി ഒപ്പിട്ട അമ്പതു ലക്ഷം രൂപയുടെ ചെക്ക്..... തന്റെ കടങ്ങൾ എല്ലാം വീട്ടാൻ പറ്റുമെന്ന് അയാൾക്ക് മനസ്സിലായി.
പക്ഷെ അയാൾ ആ ചെക്ക് ഒരു പെട്ടിയിൽ സൂക്ഷിച്ചു വച്ചു. കാരണം ഈ പണം കൂടുതൽ ആത്മവിശ്വാസത്തോടെ ജോലി ചെയ്യാൻ സഹായിക്കുമെന്ന് അയാൾ വിശ്വസിച്ചു. ഏതെങ്കിലും അത്യാഹിത സമയത്ത് ഈ പണം എടുക്കാം എന്ന് അയാൾ വിചാരിച്ചു.
പിന്നീട് അയാൾ കുറേ നല്ല കരാറുകൾ ഒപ്പ് വച്ചു. ബിസിനസ് പുനര്‍രൂപീകരിച്ചു. കഠിനമായി പ്രയത്നിച്ചു.
കുറച്ചു മാസങ്ങൾക്കുള്ളിൽ അയാളുടെ കടങ്ങൾ എല്ലാം തീർന്നു. ലാഭം ഉണ്ടായി തുടങ്ങി.
അടുത്ത വർഷം അതേ ദിവസം ചെക്കുമായി അയാൾ പാർക്കിൽ എത്തി. പറഞ്ഞ പോലെ ആ വൃദ്ധനും അവിടെയെത്തി. ചെക്ക് തിരിച്ചു കൊടുത്ത് അയാൾ തന്റെ വിജയ കഥ ��ൃദ്ധനോട് പറഞ്ഞു.
പെട്ടന്ന് ഒരു ആംബുലൻസിൽ നിന്നും രണ്ടുപേർ വന്ന് ആ വൃദ്ധനെ കൊണ്ടുപോയി. അതിലൊരാൾ പറഞ്ഞു "ഇയാൾ ഇടയ്ക്കു ഭ്രാന്താശുപത്രിയിൽ നിന്ന് ചാടും, അംബാനി ആണെന്നാ വിചാരം"
ഇത് കേട്ട അയാൾ അമ്പരന്നു പോയി.
ഒരു വർഷം മുഴുവൻ അമ്പതു ലക്ഷം രൂപ ഉണ്ടെന്നു വിചാരിച്ചു അയാൾ പല കരാറുകളും ഒപ്പിട്ടിരുന്നു.
"പണമല്ല മറിച്ച് ആത്മവിശ്വാസമാണ് നേട്ടങ്ങൾ കൈവരിക്കാനുള്ള ഏക ശക്തി."
1 note
·
View note
Text
ഉപ മുഖ്യമന്ത്രി
ഉമ്മൻ - ചേട്ടാ.. ഒരു മന്ത്രി സ്ഥാനം തരട്ടെ..
ചെന്നിത്തല - വേണ്ടാ...
ഉമ്മൻ - എന്നാൽ ഒരു ഉപ മുഖ്യമന്ത്രി സ്ഥാനം തരട്ടെ..
ചെന്നിത്തല - വേണ്ടെന്ന്
ഉമ്മൻ - ആഭ്യന്തര മന്ത്രി സ്ഥാനം...
ചെന്നിത്തല - അല്ലേ ഒരു ഉപ മുഖ്യമന്ത്രി സ്ഥാനം ആവാം..
ഉമ്മൻ - തന്നോട് മന്ത്രി മന്ത്രി എന്ന് തന്നയല്ലേ പറഞ്ഞത്.. ഗ്രൂപ്പ് മാറി പൊയിട്ടൊന്നും ഇല്ലല്ലോ.. എനിക്ക് എപ്പോഴും ഇങ്ങനെ ചോദിക്കാൻ പറ്റില്ല.. പഴയ KSU നേതാവാ..
ആന്റണി - എന്താ എന്താ ഇവിടെ പ്രശ്നം...
ഉമ്മൻ - എൻറെ അന്തോണിച്ചാ ഈ !@#$%^&*() നോട് ഞാൻ ഒരു നൂറു തവണ ചോദിച്ചതാ മന്ത്രി സ്ഥാനം തരട്ടെ.. മന്ത്രി സ്ഥാനം തരട്ടെ.. എന്ന്. അപ്പൊ അവൻറെ അമ്മേടെ..
ആന്റണി - ഉമ്മച്ചാ..
ഉമ്മൻ - അവൻറെ അമ്മേടെ വീടിൻറെ അടുത്താ പാർട്ടി ഓഫീസ്. എന്നിട്ടാ അവൻ എന്നോട് ഇങ്ങനെ പെരുമാറുന്നത്..
ആന്റണി - ചേട്ടാ മന്ത്രി സ്ഥാനം....
ചെന്നിത്തല - എനിക്കിനി മന്ത്രി സ്ഥാനം വേണ്ടാ...
ഉമ്മൻ - അതെന്താടാ നിനക്ക് മന്ത്രി സ്ഥാനം വേണ്ടാത്തെ... നിന്നെ പാർട്ടിയിൽ എടുത്തിട്ടുണ്ടോ?? നീ ഇവിടുന്നു മെമ്പർഷിപ് കാർഡ് കാണിച്ചിട്ട് പോയാൽ മതി...
0 notes
Text
പ്രൊജക്റ്റ് മാനേജറും രണ്ടു പ്രോഗ്രാമ്മറും

"ഞാൻ ആദ്യം ഞാൻ ആദ്യം" പ്രോഗ്രാമ്മറിൽ ഒരാൾ പറഞ്ഞു. "എനിക്ക് മറീന ബീച്ചിൽ ആരെയും കൂസാതെ ലാവിഷ് ആയി പറന്നു നടക്കണം"
ഭൂം... അയാൾ അപ്രത്യക്ഷനായി.
"അടുത്തത് ഞാൻ" മറ്റേ പ്രോഗ്രാമ്മർ പറഞ്ഞു "എനിക്ക് ഗോവയിൽ സുന്ദരിമാരായ യുവതികളോട് കൂടെ താമസിക്കണം "
ഭൂം...അയാളും അപ്രത്യക്ഷനായി.
അടുത്തത് മാനേജറുടെ ഊഴമാണ്. അയാൾ പറഞ്ഞു "ലഞ്ച് ടൈം കഴിയുമ്പോഴേക്കും അവരെ രണ്ടു പേരെയും എനിക്ക് ഇവിടെ വേണം"
ഗുണപാഠം: നിങ്ങളുടെ ബോസ്സിനെ ആദ്യം പറയാൻ അനുവദിക്കുക..
Translated from mbstories.quora.com
0 notes
Text
ക്രെഡിറ്റ് കാർഡ്

ഇപ്പോൾ ഞാൻ ബാംഗ്ലൂർ-ൽ വർക്ക് ചെയ്യുന്നു. ജോയിൻ ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് ഒരു മെസ്സേജ് വന്നു "Thank you for applying for Credit Card". ഇവിടെ ശമ്പളം Citibank മുഖേനയാണ്. തൊട്ടടുത്ത ദിവസം വീണ്ടും മെസ്സേജ് "Your Credit Card is approved and will reach in 6 days". ഞാൻ അപ്ലൈ പോലും ചെയ്യാതെ ഒരു verification ഉം ഇല്ലാതെ ഒരു ക്രെഡിറ്റ് കാർഡ്.. ഇത് എന്ത് കഥ എന്നാലോചിച്ചു പോയി. നാല് ദിവസത്തിനുള്ളിൽ എനിക്ക് കാർഡ് ല��ിക്കുകയും ചെയ്തു. അന്ന് ഞാൻ ചോദിച്ചു ഇത് ഒരു കെണി ആണോ എന്ന്.
ഇപ്പൊ എനിക്ക് മനസ്സിലായി ഇത് കെണിയല്ല എട്ടിന്റെ പണിയാണ് എന്ന്. കാരണം മാസം തോറും ക്രെഡിറ്റ് കാർഡ് ബിൽ അടച്ചു മതിയായി.
0 notes
Text
ഫെയ്സ്ബുക്ക് ടാഗ്ഗിംഗ്
എന്താണ് ടാഗ്ഗിംഗ് ?
നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോയിൽ നിങ്ങളുടെ സുഹൃത്ത് ഉള്പെട്ടിട്ടുണ്ട് എങ്കിൽ ആ സുഹൃത്തിനെ ടാഗ് ചെയ്യാം. അതിനാൽ ഒരേ ഫോട്ടോ രണ്ടു പേ��� അപ്‌ലോഡ് ചെയ്യേണ്ടതില്ല.

എന്നാൽ ഈ ഫീച്ചർ ആളുകൾ ദുരുപയോഗം ചെയ്യുന്നു / അല്ലെങ്കിൽ തെറ്റായി ഉപയോഗിക്കുന്നു. ഒരാൾ മാത്രം ഉള്പെടുന്ന ഫോട്ടോ, മറ്റു വസ്തുക്കളുടെ ഫോട്ടോ, ഒരു ബന്ധവും ഇല്ലാത്ത വിഡ്ഢിത്തം നിറഞ്ഞ പോസ്റ്റുകളിലും ടാഗ് ചെയ്യുന്നത് ശരിയല്ല.
ഇനിയെങ്കിലും ഇത് മനസ്സിലാക്കി പ്രവർത്തിക്കുമെന്ന് വിചാരിക്കുന്നു.
0 notes
Text
പ്രീയപ്പെട്ട മോഷ്ടാവിന്

ഫോണിന്റെ പവർ ബട്ടണ്‍ കാണാതെ ഒത്തിരി വിഷമിചിട്ടുണ്ടാകും അല്ലെ? അത് കൊണ്ടാണല്ലോ സ്വിച്ച് ഓഫ് ചെയ്യാൻ വൈകിയത്. എന്നാൽ ബാറ്ററി ഊരാം എന്ന് വച്ചപ്പോൾ താങ്കൾ ഞെട്ടി. കാരണം ഈ ഫോണിൽ ഇൻ ബിൽറ്റ് ബാറ്ററി ആണ്. അതും കഴിഞ്ഞ് സിം മാറ്റി താങ്കളുടെ സിം ഇടാം എന്ന് വച്ചപ്പോൾ വീണ്ടും ഞെട്ടി. കാരണം ഇതിൽ മൈക്രോ സിം മാത്രമേ ഇടാൻ സാധിക്കൂ.. കുഴപ്പമില്ല ഒരു മൊബൈൽ കടയിൽ ചെന്നാൽ അവർ അത് മൈക്രോ സിം ആക്കി തരും.
പിന്നെ, charger ഉം headset ഉം എൻറെ കയ്യിൽ തന്നെ ഉള്ളതിനാൽ താങ്കൾ അത് കാശ് കൊ��ുത്ത് തന്നെ വാങ്ങണം. അല്ലെങ്കിൽ എന്നെ വിളിച്ചാൽ ഞാൻ അത് താങ്ങൾക്ക് കൈമാറാം. ഇവിടെ വച്ചിട്ട് പ്രത്യേകിച്ചു ഉപയോഗം ഒന്നും ഇല്ലല്ലോ.
ഫോണിൽ android ജെല്ലി ബീൻ വെർഷൻ ആണ് ഇൻസ്റ്റോൾ ചെയ്തിരിക്കുന്നത്. അത് ഇഷ്ടമായില്ലെങ്കിൽ ICS വെർഷൻ-ഇലേക്ക് downgrade ചെയ്യാവുന്നതാണ്.
താങ്ങൾക്ക് ഈ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതിൽ ഖേതമുണ്ട്.
എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ എന്നെ വിളിക്കാൻ മടിക്കണ്ട.
എന്ന്
വേദനയോടെ
ഉടമസ്ഥൻ
0 notes
Text
സ്വാഗതം
ഞാൻ സുർജിത്ത്, ഇത് എൻറെ പേർസണൽ ബ്ലോഗ്.... എൻറെ മനസ്സിൽ ഉദിക്കുന്ന ചിന്തകളും ആശയങ്ങളും പങ്കുവെക്കാനുള്ള ഒരു വേദി.
0 notes